Category: NEWS

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

കൊല്ലം: സംസ്ഥാനത്തെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. നീണ്ട കാലത്തിന് ശേഷം മത്സ്യബന്ധന ബോട്ടുകൾ വീണ്ടും കടലിലേക്ക് ഇറങ്ങും. സമൃദ്ധമായ മത്സ്യലഭ്യതയും മികച്ച വരുമാനവും പ്രതീക്ഷിച്ചാണ് മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും പുതിയ സീസണിനെ വരവേൽക്കുന്നത്. കൊല്ലം ജില്ലയിലെ നീണ്ടകര, അഴീക്കൽ, ശക്തികുളങ്ങര തുടങ്ങിയ ഹാർബറുകളിൽ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് ആയിരത്തോളം ബോട്ടുകളാണ് കടലിലേക്ക് പോകുന്നത്. ബോട്ടുകളുടെ എൻജിൻ അറ്റകുറ്റപ്പണികൾ, പെയിന്റിങ്, മത്സ്യബന്ധന വലകളുടെ അറ്റകുറ്റപ്പണി എന്നിവ കഴിഞ്ഞ ദിവസങ്ങളിലായി […]
Read more

പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത എഐ വീഡിയോ; മെറ്റ ഇന്ത്യ മേധാവിക്കെതിരെ കേസ്

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത എഐ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ മെറ്റ ഇന്ത്യ മേധാവി അരുണ്‍ ശ്രീനിവാസിനെതിരെ കേസെടുത്ത് ഹൈദരാബാദ് സൈബര്‍ ക്രൈം പൊലീസ്. വ്യവസായി എസ് അരവിന്ദ് റെഡ്ഡി, ബിജെപി നേതാവ് സായ് കിരണ്‍ എന്നിവരാണ് പരാതിക്കാര്‍. നിരവധി സോഷ്യല്‍ മീഡിയ യൂസേഴ്‌സിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത വീഡിയോ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മെറ്റയുടെ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.വീഡിയോ പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചെന്നും […]
Read more

പിഎം ശ്രീ: ബിജെപി തെളിച്ച വഴിയേ കോണ്‍ഗ്രസ്പോകുന്നു; ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസ് ബിജെപി തെളിച്ച വഴിയെ പോകുകയാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എല്‍ഡിഎഫ് ഒപ്പിട്ടതിനെക്കുറിച്ചാണ് യുഡിഎഫ് പറയുന്നത്. എല്‍ഡിഎഫിന്റെ ഒപ്പ് രാഷ്ട്രപതി അംഗീകരിക്കാത്തതിനാല്‍ മഷിയുടെ വില പോലും ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയെ അറബിക്കടലില്‍ കെട്ടി താഴ്ത്തും എന്ന് പറഞ്ഞ ലീഗിനെ കൊണ്ട് തന്നെ വാഴ്ത്ത് പാട്ട് പാടിക്കുന്നുവെന്നും ബിനോയ് വിശ്വം […]
Read more

യുക്രൈനിൽ ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം; ഇന്ത്യൻ നാവികനെ കാണാതായി, കുടുംബം ആശങ്കയിൽ

പ്രായാഗ്‌രാജ്: യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശിയായ 22കാരൻ റാം ചന്ദ്ര ദുബെ എന്ന മർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി. കഴിഞ്ഞ ജൂലൈ 25നാണ് സംഭവം നടന്നത്. നാവികസേനയിൽ നിന്ന് വിരമിച്ച രമേഷ് ചന്ദ്ര ദുബെയുടെ മകനായ റാം ചന്ദ്ര, തന്റെ രണ്ടാമത്തെ വിദേശ ദൗത്യത്തിനായാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യാത്രതിരിച്ചത്. ജൂലൈ 24ന് രാത്രിയിലാണ് റാം ചന്ദ്ര അവസാനമായി അമ്മ കൽപന ദുബെയുമായി […]
Read more

യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്; ദുബായ്-കൊച്ചി വിമാനം വൈകുന്നു, യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ്. ദുബായ്- കൊച്ചി വിമാനം 12 മണിക്കൂറായി പുറപ്പെട്ടിട്ടില്ല. യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കയറിയെങ്കും വിമാനം ടേക്ക്ഓഫ് ചെയ്യാന്‍ വൈകുകയായിരുന്നു. വിമാനത്തിനുള്ളില്‍ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നതോടെ ഒരു യാത്രക്കാരിക്ക് ദേഹാസ്വസ്ഥ്യമുണ്ടായതായി വിവരമുണ്ട്. ഇതിനിടെ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇതോടെ അര്‍ദ്ധരാത്രിയില്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാരും എയര്‍ലൈന്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് […]
Read more

ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ’; വ്യക്തത വരുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ ശിക്ഷയെന്ന് വ്യക്തത വരുത്തി സുപ്രീംകോടതി. മരണം വരെയുള്ള തടവുശിക്ഷ ഭരണഘടനാനുസൃതമാണെന്നും വധശിക്ഷയ്ക്ക് പകരം ജീവിതാവസാനം വരെ ജീവപര്യന്തം നല്‍കാമെന്നുമാണ് സുപ്രീംകോടതിയുടെ വ്യാഖ്യാനം. ജീവിതാവസാനം വരെയുള്ള ശിക്ഷാവിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. ജീവിതാവസാനം വരെയുള്ള ജീവപര്യന്തം നിയമപരമാണെന്നും ഭരണഘടനാപരമാണെന്നും സുപ്രീംകോടതി പറഞ്ഞു. ‘ശിക്ഷാ ഇളവോ പരോളോ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷ’ എന്നാണ് വിചാരണ […]
Read more

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്: ശിവശങ്കറിനേയും യു വി ജോസിനേയും കേന്ദ്രീകരിച്ച് CBI അന്വേഷണം

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ നിര്‍ണ്ണായക നീക്കവുമായി സിബിഐ. പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും തേടും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ രേഖകള്‍ കൈമാറാത്ത സാഹചര്യത്തിലാണ് നീക്കം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍, ലൈഫ് മിഷന്‍ സെക്രട്ടറി യു വി ജോസ് എന്നിവരെ കേന്ദ്രീകരിച്ചാണ് കൂടുതല്‍ അന്വേഷണം. കേസില്‍ ഏഴാം പ്രതിയാണെങ്കിലും സിബിഐ സമര്‍പ്പിച്ച ആദ്യകുറ്റപത്രത്തില്‍ ശിവശങ്കറിന്റെ പേര് ഉണ്ടായിരുന്നില്ല. കൂടുതല്‍ അന്വേഷണത്തിന് ശേഷം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനുബന്ധ […]
Read more

ഓപ്പറേഷൻ തുഫാൻ; സംസ്ഥാനത്തെ ജയിലുകളിലും പരിശോധന

തിരുവനന്തപുരം: ഓപ്പറേഷൻ തുഫാന്റെ ഭാ​ഗമായി സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന നടത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും, മൊബൈൽ ചാർജറും കണ്ടെത്തി.ആറാം ബ്ലോക്കിൽ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും കണ്ടെത്തി. […]
Read more

ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാനൊരുങ്ങി യുവേഫ

ലോകകപ്പിന്‍റെ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെ നീക്കത്തിൽ പ്രതിഷേധം. വരാനിരിക്കുന്ന മുഴുവൻ ഫിഫ ടൂർണമെന്‍റുകളും ബഹിഷ്‌കരിക്കാൻ 55 അംഗ രാജ്യങ്ങളുള്ള യുവേഫ ഒറ്റക്കെട്ടായി തീരുമാനിച്ചിരിക്കുകയാണ്. യുവേഫയുടെ അടിയന്തര യോഗത്തിന് ശേഷമാണ് ഈ പ്രഖ്യാപനമുണ്ടായത്. പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാതെ ഇനി ഒരു ഫിഫ മത്സരത്തിലും യൂറോപ്യൻ ടീമുകൾ പങ്കെടുക്കില്ലെന്നാണ് യുവേഫ പ്രസ്താവനയിൽ പറയുന്നത്. ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ […]
Read more

അമ്മായിയച്ഛന്‍റെ മരണത്തിൽ കുറ്റപ്പെടുത്തൽ; ഡെറാഡൂണിൽ അധ്യാപിക ജീവനൊടുക്കി

ഡെറാഡൂണ്‍: ഗാർഹിക പീഡനത്തെ തുടർന്ന് ഡെറാഡൂണ്‍ സ്വദേശിയായ അധ്യാപിക ജീവനൊടുക്കി. 26കാരി സൃഷ്ടി ഭണ്ഡാരിയാണ് മരിച്ചത്. ഭർതൃവീട്ടുകാർ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന് ജീവനൊടുക്കുന്നതിന് മുൻപ് യുവതി ചിത്രീകരിച്ച വീഡിയോയിൽ പറയുന്നു. തന്നെ ദുശ്ശകുനമെന്ന് ഭർതൃവീട്ടുകാർ ആക്ഷേപിച്ചെന്നും സൃഷ്ടി വീഡിയോയിൽ കണ്ണീരോടെ പറഞ്ഞു. ‘സോറി മമ്മി, ഞാൻ പോകുന്നു. കഴിഞ്ഞ ആറു മാസമായി സഹിക്കുകയാണ്. ഇനി താങ്ങാൻ കഴിയില്ല’- എന്നാണ് സൃഷ്ടി വീഡിയോയിൽ പറഞ്ഞത്. വിവാഹ ശേഷം നടന്ന എല്ലാ കാര്യങ്ങൾക്കും തന്നെ കുറ്റപ്പെടുത്തുകയാണെന്നും ഭർതൃവീട്ടുകാരുടെ മാനസികാവസ്ഥ […]
Read more

Recent News