കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല; തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കണ്ണൂരിലെ തിരിച്ചടിയെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ലെന്നും കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ലെന്നും കെ കെ രാഗേഷ് ന്യായീകരിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിൽ‌ എൽഡിഎഫിൽ നിന്ന് വരെ സിപിഐഎമ്മിന് വിമർശനം നേരിടുന്നതിനിടെയാണ് കെകെ രാ​ഗേഷിന്റെ ന്യായീകരണം.

പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സിപിഐഎം സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥിത്വം കണ്ണൂരിന് പുറത്തും വലിയരീതിയിൽ ദോഷം ചെയ്തെന്നും മുതിർന്ന നേതാക്കൾ വിമർശിച്ചു. ഇതിനിടെയാണ്, പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെയും ന്യായീകരിച്ചുകൊണ്ട് കെ കെ രാഗേഷ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *