എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; കെ മുരളീധരന്‍ ഇന്ന് ഡല്‍ഹിക്ക്

തിരുവനന്തപുരം: എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം. ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡല്‍ഹിയില്‍ എത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ അദ്ദേഹം കാണുക. എയിംസിന് പുറമെ തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളജിനെ സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയാകും. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിര്‍ദേശം തയാറാക്കാന്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പട്ടിക നല്‍കിയിരുന്നു. കൊരട്ടി, കുന്നംകുളം, വൈക്കം, പിറവം, കോഴിക്കോട്, തൃക്കരിപ്പൂര്‍, കാസര്‍കോട്, പെരുവ എന്നീ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

എയിംസിന് അനുമതി ലഭ്യമാക്കണമെന്ന് മുമ്പ് കെ മുരളീധരന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടപ്പോള്‍ ആവശ്യം ന്യായമെന്നാണ് കേന്ദ്ര മന്ത്രി ജെ പി നദ്ദ പ്രതികരിച്ചിരുന്നത്. അതുകൊണ്ട് തന്നെ, കെ മുരളീധരന്റെ ഡൽഹിയാത്ര നിർണ്ണായകമാവും.

Leave a Reply

Your email address will not be published. Required fields are marked *