ജന്ദർ മന്ദർ പ്രതിഷേധം; 989 പേരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നു

ന്യൂഡൽഹി: ജന്ദർ മന്ദറിൽ ജൂലൈ 20 മുതൽ 25 വരെ നടന്ന ‘ചലോ സൻസദ്’ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിഷേധ സ്ഥലത്തും പരിസരങ്ങളിലുമായി സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ, വീഡിയോ ഫൂട്ടേജുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) എന്നിവയുടെ സഹായത്തോടെ 2,873 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ 989 പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളുള്ളതായി കണ്ടെത്തിയെന്നും ഇവരുടെ അക്രമസംഭവങ്ങളിലെ പങ്ക് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കൊലക്കേസ്, കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, പോക്സോ, മയക്കുമരുന്ന്, ആയുധ നിയമലംഘനം തുടങ്ങി വിവിധ ഗുരുതര കേസുകളിൽ പ്രതികളായവരും കൂട്ടത്തിലുണ്ട്. നൂറിലധികം കൊലക്കേസ് പ്രതികളും ഈ പട്ടികയിലുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *