Category: NEWS

എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; കെ മുരളീധരന്‍ ഇന്ന് ഡല്‍ഹിക്ക്

തിരുവനന്തപുരം: എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം. ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡല്‍ഹിയില്‍ എത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ അദ്ദേഹം കാണുക. എയിംസിന് പുറമെ തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളജിനെ സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയാകും. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിര്‍ദേശം തയാറാക്കാന്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പട്ടിക നല്‍കിയിരുന്നു. കൊരട്ടി, കുന്നംകുളം, വൈക്കം, പിറവം, കോഴിക്കോട്, തൃക്കരിപ്പൂര്‍, കാസര്‍കോട്, പെരുവ എന്നീ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് […]
Read more

ഇന്ന് അഞ്ച് ജില്ലകളിൽ മഴ കനത്തേക്കും, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന വടക്കൻ ഒഡീഷ – പശ്ചിമ ബംഗാൾ തീരപ്രദേശങ്ങളിലും സ്ഥിതി ചെയ്തിരുന്ന ന്യൂനമർദം കൂടുതൽ […]
Read more

ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കുറിപ്പിട്ട് കേരള കേന്ദ്ര സർവകലാശാല

കാസർ​ഗോഡ്: നീറ്റ് പരീക്ഷാക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പുകഴ്ത്തി കുറിപ്പിട്ട് കേരള കേന്ദ്ര സർവകലാശാല. സർവകലാശാലയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് മന്ത്രിക്ക് അഭിനന്ദനവും ആശംസകളും നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ കമന്റ് ബോക്സുകളിൽ പ്രതിഷേധം രേഖപ്പെടുത്തി വിദ്യാർഥികൾ രംഗത്തെത്തി. രാജ്യത്തിനും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ധർമ്മേന്ദ്ര പ്രധാൻ നൽകിയ വിശിഷ്ട സേവനങ്ങളെ സർവകലാശാല കുറിപ്പിലൂടെ അഭിനന്ദിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലയളവിൽ സർവകലാശാലയുടെ […]
Read more

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. രണ്ട് എഫ്‌ഐആറുകളാണ് ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തത്. അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. ലോക് കല്യാണ്‍ മാര്‍ഗിലെ ഗേറ്റിന് മുന്നിലായിരുന്നു രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് നേതാക്കളുടേയും പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ 10 രാജാജി മാര്‍ഗിലെ വസതിയില്‍ നിന്നും അരക്കിലോമീറ്ററോളം അകലെയാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനകവാടം. ഖര്‍ഗെയുടെ വസതിയില്‍ നിന്നും കാല്‍നടയായാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ […]
Read more

തീവണ്ടിയിലെ ബെഡ്‌ഷീറ്റ്‌ വർഷംതോറും മാറ്റണം; നിർദേശവുമായി റെയിൽവേ

പയ്യന്നൂർ: തീവണ്ടിയിലെ എ.സി. യാത്രക്കാർക്ക് നൽകുന്ന ബെഡ്‌ഷീറ്റ്‌ നിർബന്ധമായും വർഷംതോറും മാറ്റണമെന്ന് റെയിൽവേ. തീവണ്ടികളിൽ ബെഡ്‌ഷീറ്റ്‌ വിതരണം ചെയ്യുന്ന ഏജൻസികളാണ് ഇത് ചെയ്യേണ്ടത്. രാജ്യത്തെ 2208 തീവണ്ടികളിലെ എ.സി. സ്ലീപ്പർ കോച്ചുകളിലെ യാത്രക്കാർക്ക് ബെഡ് റോൾ ലഭിക്കുന്നുണ്ട്. അതിൽ കിടക്കവിരി, പുതപ്പ്, ലിനെൻ (ബ്ലാങ്കറ്റ്), തലയണ, ഉറ, ടവ്വൽ എന്നിവ ഉൾപ്പെടും. റെയിൽവേയാണ് ബെഡ് റോളിന്റെ ഉടമസ്ഥർ. ഏജൻസിയാണ് കഴുകി, ഉണക്കി, ഇസ്തിരിയിട്ട് വിതരണം ചെയ്യുക. അറ്റൻഡർമാർ യാത്രക്കാരുടെ ബെർത്തിൽ വെക്കും. യാത്രക്കാരന് കൃത്യമായി ബെഡ് റോൾ […]
Read more

പ്രധാനമന്ത്രിയെ അപമാനിച്ചു; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി. പ്രധാനമന്ത്രിയേയും മാതാവിനേയും കുറിച്ച് അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ജാന്‍മണിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് ആവശ്യം. സംസ്ഥാന വ്യാപകമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാൻ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ക്ഷമ ചോദിച്ച് ജാന്‍മണി രംഗത്തെത്തിയിരുന്നു. ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. തന്റെ കയ്യില്‍ നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. തന്റെ തെറ്റാണ്, അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്നേ അത് […]
Read more

ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലി കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം; തൃശൂര്‍ ലോ കോളജ് അടച്ചു

തൃശൂര്‍ : തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന ത്രിദിന ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് കോളജ് താല്‍ക്കാലികമായി അടച്ചു. മത്സരങ്ങളുടെ പരിശീലനവും ഒരുക്കങ്ങളും പുരോഗമിക്കുന്നതിനിടെ കലോത്സവം അലങ്കോലപ്പെടുത്താന്‍ കെഎസ് യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി മോസസ് സോജനും ജനറല്‍ സെക്രട്ടറി അല്‍ജോയും മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിച്ചെന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം. എസ്എഫ്ഐക്കാണ് ആര്‍ട്സ് യൂണിയന്റെ ചുമതല. പരിശീലനത്തിനിടെ മനഃപൂര്‍വം എസ്എഫ്ഐ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു എന്ന് കെഎസ് പ്രവര്‍ത്തകരും […]
Read more

മുതിര്‍ന്ന സിപിഎം നേതാവ് ബികെ കാദര്‍ അന്തരിച്ചു

കണ്ണൂര്‍ : മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബാണത്തുംകണ്ടി ബികെ കാദര്‍ (86) അന്തരിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. അവിഭക്ത കൂത്തുപറമ്പ് താലൂക്ക് കമ്മിറ്റിക്ക് കീഴില്‍ കെഎസ്‌വൈഎഫ് പായം വില്ലേജ് കമ്മിറ്റി അംഗമായാണ് പ്രവര്‍ത്തനമാരംഭിച്ചത്. മാടത്തില്‍ ടൗണില്‍ ആദ്യകാല ചുമട്ടുതൊഴിലാളിയായിരുന്നു. സിപിഎം പായം ലോക്കല്‍ കമ്മിറ്റി അംഗം, കെഎസ്‌കെടിയു ജില്ലാ കമ്മിറ്റി അംഗം, മട്ടന്നൂര്‍, ഇരിട്ടി […]
Read more

സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മരിച്ചു

കോഴിക്കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അം​ഗം മരിച്ചു. കൊടിയത്തൂര്‍ ​ഗ്രാമപഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. വനിതാ ലീ​ഗ് നേതാവാണ് ആയിഷാ ചേലപ്പുറം. കൊടിയത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.
Read more

ഗർഭിണിയായ 21കാരി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു

ബൊഗോട്ട: ബൊഗോട്ടയിൽ നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു. എട്ട് മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ കാണാനില്ല. ഗർഭപാത്രം അറുത്ത് തട്ടിയെടുത്ത കുഞ്ഞിനായി തെരച്ചിൽ ഊർജ്ജിതമാക്കിരിക്കുകയാണ് പൊലീസ്. കൊളംബിയയിലെ കാലിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. മരിയ കാമില പൊട്ടോസി എന്ന 21കാരിയേയാണ് ജൂലൈ 26ന് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിയ മരണപ്പെടുന്നത്. കാലി നഗരത്തിലെ മെലൻഡേസ് നദിക്കരയിലാണ് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ 21കാരിയെ കണ്ടെത്തിയത്. നാല് […]
Read more

Recent News