Category: NEWS

ഡിജിറ്റല്‍ സര്‍വ്വേ; കരാര്‍ തൊഴിലാളികളായ 2800 പേരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റിലെ ഡിജിറ്റല്‍ സര്‍വ്വേ കരാര്‍ തൊഴിലാളികളായ 2800 പേരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. നാലുമാസത്തെ ശമ്പള കുടിശിക പോലും നല്‍കാതെയാണ് പിരിച്ചുവിടല്‍. ഇന്ന് മുതല്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ് പോകണമെന്നാണ് സര്‍വ്വേ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്. ഇതോടെ സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വ്വേ മുടങ്ങി. കോടികള്‍ ചെലവഴിച്ച് ആരംഭിച്ച പദ്ധതി പ്രകാരം സംസ്ഥാനത്തെ നാലിലൊന്ന് വില്ലേജുകളില്‍ പോലും ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തിയായിട്ടില്ല. സര്‍വ്വേ ഡയറക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.എങ്ങനെ ഈ പദ്ധതി മുന്നോട്ട് പോകും എന്നത് […]
Read more

പിഎംശ്രീ നടപ്പാക്കുമെങ്കിലും ഒരു വർഗീയ അജണ്ടയും അനുവദിക്കില്ലെന്ന് എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎംശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ നേരത്തെ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്ന യുഡിഎഫ് ഇപ്പോൾ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതോടെ നയപരമായ വൈരുധ്യമെന്ന വിമർശനം ശക്തമാണ്. മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ പദ്ധതി നടപ്പാക്കുമെങ്കിലും കേരളത്തിൽ ഒരു വർഗീയ അജണ്ടയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. കേരള സിലബസ് തന്നെയായിരിക്കും തുടർന്നും പഠിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിസന്ധി സൃഷ്ടിച്ചത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണെന്നും, […]
Read more

വന്ദേഭാരത്തിനെ വെല്ലുമെന്ന് പ്രഖ്യാപിച്ച കെഎസ്ആർടിസി ബസുകൾ ഇപ്പോഴും കട്ടപ്പുറത്ത്

തിരുവനന്തപുരം: കെസ്ആർടിസി വാങ്ങിയ ബിസിനസ് ക്ലാസ് ബസുകള്‍ ഒരു വര്‍ഷമായിട്ടും നിരത്തിലിറങ്ങിയില്ല. വന്ദേഭാരത് ട്രെയിനിനെ വെല്ലുന്ന സൗകര്യങ്ങളും എയർ ഹോസ്റ്റസ് മാതൃകയിൽ ബസ് ഹോസ്റ്റസും ഒക്കെ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച വാഹനങ്ങളാണ് കട്ടപ്പുറത്തായത്. കോടികള്‍ മുടക്കി വാങ്ങിയ ബസുകള്‍ നികുതി സംബന്ധിച്ച തർക്കം മൂലം പാപ്പനംകോട്ടെ സെന്‍ട്രൽ വർക്ക്ഷോപ്പിലാണ്. ഗണേഷ് കുമാര്‍ ഗതാഗത മന്ത്രിയായിരിക്കെയാണ് നാല് കോടി രൂപ ചെലവിട്ട് ബിസിനസ് ക്ലാസ് ബസുകൾ വാങ്ങിയത്. വന്ദേഭാരതിനെ വെല്ലുവിളിക്കുന്ന ആഡംബര സൗകര്യങ്ങൾ, യാത്രക്കാരുടെ സേവനത്തിന് എയര്‍ ഹോസ്റ്റസ് മാതൃകയിൽ […]
Read more

റോഡിൽ കുഴിയാണോ? സ്‌കൂട്ടർ ഇനി മുന്നറിയിപ്പ് നൽകും; പുതിയ ഫീച്ചറുമായി ഏഥർ

ഇലക്ട്രിക് സ്‌കൂട്ടറുകളിൽ Pothole+ Alerts ഫീച്ചർ അവതരിപ്പിച്ച് ഏഥർ എനർജി. സോഫ്റ്റ്‌വെയർ അടിസ്ഥാനമാക്കിയുള്ള ഈ ഫീച്ചർ കണക്റ്റഡ് വാഹന ഡേറ്റയുടെ സഹായത്തോടെ റോഡിലെ അപകട സാഹചര്യങ്ങളെക്കുറിച്ച് റൈഡർമാർക്ക് മുന്നറിയിപ്പ് നൽകുമെന്ന് ഓട്ടോകാർ ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു. 450 Apex, 450X, Rizta Z മോഡലുകളിൽ ഈ ഫീച്ചർ ലഭ്യമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. Pothole+ ഫീച്ചർ ബ്രാൻഡിന്റെ 2025 കമ്മ്യൂണിറ്റി ദിനത്തിൽ ഏഥർ പ്രദർശിപ്പിച്ചിരുന്നു. കുഴികൾ, നിരപ്പല്ലാത്ത പ്രതലങ്ങൾ, സ്പീഡ് ബ്രേക്കറുകൾ എന്നിവ സ്‌കൂട്ടർ മുൻകൂട്ടി കണ്ടെത്തിയാലുടൻ ഡാഷ്‌ബോർഡിൽ […]
Read more

ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളി

​ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ടായിരത്തോളം ഗർഭനിരോധന ഉറകൾ നടുറോഡിൽ തള്ളി. എം.സി റോഡിലെ വെള്ളാവൂർ ജംഗ്ഷനിൽ ഇന്നലെ രാത്രിയോടെയാണ് വൻതോതിൽ ഗർഭനിരോധന ഉറകൾ ഉപേക്ഷിച്ചത്. ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകളാണ് നടുറോഡില്‍ തള്ളിയത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്ന് ഇവ റോഡിലേക്ക് മനഃപൂർവം വലിച്ചെറിഞ്ഞതാണോ, അതോ അബദ്ധത്തിൽ വീണതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അതേസമയം […]
Read more

പ്രധാനമന്ത്രിയുടെ സെല്‍ഫി വീഡിയോയെ പരിഹസിച്ച് അഭിജിത്ത് ദീപ്‌കെ

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കുവച്ച വീഡിയോ സന്ദേശത്തെ പരിഹസിച്ച് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ. പ്രധാനമന്ത്രിയുടെ ചര്‍മത്തിന് രാജ്യത്തിന്റെ ഭാവിയേക്കാള്‍ തിളക്കമുണ്ടെന്നാണ് ദീപ്‌കെയുടെ പരിഹാസം. പാര്‍ലമെന്റില്‍ പൊതു പരീക്ഷ നിയമ ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയുടെ താഴെ കമന്റ് സെക്ഷനിലൂടെ ആയിരുന്നു ദീപ്‌കെയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ സ്വന്തം വീട്ടില്‍ തിരികെ എത്തിയ ദീപ്‌കെ, പ്രധാനമന്ത്രി നരേന്ദ്രമോദി പദവി ഒഴിഞ്ഞ് ഇന്‍ഫ്‌ളുവന്‍സറാകുന്നതാകും നല്ലതെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മോദി പ്രധാനമന്ത്രി പദവി […]
Read more

‘രാജീവ് ചന്ദ്രശേഖറിന്റെ നേമത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം’; കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ

തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രേശേഖരനെതിരെ കോൺഗ്രസ് കൗൺസിലർ കെ എസ് ശബരീനാഥൻ ഹൈക്കോടതിയിൽ. നേമത്തെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വരുമാനം മറച്ചുവെച്ചു. ബംഗലുരുവിലെ 200 കോടിയുടെ ആസ്തി വിവരം സത്യവാങ്മൂലത്തിൽ ചേർത്തില്ല. 3 ഇടങ്ങളിലെ സ്ഥാവര വസ്തുക്കളുടെ വിവരം മനപൂർവ്വം മറച്ചുവെച്ചു എന്നും ഹ‍ർജിയിൽ ആവശ്യപ്പെട്ടു. വരണാധികാരി വിവരങ്ങൾ പരിശോധിക്കാതെ പത്രിക അംഗീകരിച്ചു. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസ് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. നേമത്തെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. […]
Read more

ഗാസയില്‍ പുതിയ സമാധാന കരാര്‍ ആയെന്ന് ട്രംപ്; ഹമാസ് ഉള്‍പ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ നിരായുധീകരിക്കും

വാഷിംഗ്ടണ്‍: ഗാസയില്‍ പുതിയ സമാധാന കരാര്‍ ആയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബോര്‍ഡ് ഓഫ് പീസിന്റെ നേതൃത്വത്തില്‍ ചരിത്രപരമായ കരാറായെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഹമാസ് ഉള്‍പ്പെടെയുള്ള സായുധ ഗ്രൂപ്പുകളെ നിരായൂധീകരിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ‘ട്രംപ്-20 പോയിന്റ് പ്ലാന്‍’ നടപ്പിലാക്കുന്നതിലെ ഒരു പ്രധാന നാഴികക്കല്ല് എന്ന നിലയിലാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരാര്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നും നിരായുധീകരണ നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യം ഘട്ടംഘട്ടമായി […]
Read more

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ യുടെ ട്രെയ്‌ലർ പുറത്ത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രം ഓഗസ്റ്റ് 7 ന് ആഗോള റിലീസായി എത്തുന്നു. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. വാമിക […]
Read more

2030-ഓടെ പാമ്പുകടിയേറ്റുള്ള മരണം പൂർണമായും തടയും; സമഗ്ര പദ്ധതിക്ക് തുടക്കമായി

മലപ്പുറം: പാമ്പുവിഷബാധകൊണ്ടുള്ള മരണങ്ങൾ ഇല്ലാതാക്കാനും അപകടങ്ങൾ തടയാനുമായി സംസ്ഥാനത്ത് പ്രത്യേക കർമപദ്ധതിക്ക് തുടക്കമായി. 2030 ആകുന്നതോടെ പാമ്പുവിഷബാധകൊണ്ടുള്ള മരണങ്ങൾ പൂർണമായി തടയുകയാണ് ലക്ഷ്യം. പാമ്പുവിഷബാധയെ വിജ്ഞാപിത രോഗമായി കണക്കാക്കും. അതനുസരിച്ച്, പാമ്പുകടിയേറ്റ് ചികിത്സ തേടി എത്തുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ആശുപത്രികളും യഥാസമയം ആരോഗ്യവകുപ്പിന് നൽകണം.. പ്രാഥമിക പരിചരണങ്ങൾ മെച്ചപ്പെടുത്തുക, അടിയന്തര ചികിത്സാസൗകര്യങ്ങളും ആന്റിവെനം ലഭ്യതയും ഉറപ്പാക്കുക, വ്യാപക ബോധവത്കരണം നടത്തുക തുടങ്ങി വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആവശ്യമായ ആന്റിവെനം സംസ്ഥാനത്തുതന്നെ നിർമിക്കുക […]
Read more

Recent News