വന്യജീവി സംരക്ഷണ ഭേദഗതി ബിൽ; കേരളത്തിന്റെ ബില്ലിന് അംഗീകാരമില്ല
തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ കേരളത്തിന്റെ ബില്ലിന് അംഗീകാരമില്ല. മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യാൻ നിലവിലെ വന്യജീവി സംരക്ഷണ നിയമത്തിൽ തന്നെ ആവശ്യമായ വ്യവസ്ഥകൾ ഉണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ലോക്സഭയിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. വന്യജീവി ആക്രമണങ്ങളും സംഘർഷങ്ങളും തടയുന്നതിനുള്ള പൂർണ ചുമതല സംസ്ഥാന സർക്കാരിനാണെന്നും ആവശ്യമായ നടപടികളുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാമെന്നും കേന്ദ്രം പറഞ്ഞു. 2024ലാണ് വന്യജീവി ആക്രമണം […]
Read more

