Category: NEWS

കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി കുന്നോത്തുപറമ്പിന് സ്വന്തം

തിരുവനന്തപുരം: കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി, ആയുർവേദ ഡിസ്പെൻസറി എന്നീ ആരോഗ്യ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ഗ്രാമപഞ്ചായത്ത് ഭരണസമിതി കെ.എസ്.ആർ.ടി.സിയുമായി കൈകോർത്തു നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസ് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന സർക്കാർ ഗ്രാമപഞ്ചായത്തിന്റെ ആവശ്യപ്രകാരം ഗ്രാമവണ്ടി സർവീസ് അനുവദിച്ച് നൽകിയത്. ജില്ലയിലെ രണ്ടാമത്തെയും തലശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ആദ്യത്തെയും ഗ്രാമവണ്ടിയാണ് കുന്നത്തുപറമ്പിൽ സർവീസ് ആരംഭിച്ചത്. പരിപാടിയിൽ പി കെ […]
Read more

പുഴാതി സ്കൂളിന്റെ സ്ഥലപരിമിതി; ഭൂമി ലഭിച്ചാൽ കെട്ടിടം നിർമ്മിക്കാമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്ഥലപരിമിതി നേരിടുന്ന പുഴാതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കോർപ്പറേഷൻ നേതൃത്വത്തിൽ ഭൂമി കണ്ടെത്തി വാങ്ങി തന്നാൽ കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് നിർമ്മിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.കിഫ്ബിയിൽ 1.3 കോടി രൂപ ഉപയോഗിച്ച് സ്കൂളിൽ നിർമ്മിച്ച പുതിയ ഹൈസ്കൂൾ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ അധികാരം കിട്ടിയശേഷം സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിൽ നല്ല മാറ്റം ഉണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി.മാറുന്ന കാലത്തിനനുസരിച്ചുള്ള എല്ലാ ആധുനിക സൗകര്യങ്ങളും സർക്കാർ സ്കൂളുകളിൽ ഒരുക്കണം […]
Read more

പകൽസമയത്ത് ദുബൈയിലെത്തുന്നത് ലക്ഷക്കണക്കിന് പേർ

ദുബൈ: ദുബൈയിലെ ജനസംഖ്യയിൽ വൻ കുതിപ്പെന്ന് റിപ്പോർട്ട്. ഡിജിറ്റൽ ദുബൈ പുറത്തുവിട്ട കണക്ക് പ്രകാരം ദുബൈയിലെ ജനസംഖ്യ കഴിഞ്ഞവർഷം 45.8 ലക്ഷം പിന്നിട്ടു. മുൻ വർഷത്തേക്കാൾ 7.5 ശതമാനത്തിന്റെ വളർച്ചയാണ് ജനസംഖ്യയിലുണ്ടായത്. പ്രവാസികൾ ഉൾപ്പെടെയുള്ള കണക്കാണിത്. പകൽസമയത്ത് മറ്റിടങ്ങളിൽ നിന്ന് ജോലിക്കെത്തുന്നവരും സഞ്ചാരികളും ഉൾപ്പെടെ ദുബൈയിൽ 63 ലക്ഷം ജനങ്ങളുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. 2025 അവസാനത്തോടെയുള്ള ജനസംഖ്യാ കണക്കുകളാണ് ഡിജിറ്റൽ ദുബൈ പുറത്തുവിട്ടത്. ജനസംഖ്യയിൽ ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് കഴിഞ്ഞവർഷമാണ്. 2024 നേക്കാൾ ഏകദേശം 3,32,000 […]
Read more

ഹജ്ജ്; അടുത്ത വർഷം കേരളത്തിൽനിന്ന് പതിനൊന്നായിരത്തിലേറെ പേർ

റിയാദ്: അടുത്ത വർഷത്തെ ഹജ്ജിന് കേരളത്തിൽനിന്ന് പതിനൊന്നായിരത്തിലേറെ പേർക്ക് അവസരം ലഭിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി നടത്തിയ ഓൺലൈൻ നറുക്കെടുപ്പിലാണ് തീർഥാടകരെ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് രണ്ട് ലക്ഷത്തി ഇരുപതിനായിരം പേർക്കാണ് അവസരം. മുംബൈയിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിലായിരുന്നു ഇലക്ട്രോണിക് നറുക്കെടുപ്പ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 120875 പേർക്കാണ് അവസരം ലഭിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള 11148 പേരാണുള്ളത്. 24,230 പേരാണ് സംസ്ഥാനത്ത് നിന്ന് ആകെ അപേക്ഷിച്ചത്. ഇതിൽ 3234 പേർ 65 വയസ്സ് […]
Read more

ജങ്ക് ഫുഡ് ഒഴിവാക്കൽ അടുത്തവർഷം മുതൽ

അബുദാബി : എമിറേറ്റിലെ സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലുമെല്ലാം ജങ്ക് ഫുഡ് ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള തീരുമാനം അടുത്തവർഷം ജനുവരി ഒന്നുമുതൽ നടപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഹെൽത്തി ലിവിങ്, അബുദാബി രജിസ്‌ട്രേഷൻ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും പ്രവേശന കവാടങ്ങൾ, കാഷ് കൗണ്ടറുകൾ തുടങ്ങി പ്രധാന ഭാഗങ്ങളിൽനിന്ന് കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ഉയർന്ന അളവിൽ അടങ്ങിയ ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും മാറ്റണം. ഓൺലൈൻ സൂപ്പർമാർക്കറ്റുകളുടെ ഹോംപേജുകൾ, സെർച്ച് റിസൾട്ടുകൾ, ചെക്ക്ഔട്ട് പേജുകൾ, പ്രൊമോഷണൽ […]
Read more

അൽഐൻ ഈന്തപ്പഴ മേള ഇന്ന് സമാപിക്കും

അൽഐൻ : അബുദാബി ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അൽ ഐൻ അൽ സരൂജ് പാർക്കിൽ നടന്നുവരുന്ന പ്രഥമ അൽ ഐൻ ഈന്തപ്പഴമേള അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. മേളയിലെ പ്രധാന പരിപാടികളും മത്സരങ്ങളും ശൈഖ് ഹസ്സ ബിൻ സായിദ് വീക്ഷിച്ചു. മികച്ച രീതിയിലുള്ള കർഷകരുടെ പങ്കാളിത്തവും ഈന്തപ്പഴങ്ങളുടെ ഗുണനിലവാരവും അദ്ദേഹം വിലയിരുത്തി. ഈന്തപ്പഴ-പഴവർഗ മത്സരങ്ങൾ, പാരമ്പര്യം വിളിച്ചോതുന്ന മാർക്കറ്റുകൾ, പരമ്പരാഗത കരകൗശല വസ്തുക്കൾ, കുടുംബങ്ങളുടെ സ്റ്റാളുകൾ […]
Read more

മുനീർ, ജോസഫ്, കാപ്പൻ, ദേവരാജൻ; ഇവർക്ക്‌ കാബിനറ്റ് റാങ്കിനായി കക്ഷികൾ

തിരുവനന്തപുരം: കാബിനറ്റ് റാങ്കുള്ള പദവികൾ ആവശ്യപ്പെട്ട് യു.ഡി.എഫ്. ഘടകകക്ഷികൾ. നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റും മന്ത്രിസ്ഥാനവും ലഭിക്കാത്ത മുതിർന്ന നേതാക്കൾക്കായാണ് കാബിനറ്റ് റാങ്ക് പദവി ആവശ്യം നേതൃയോഗത്തിൽ ഉന്നയിച്ചത്. ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മുതിർന്ന നേതാവ് പി.ജെ. ജോസഫിനായാണ് കേരള കോൺഗ്രസ് കാബിനറ്റ് റാങ്കുള്ള പദവി ചോദിക്കുന്നത്. മന്ത്രിസഭാ രൂപവത്കരണ സമയത്ത് രണ്ടു മന്ത്രിസ്ഥാനം ചോദിച്ച അവർക്ക് ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കിൽ ചീഫ് വിപ്പ് പദവിയുമാണ് നൽകിയത്. പി.ജെ. ജോസഫിനായി വയോജന കമ്മിഷൻ ചെയർമാൻസ്ഥാനമാണ് […]
Read more

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യക്കാരൻ

ഡൽഹി: എഫ്ബിഐയുടെ കൊടുംകുറ്റവാളി പട്ടികയിൽ ഇന്ത്യക്കാരനും. പഞ്ചാബ് സ്വദേശിയായ അമൃത്പാൽ സിംഗിനെയാണ് അമേരിക്കയിലെ അന്വേഷണ ഏജൻസിയായ എഫ്ബിഐ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണ് അമൃത്പാൽ സിംഗെന്നാണ് എഫ്ബിഐ വിശദമാക്കുന്നത്. വടക്കേ അമേരിക്കയിൽ ലഹരി വിതരണം ചെയ്യുന്നതിൽ അമൃത്പാൽ സിംഗിന് വലിയ പങ്കുള്ളതായാണ് എഫ്ബിഐ കണ്ടെത്തിയിട്ടുള്ളത്. അമൃത്പാൽ സിംഗിന്റെ 2024ലെ ചിത്രമടക്കമാണ് എഫ്ബിഐ അറിയിപ്പ്. കൊക്കെയ്നും മെത്താഫെറ്റാമിനും വടക്കേ അമേരിക്കയിൽ വിതരണം ചെയ്യുന്ന ലഹരിക്കാർട്ടലുമായുള്ള ബന്ധത്തേ തുടർന്നാണ് എഫ്ബിഐ നോട്ടീസ്. 5 അടി […]
Read more

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ് റിലീസിനൊരുങ്ങുന്നു

കൊച്ചി : കുടുംബപ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ വീണ്ടും ഒരു ബിജു മേനോൻ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ് പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്. നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചന്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രമാണ് അത്. അവറാച്ചനും മക്കളും അവരുടെ കുടുംബ ബന്ധങ്ങളും സാമൂഹിക ബന്ധങ്ങളും ഇഴചേരുന്ന നർമ്മത്തിൽ ചാലിച്ച രസകരമായ ഫാമിലി ഡ്രാമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. കൗതുകമുണർത്തി ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾക്കു പിന്നാലെ റിലീസായ […]
Read more

സാൾട്ട് ലേക്കിൽ മഞ്ഞക്കടലിരമ്പും, കൊല്‍ക്കത്തയിലെ ഇന്ത്യ-ബ്രസീല്‍ മത്സരത്തില്‍ ഔദ്യോഗിക പ്രഖ്യാപനം

റിയോഡി ജനീറോ: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിക്കും. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും ഇന്ത്യ-ബ്രസീല്‍ പോരാട്ടമെന്ന് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡെറേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും ഇത്. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക. സെപ്റ്റംബര്‍ 25ന് ടൗണ്‍സ്വില്ലെയിലും, സെപ്റ്റംബര്‍ 29-ന് […]
Read more

Recent News