Category: NEWS

എക്സ്പെഡിഷൻ 74 ദൗത്യസംഘം തിരികെ ഭൂമിയിലെത്തി

അസ്താന: എട്ട് മാസത്തെ ദൗത്യം പൂർത്തിയാക്കിയതിന് ശേഷം എക്സ്പെഡീഷൻ 74 സംഘങ്ങളുമായി സോയൂസ് എംഎസ്-28 പേടകം കസാഖിസ്ഥാനിൽ ഇറങ്ങി. അമേരിക്കൻ സഞ്ചാരിയായ ക്രിസ് വില്ല്യംസ് റഷ്യൻ സഞ്ചാരികളായ സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് ഭൂമിയിൽ തിരികെയെത്തിയിരിക്കുന്നത്. പാരച്യൂട്ട് വഴിയാണ് ലാൻഡിങ് നടന്നത്. എട്ടുമാസം ബഹിരാകാശത്ത് ചെലവഴിച്ച സംഘം മനുഷ്യശരീരം ബഹിരാകാശവുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്ന എന്നും ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പുതിയ ചികിത്സ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തി. ബഹിരാകാശ നിലയത്തിൻ്റെ അറ്റകുറ്റപ്പണികളും സംഘം നടത്തി. ഇന്ത്യൻ സമയം 3.55നാണ് […]
Read more

കോമൺവെൽത്ത് ഗെയിംസ്; വെയ്റ്റ്ലിഫ്റ്റിങിൽ പുത്തൻ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ റിഷികാന്ത സിംഗ്

ഗ്ലാസ്ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ പുത്തൻ റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ റിഷികാന്ത സിംഗ്. വെയ്റ്റ്ലിഫ്റ്റിങ് പോരാട്ടത്തിൽ 121 കിലോ ഉയർത്തിയാണ് റിഷികാന്ത കോമൺവെൽത്ത് ഗെയിംസ് റെക്കോർഡ് തിരുത്തിക്കുറിച്ചത്. തന്റെ മൂന്നാം ശ്രമത്തിലായിരുന്നു താരത്തിന് 121 കിലോ ഉയർത്താനായത്. 120 കിലോ ഉയർത്തി കൊണ്ടുള്ള റെക്കോർഡാണ് താരം മറികടന്നത്. പോരാട്ടത്തിൽ ഇന്ത്യൻ താരത്തിന് ശേഷം കളത്തിലെത്തിയ മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനിഖ് 121 കിലോ ഉയർത്തി റെക്കോർഡിന് ഒപ്പമെത്തിയിരുന്നു. ഉച്ചക്ക് ശേഷം 6:30ന് നടക്കുന്ന വനിതാ […]
Read more

മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണം, പാര്‍ട്ടിക്ക് വിധേയനാകണം’; പ്രമേയം പാസാക്കി മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന് എതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വി ഡി സതീശന് എതിരെ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ അതിരൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിധേയനാകണമെന്നും മഹിളാ കോണ്‍ഗ്രസ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ മനോഭാവം മാറ്റണമെന്നും ആവശ്യമുണ്ട്. മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തെ മുഖ്യമന്ത്രി അപമാനിച്ചതായി പരാതിയും ഉയര്‍ന്നു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രിയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് പരാതി. […]
Read more

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ ആഹ്ലാദം പങ്കുവെച്ച് വേടന്‍ അടക്കമുള്ളവരുടെ ആസാദി യാത്ര

കൊച്ചി: ഡല്‍ഹിയിലെ ജന്തർ മന്ദറിൽ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ ആഹ്ലാദം പങ്കുവെച്ച് റാപ്പന്‍ വേടന്‍ അടക്കമുള്ളവരുടെ ആസാദി യാത്ര. കൊച്ചിയിലാണ് യാത്ര സംഘടിപ്പിച്ചത്. ഭരണഘടനയും ബി. ആര്‍ അംബേദ്ക്കറുടെ ചിത്രവും ഉയര്‍ത്തിപ്പിടിച്ചാണ് വേടന്റെയും സംഘത്തിന്റെയും പദയാത്ര. ധര്‍മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യ വിശ്വാസികള്‍ക്ക് സന്തോഷം പകരുന്നതാണെന്നും അതിന്റെ സന്തോഷം പങ്കുവെയ്ക്കുന്നതിനാണ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നതെന്നും വേടന്‍ പറഞ്ഞു. എത്ര വലിയ ഫാസിസ്റ്റ്, ജനവിരുദ്ധ സര്‍ക്കാരാണെങ്കിലും വിദ്യാര്‍ത്ഥികളുടെയും ജനാധിപത്യ വിശ്വാസികളുടെയും മുന്നില്‍ മുട്ടുമടക്കുന്നതിന്റെ ഏറ്റവും […]
Read more

സ്വര്‍ണക്കടത്തെന്ന് സംശയം, കണ്ണൂര്‍ വിമാനത്താവളത്തില്‍ യുവാവിനെ നഗ്നനാക്കി പരിശോധന നടത്തിയതായി പരാതി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനയുടെ പേരില്‍ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പ്രവാസി യുവാവിന്റെ പരാതി. അടിവസ്ത്രം വരെ അഴിപ്പിച്ചു പരിശോധിച്ചതായാണ് ദുബൈയില്‍ ഐടി മാനേജരായ കാസര്‍കോട് സ്വദേശി ഹുസൈനാര്‍ മഹഷാദിന്റെ പരാതി. സംഭവത്തില്‍ മുഖ്യമന്ത്രി, കസ്റ്റംസ് കമ്മീഷണര്‍, ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, നോര്‍ക്ക റൂട്‌സ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 19നായിരുന്നു സംഭവം. രാവിലെ ഫുജൈറയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ മഹഷാദിന് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് […]
Read more

സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

ബെം​ഗളൂരു: കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഡി. കെ ശിവകുമാറിനായി മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ തന്നെ സിദ്ധരാമയ്യ വിരമിക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ മകൻ അന്ന് ഇത് നിരസിച്ചു. ഇപ്പോൾ അപ്രതീക്ഷതിമായാണ് വീണ്ടും ഒരു അങ്കത്തിന് ബാല്യമില്ലെന്ന് മാണ്ഡ്യ ജില്ലയിലെ പൊതുപരിപാടിയിൽ സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. ഇപ്പോൾ തനിക്ക് 79 വയസായി അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് 2028. അന്ന് തനിക്ക് 82 വയസാകും. 2028ലെ നിയമസഭാ […]
Read more

ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഓൺലൈൻ ബുക്കിങ്

തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഓൺലൈൻ ബുക്കിങ്. സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദര്‍ശനം നടത്തുന്നതിനുള്ള ഓണ്‍ലൈന്‍ സേവനം അടുത്ത മാസം മുതൽ വരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ദർശനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചത്. ഓഗസ്റ്റ് 4 മുതൽ ഇത് പ്രാബല്യത്തിൽ വരും. പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ആദ്യം വെര്‍ച്വല്‍ ക്യൂ ബുക്കിങ് നടപ്പിലാക്കുക. ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്‌സെറ്റിൽ ഇതിനായി ബുക്ക് ചെയ്യാം. ബുക്കിംഗ് നടത്തിയതിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് ആധാർ കാർഡുമായി ക്ഷേത്രനടയിൽ […]
Read more

നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പ്; ഓസ്‌കാര്‍ ഇവൻ്റ്സിനെ ഒഴിവാക്കി

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പില്‍ നിന്ന് വിവാദ കമ്പനിയായ ഓസ്‌കാര്‍ ഇവന്റ്‌സിനെ ഒഴിവാക്കി. എന്‍ടിബിആര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ എതിര്‍പ്പിന് പിന്നാലെയാണ് ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കിയത്. ഇറിഗേഷന്‍ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊച്ചിയില്‍ ഉമാ തോമസിന് പരിക്കേറ്റ പരിപാടിയുടെ സംഘാടക കമ്പനിയായ ഓസ്‌കാര്‍ ഇവന്റ്‌സിന് കരാർ നൽകാനുള്ള നീക്കത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നു. ടെന്‍ഡര്‍ സമര്‍പ്പിച്ച മൂന്ന് കമ്പനികളില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സിനെ തെരഞ്ഞെടുത്തു എന്നാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ സബ് കമ്മിറ്റി നെഹ്‌റുട്രോഫി ബോട്ട് റൈസ് […]
Read more

ആറ്റുകാലില്‍ വയോധികയായ അമ്മയെ മർദിച്ച് മകൻ

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ വയോധികയായ അമ്മയെ മകൻ ക്രുരമായി മർദിച്ചു. ആറ്റുകാല്‍ സ്വദേശി 73 കാരിയായ സരസ്വതി അമ്മയ്ക്കാണ് മര്‍ദനമേറ്റത്. ദേഹമാസകലം മുറിവേറ്റ പാടുകളുണ്ട്. ചൂണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടര്‍ന്ന് എട്ടോളം സ്റ്റിച്ചുകളാണ് ഇട്ടിരിക്കുന്നത്. അമ്മയെ മകന്‍ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തതായി പതാതിയുണ്ട്. അമ്മയുടെ പേരിലുള്ള വസ്തു വെച്ച് അഞ്ച് ലക്ഷം രൂപയാണ് മകനായ മധു ലോണ്‍ എടുത്തിരിക്കുന്നത്. ഈ ലോണ്‍ വയോധികയായ സരസ്വതി അമ്മ വീട്ട് ജോലിക്ക് പോയാണ് അടയ്ക്കുന്നതെന്നും ഇവര്‍ പറയുന്നു. […]
Read more

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു. വഞ്ചിയൂർ പാൽക്കുളങ്ങരയിലാണ് സംഭവം. വിശാഖ് ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനുശേഷവും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപും ഇവർ തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെ […]
Read more

Recent News