Category: NEWS

ഒമാനിൽ നബിദിന അവധി ആഗസ്റ്റ് 27 ന്

മസ്കത്ത്∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന് പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ജീവനക്കാർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ലഭിക്കും. ഓഗസ്റ്റ് 27ന് അവധിയായതിനൊപ്പം വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയും ചേരുന്നതോടെയാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുക. ഓഗസ്റ്റ് 27 മുതൽ 29 വരെയാണ് നീണ്ട അവധി. തുടർന്ന് ഓഗസ്റ്റ് 30 ഞായറാഴ്ച മുതൽ രാജ്യത്ത് സാധാരണ ജോലി സമയക്രമം പുനരാരംഭിക്കും.
Read more

ഒമാനിലെ സൗത്ത് ബാത്തിനയിൽ കനത്ത മഴ

മസ്‌കത്ത്: വ്യാഴാഴ്ച ഒമാനിലെ സൗത്ത് ബാത്തിന ഗവർണറേറ്റിൽ കനത്ത മഴ. നിരവധി ഗ്രാമങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. പലയിടത്തും നാശനഷ്ടങ്ങളുമുണ്ടായി. നഖ്ൽ, വാദി മആവിൽ വിലായാത്തുകളിലെ ഗ്രാമങ്ങളിലാണ് മഴയും വെള്ളപ്പൊക്കവുമുണ്ടായത്. ശക്തമായ കാറ്റും അനുഭവപ്പെട്ടു. മഴയെത്തുടർന്ന് ഐനുൽ തവാറയിലെ അൽ ഹമാം താഴ്വരയും അൽ സബത്ത് താഴ്വരയും കരകവിഞ്ഞൊഴുകി. ദുരിതബാധിത പ്രദേശങ്ങളിലെ നിരവധി അരുവികളിലും വാദികളിലും ജലപ്രവാഹം വർധിച്ചു. മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു, ചില വാഹനങ്ങൾക്കും മേൽക്കൂരകൾക്കും മറ്റ് സ്വത്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചു.
Read more

2026 ആദ്യ പകുതിയിൽ സൗദിയിൽ 3.43 കോടി തീവ്രവാദ ഉള്ളടക്കം നീക്കി

റിയാദ്: 2026 ആദ്യ പകുതിയിൽ സൗദിയിൽ 3.43 കോടി തീവ്രവാദ ഉള്ളടക്കങ്ങൾ നീക്കി. ഗ്ലോബൽ സെന്റർ ഫോർ കോംബാറ്റിങ് എക്‌സ്ട്രീമിസ്റ്റ് ഐഡിയോളജി ‘ഇഅ്തിദാലും’ ‘ടെലിഗ്രാം’ പ്ലാറ്റ്ഫോമും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ ഫലമായാണ് നടപടി. ഉള്ളടക്കം പ്രചരിപ്പിച്ച 1275 ചാനലുകൾ അടച്ചുപൂട്ടുകയും ചെയ്തു. ഡിജിറ്റലായുള്ള തീവ്രവാദ പ്രചാരണത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2022 ഫെബ്രുവരിയിലാണ് സഹകരണം ആരംഭിച്ചത്. ശേഷം 2026 ജൂൺ 30 വരെയായി ആകെ 292.6 ദശലക്ഷം തീവ്രവാദ ഉള്ളടക്കം നീക്കി. അതേ കാലയളവിൽ 20,360 ചാനലുകളാണ് […]
Read more

‘ഹായ്’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു

നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹായ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. കവിനും ഫീൽ ​ഗുഡ് ഫാമിലി റൊമാന്റിക് ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഓ​ഗസ്റ്റ് 28ന് തിയറ്ററുകളിൽ എത്തും. കവിൻ നായകനായി എത്തുന്ന ഈ ചിത്രം തിയറ്ററുകളിൽ എത്തും. ഒരു റൊമാന്റിക് ചിത്രമാണ് ഹായ്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്‍ണു ഇടവനാണ്. ജെൻ മാര്‍ട്ടിനാണ് സംഗീത സംവിധാനം. രാജേഷ് ശുക്ല ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഫിലോമിൻ രാജ് ആണ് എഡിറ്റര്‍. ബി ശേഖര്‍ […]
Read more

പ്രിയപ്പെട്ട ടൊയോട്ട ബിൽഡിങിന്​ വിട പറയാനൊരുങ്ങി ദുബൈ

ദുബൈ: ആധുനിക ദുബൈയുടെ അടയാളമായി തലയുയർത്തി നിന്ന ടൊയോട്ട ബിൽഡിങ്​ വൈകാതെ ഓർമയാകും. ദുബൈയിലെ ആദ്യത്തെ 15 നില കെട്ടിടമായ ഈ ബിൽഡിങിന്​ ഏതാനും മാസങ്ങൾ മാത്രമാണ്​ ഇനി ആയുസ്സുള്ളത്​. ഒരു കാലത്ത്​ ദുബൈയുടെ ഐക്കൺ ആയിരുന്ന കെട്ടിടം വൈകാതെ ഗൃഹാതുര ഓർമയാകും. അരനൂറ്റാണ്ടിൽ അധികം പ്രവാസികൾ അടക്കമുള്ളവർ അബൂദബിയിൽ നിന്ന്​ യാത്ര ചെയ്യുമ്പോൾ ദുബൈ എത്തി എന്ന്​ ഓർമിപ്പിച്ചിരുന്ന കെട്ടിടം കൂടിയാണിത്​. കെട്ടിടം പൊളിക്കു​ന്നതിന്‍റെ ഭാഗമായി വാടകക്കാരെ ഒഴിപ്പിച്ചുതുടങ്ങി. 70 ശതമാനം വാടകക്കാരെയും ഒഴിപ്പിച്ചുകഴിഞ്ഞു. ബാക്കി […]
Read more

പിഎംശ്രീയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി

കൊച്ചി: കേന്ദ്രസർക്കാരിന്റെ പിഎംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രി വി.ഡി സതീശനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. പദ്ധതിയിൽ ഒപ്പിട്ട് പിണറായി സർക്കാരും പിന്മാറാതെ വി.ഡി. സതീശൻ സർക്കാരും കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കിയെന്ന് ബിജെപി നേതാക്കൾ പറയുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി ജിജി ജോസഫ് രംഗത്തെത്തിയത്. പറവൂരിൽ നടന്ന ബിജെപി ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘ഒപ്പിട്ടതിനാൽ പിന്മാറാൻ കഴിയില്ലെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കരുത്. പിഎം ശ്രീ പദ്ധതിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സർക്കാരിനുണ്ടെന്ന് കേന്ദ്രം […]
Read more

എസ്ബിഐയിൽ പണം പിൻവലിക്കൽ നിയമം മാറുന്നു

ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തിയിരിക്കുകയാണ് രാജ്യത്തെ മുൻനിര പൊതു മേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വലിയ തുകയുടെ ഫിക്സഡ് ഡിപ്പോസിറ്റ് (Bulk FD) നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചതോടൊപ്പം, പണം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും ബാങ്ക് മാറ്റങ്ങൾ വരുത്തി. വിവിധ കാലാവധികളിലുള്ള Bulk FDകളുടെ പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് (0.25 ശതമാനം പോയിന്റ്) വരെ കുറച്ചു.പുതിയ നിരക്കുകൾ 3 കോടി മുതൽ മുകളിലേക്കുള്ള ആഭ്യന്തര ബൾക്ക് […]
Read more

മുട്ടിൽ മരംമുറി കേസ്; കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന ആവശ്യം കോടതി തള്ളി

കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ അ​ഗസ്റ്റിൻ സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് വ്യക്തമാക്കിയ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി, ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഉത്തരവിട്ടു. അനധികൃതമായി മുറിച്ചുകടത്തിയ മരങ്ങൾ വനംവകുപ്പിന്റെ പെർമിറ്റുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പലമേട്ടിലെ മരക്കമ്പനി ഉടമയ്ക്ക് വിറ്റഴിച്ച് വിശ്വാസവഞ്ചന നടത്തിയെന്നാണ് കേസ്. കേസിൽ ഒന്നാം പ്രതി നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് […]
Read more

ദുബൈയിലെ താത്കാലിക വിശ്രമ കേന്ദ്രങ്ങളിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് സൗജന്യ ഭക്ഷണം

ദുബൈ: താത്കാലിക വിശ്രമ കേന്ദ്രങ്ങളിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതി നടപ്പാക്കി ദുബൈ ആർ.ടി.എ. ദുബൈ എമിറേറ്റിലെ പ്രധാന ഭാഗങ്ങളിലായി ബസ്-മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള താത്കാലിക വിശ്രമ കേന്ദ്രങ്ങളിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്. ‘എമിറേറ്റ്‌സ് ഫുഡ് ബാങ്ക്’ ലഭ്യമാക്കുന്ന ഭക്ഷണസാധനങ്ങളാണ് നൽകുന്നത്. ‘ഡെലിവെറോ’ കമ്പനിയുമായി സഹകരിച്ചാണ് ഭക്ഷണ വിതരണം. ഫുഡ് ഡെലിവറി മേഖലയിൽ ഡെലിവറി ബൈക്ക് റൈഡർമാർ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
Read more

ട്രാന്‍സ്‌ജെന്‍ഡറെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുംബൈ: ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കടന്നുകയറി യുവതിയെ പീഡിപ്പിച്ച യുവാവ് യുവാവ് അറസ്റ്റില്‍. അനില്‍ ശേഷ്‌റാവു ഷിന്‍ഡെ (28) എന്ന യുവാവാണ് ട്രാന്‍സ്ജെന്‍ഡറാണെന്ന വ്യാജേന വീട്ടില്‍ കയറിയത്. ദോഷം മാറ്റാനെന്ന വ്യാജേന അനില്‍ വീട്ടില്‍ പ്രവേശിക്കുകയും കിടപ്പുമുറിയിലേക്ക് പോയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മുംബൈ നഗരത്തിലെ പൊവയ് മേഖലയിലായിരുന്നു സംഭവം. യുവതി പരാതി നല്‍കിയതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. തുടര്‍ന്ന് സാരി ധരിച്ച് […]
Read more

Recent News