Category: NEWS

കൊച്ചിന്‍ ഹനീഫയുടെ ‘സ്വപ്നക്കൂട്’ യാഥാർഥ്യമായി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കൊച്ചിന്‍ ഹനീഫ. ഇപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിന് വീടൊരുങ്ങിയിരിക്കുകയാണ്. കൊച്ചിന്‍ ഹനീഫയുടെ മരണത്തിനു ശേഷം കഴിഞ്ഞ 16 വര്‍ഷം വാടകവീട്ടില്‍ ആയിരുന്നു ഭാര്യ ഫാസീല കൊച്ചിന്‍ ഹനീഫയും മക്കളായ സഫയും മര്‍വയും താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ ഒരു സ്വപ്ന വീട് ഒരുക്കിയതിന്റെ സന്തോഷത്തിലാണ് കുടുംബം. കൊച്ചി വെണ്ണല അംബേദ്കര്‍ റോഡിലാണ് കൊച്ചിന്‍ ഹനീഫാസ് എ ബി മന്‍സില്‍. പിതാവ് എ ബി മുഹമ്മദിന്റെ പേരില്‍ ആകണം തന്റെ വീടെന്നത് കൊച്ചിന്‍ ഹനീഫയുടെ എക്കാലത്തെയും വലിയ […]
Read more

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം. ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്നും ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഭൗതിക പരിശോധന നടത്തിയിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2011-12 സാമ്പത്തിക വർഷം മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടി രൂപയുടെ ഓഡിറ്റ് എതിർപ്പുകളാണ് നിലവിലുള്ളത്. വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി പാത്രങ്ങൾ, കുങ്കുമം […]
Read more

അൽ ഖൈൽ റോഡിൽ നിന്ന് അൽ അസായേൽ സ്ട്രീറ്റിലേക്ക്

ദുബൈ: ദുബൈ നഗരത്തിൽ പുതിയ മൂന്നുവരി പാലം തുറന്നു. അൽ ഖൈൽ റോഡിൽ നിന്ന് അൽ അസായേൽ സ്ട്രീറ്റിലേക്കാണ് പുതിയ പാലം നിർമിച്ചത്. മണിക്കൂറിൽ 3,600 വാഹനങ്ങൾക്ക് ഈ പാലത്തിലൂടെ കടന്നുപോകാം. ഊദ്മേത അൽഅസായേൽ സ്ട്രീറ്റ് വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച മൂന്നുവരി പാലമാണ് ഇന്ന് ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഈ പദ്ധതിയിലെ മറ്റൊരു പാലവും രണ്ട് തുരങ്കപാതകളും അടുത്തമാസം തുറക്കുമെന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. അൽഖൈൽ റോഡിൽ നിന്ന് അൽവാസൽ ക്ലബ് വഴി അൽഅസായീൽ […]
Read more

‘കെപിസിസിയ്ക്ക് മുഴുവൻ സമയ പ്രസിഡൻ്റ് വേണം’; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസിയ്ക്ക് മുഴുവൻ സമയ പ്രസിഡൻ്റ് വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരു മാസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികൾ അല്ലാത്തവർ പ്രസിഡൻ്റ് ആയി വേണമെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. എംഎൽഎമാർക്കും എംപിമാർക്കും ജോലി കൂടുതലാണ്. എംപിമാർ ആവശ്യപ്പെടുന്നതിൽ തെറ്റില്ല പക്ഷെ ഭരണകക്ഷി ആകുമ്പോൾ ഭരണവിരുദ്ധ വികാരം ഉണ്ടാകുന്നത് പ്രതിരോധിക്കാൻ മുഴുവൻ സമയ പ്രസിഡൻ്റ് വേണം. തൻ്റെ മനസ്സിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആരുമില്ലെന്നും ഹൈക്കമാൻഡ് തന്നെ അക്കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ കെ […]
Read more

കെ.ഫോണ്‍ സേവനം നിര്‍ത്തലാക്കിയ നടപടി തിരുത്താൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ കെ. ഫോണ്‍ വഴിയുള്ള സൗജന്യ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കിയ നടപടിയില്‍ തീരുമാനം തിരുത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സൗജന്യ ഇന്റർനെറ്റ് സേവനം തുടരാന്‍ ബദല്‍ മാര്‍ഗം തേടാനാണ് നീക്കം. വിദ്യാഭ്യാസ മന്ത്രി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ച നടത്തും. സ്‌കൂളുകള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടാകുമെന്ന പരാതിക്ക് പിന്നാലെയാണ് നടപടി.ഇനി മുതല്‍ കെ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് സേവനത്തിന് സ്‌കൂളുകള്‍ പണമടയ്ക്കണം എന്നായിരുന്നു അറിയിപ്പ്. ഇനി ബില്ല് അടക്കുന്നവര്‍ക്ക് മാത്രം ഇന്റര്‍നെറ്റ് സേവനം നല്‍കിയാല്‍ മതിയെന്ന് കെ […]
Read more

യുഎഇയുടെ ഈ പ്രദേശങ്ങളിൽ ഇന്ന് മഴയെത്തും

ദുബൈ: യുഎഇയിലെ ചിലയിടങ്ങളിൽ ചൂടിന് ആശ്വാസമായി മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിലാണ് ഉച്ചയ്ക്ക് ശേഷം മഴ സാധ്യത കൂടുതലുള്ളത്. എന്നാൽ, ഇന്ന് രാത്രിയും നാളെ രാവിലെയുമായി അന്തരീക്ഷ ഈർപ്പം കുത്തനെ ഉയരുമെന്നും തീരദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതേസമയം രാജ്യത്തിന്റെ ഉൾനാടൻ പ്രദേശങ്ങളിൽ താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42°C വരെയാണ് ഉയർന്ന […]
Read more

കോമൺവെൽത്ത് ഗെയിംസ്; വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്ക് വെള്ളി തിളക്കം

കോമൺവെൽത്ത് ഗെയിംസിന്റെ നാലാം ദിനത്തിൽ ഭാരോദ്വഹന വേദിയിൽ ഇന്ത്യക്ക് വീണ്ടും തിളക്കം. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തിൽ രാജ മുത്തുപാണ്ടി വെള്ളി മെഡൽ സ്വന്തമാക്കി.ഫൈനലിൽ ആകെ 286 കിലോഗ്രാം ഭാരമാണ് രാജ മുത്തുപാണ്ടി ഉയർത്തിയത്. ഇതിൽ സ്നാച്ച് വിഭാഗത്തിൽ 126 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 160 കിലോയും ഉയർത്തി. ഈ വിഭാഗത്തിൽ 299 കിലോഗ്രാം എന്ന പുതിയ ഗെയിംസ് റെക്കോർഡുമായി മലേഷ്യയുടെ അസ്‌നിൽ ബിദിൻ സ്വർണം നേടിയപ്പോൾ 282 കിലോ ഉയർത്തിയ പാപ്പുവ ന്യൂ ഗിനിയയുടെ […]
Read more

തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച സംഭവം; 3 പേർ പിടിയിൽ

കൊച്ചി: കാക്കനാട് തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച കേസിൽ 3 പേർ പിടിയിൽ. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്. ഇവർ പ്രമുഖ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികളാണ്. പൊലീസ് ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വിവാഹ ചടങ്ങിന് സുഹൃത്തിന്റെ വീട്ടിൽ […]
Read more

മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി ഗൾഫ് എയർ

മനാമ: 2026-ലെ ബഹ്റൈൻ ഗ്രാൻഡ് പ്രി മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ച് നടക്കുമെന്ന ഫോർമുല 1-ന്റെയും ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷന്റെയും പ്രഖ്യാപനത്തെ ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി ബഹ്റൈനും മലേഷ്യയ്ക്കും ഇടയിലുള്ള തടസ്സമില്ലാത്ത യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഗൾഫ് മേഖലയിലെ ആദ്യത്തെ ഗ്രാൻഡ് പ്രി നടന്ന 2004 മുതൽ ഫോർമുല 1-മായി ഗൾഫ് എയറിന് ദീർഘകാല […]
Read more

കോന്നിയിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

പത്തനംതിട്ട: പത്തനംതിട്ടിയിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കോന്നി അട്ടച്ചാക്കലിലാണ് സംഭവം.സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ കോന്നി താലൂക്ക് ആശുപത്രി, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. കോന്നിയിൽ നിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് കോന്നിയിലേക്കും പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഡ്രൈവർമാർക്കാണ് കൂടുതൽ പരിക്കേറ്റത്. രാവിലെ ഏഴേമുക്കാലോടെയാണ് അപടമുണ്ടായതെന്ന് പ്രദേശവാസി പ്രതികരിച്ചു.
Read more

Recent News