Category: NEWS

ബ്രസീല്‍ ടീമിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിന് ഉണര്‍വ് നല്‍കുമെന്ന് ഐ.എം വിജയന്‍

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ വരാനിരിക്കുന്ന ഇന്ത്യന്‍ സന്ദര്‍ശനം യുവതാരങ്ങള്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോന്ന വലിയൊരു അനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. ഇന്ത്യ-ബ്രസീല്‍ അന്താരാഷ്ട്ര സൗഹൃദ മത്സരത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിനീഷ്യസ് ജൂനിയര്‍, റഫീന്യ തുടങ്ങിയ വന്‍കിട താരങ്ങളടങ്ങുന്ന ബ്രസീലിയന്‍ സംഘത്തിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ ഉണര്‍വ് നല്‍കുമെന്നും ലോക ശ്രദ്ധ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നും വിജയന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് […]
Read more

ജന്തർ മന്തറിൽ സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്

ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്. ഡല്‍ഹി പൊലീസ് ഔദ്യോഗികമായി അനുമതി നിഷേധിച്ചിട്ടും ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരായ പ്രതിഷേധത്തിനായി സമരക്കാര്‍ എത്തിത്തുടങ്ങിയതോടെയാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സുരക്ഷ വര്‍ധിപ്പിച്ചത്. ജാതിക്ക് പകരം സാമ്പത്തിക സ്ഥിതിയും മെറിറ്റും അടിസ്ഥാനമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം കണക്കിലെടുത്ത് ജന്തര്‍ മന്തറില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ധാരാളം ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഡല്‍ഹി പൊലീസിന് പുറമേ, അര്‍ദ്ധസൈനിക വിഭാഗങ്ങളെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനെതിരായ പ്രതിഷേധം ജന്തര്‍ […]
Read more

കാനഡയ്ക്ക് മേൽ 50 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയും കാനഡയും തമ്മിലുള്ള വ്യാപാര കരാർ ചർച്ച പരാജയപ്പെട്ടതോടെ കനേഡിയൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്താൻ യുഎസ്. വെള്ളിയാഴ്ച രാത്രി നടന്ന അന്തിമ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇതിന് പിന്നാലെ കാനഡയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് ശനിയാഴ്ച മുതൽ 50 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ശനിയാഴ്ച അർധരാത്രിക്ക് ശേഷം ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങൾക്ക് മേൽ സെക്ഷൻ 338 താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ഭരണകൂടത്തിലെ […]
Read more

അർജുൻ ആയങ്കിക്ക് സൈബർ ക്രൈം കേസിൽ ജാമ്യം; ജയിൽ മോചിതനാകില്ല

കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി ജാമ്യം അനുവദിച്ചത്. മറ്റ് കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ അർജുൻ ജയിലിൽ തുടരും.അതേസമയം, കാപ്പ ചുമത്തിയതോടെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങി. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകും. അ‍ർജ്ജുന് ഇന്ന് കാപ്പ നോട്ടീസ് […]
Read more

ഇനി മിനിസോ ഇന്‍സ്റ്റാമാര്‍ട്ടിലും; 90ലധികം ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ക്വിക് കൊമേഴ്സ് രംഗത്തേക്ക് പ്രവേശിച്ച് ആഗോള ലൈഫ്സ്‌റ്റൈല്‍ റീട്ടെയില്‍ ബ്രാന്‍ഡായ മിനിസോ. സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടുമായാണ് കൈകോര്‍ക്കുന്നത്. ഓഗസ്റ്റ് 21 മുതല്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ മിനിസോയുടെ 90ത്തിലധികം ഉല്‍പ്പന്നങ്ങള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ലഭ്യമാകും.ആക്‌സസറികള്‍, കിച്ചന്‍ & ഡൈനിങ്, സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ആര്‍ട്‌സ് & ഹോബീസ് എന്നിവ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലാണ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നത്. ബാക്ക്പാക്കുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, ടിഫിന്‍ ബോക്‌സുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്‌ക്കൊപ്പം ഹാരി പോട്ടര്‍, ഹലോ കിറ്റി, മൈ മെലഡി, കുരോമി, BT21, ഡിസ്‌നി സ്റ്റിച്ച് […]
Read more

തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സ്വർണമോതിരം; 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

കൊച്ചി: മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതിയിൽ സ്വർണമോതിരം വിതരണം ചെയ്യാനുള്ള കരാർ കേരളം ആസ്ഥാനമായുള്ള പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്. സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന 4,41,667 നവജാതശിശുക്കൾക്ക് ഒരു ഗ്രാമിന്റെ വീതം സ്വർണമോതിരം സൗജന്യമായി നൽകുന്നതാണ് പദ്ധതി. സ്വർണവിലയ്ക്ക് പുറമേ വെറും ഒരു പൈസ മാത്രം സർവീസ് ചാർജ് ക്വാട്ട് ചെയ്താണ് ജോയ്ആലുക്കാസ് ഈ കരാർ സ്വന്തമാക്കിയത്. സ്വർണത്തിന്റെ യഥാർഥ തുക തമിഴ്നാട് സർക്കാർ നൽകും. […]
Read more

രാഷ്ട്രീയ പ്രചാരണത്തിന് എൽഡിഎഫ് സർക്കാർ കിഫ്ബി പണം ഉപയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന് ധനവകുപ്പ് പരിശോധനയിൽ കണ്ടെത്തി. 240 കോടിയാണ് കിഫ്ബിവഴി ചെലവഴിച്ചത്. ഇതിൽ 140 കോടിയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രചാരണത്തിനാണെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ. ഇവയെല്ലാം നിയമപ്രകാരം കിഫ്ബിക്ക് ചെലവഴിക്കാൻ കഴിയുന്നതാണോയെന്നത് പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സർക്കാരിന്റെ നേട്ടങ്ങൾ വാട്സാപ്പ് സന്ദേശമായി എത്തിക്കുന്നതിന് കിഫ്ബി 50.87 ലക്ഷം നൽകിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിൽ രണ്ടുമാസം പ്രചാരണം നടത്തുന്നതിന് 10.31 കോടിയാണു നൽകിയത്. […]
Read more

ആധാറിലെ തെറ്റുകളുടെ പേരിൽ ചുമത്തിയത് കോടികളുടെ പിഴ

ആലപ്പുഴ: സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാറിലെ തെറ്റുകളുടെ പേരിൽ ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) ചുമത്തിയത് കോടികളുടെ പിഴ. നാലുവർഷമായി സേവനകേന്ദ്രങ്ങൾക്കു പ്രതിഫലമായി കിട്ടേണ്ട 13 കോടിയോളം രൂപ പിടിച്ചെടുത്തെങ്കിലും പിഴക്കുടിശ്ശിക തീർന്നില്ല. ഇതോടെ, ആധാർ രജിസ്ട്രേഷനും നിർബന്ധ പുതുക്കലിനും ഒരുരൂപപോലും കിട്ടാത്ത സ്ഥിതിയിലാണ് സേവനകേന്ദ്രങ്ങൾ. ആധാർ എടുക്കുന്നതിനും നിർബന്ധ പുതുക്കലിനും ജനങ്ങളിൽനിന്ന് സേവനകേന്ദ്രങ്ങൾക്കു പണം ഈടാക്കാനാകില്ല. പകരം, പ്രതിഫലം യു.ഐ.ഡി.എ.ഐ. സംസ്ഥാന ഐ.ടി. മിഷൻ വഴി സേവനകേന്ദ്രങ്ങൾക്കു നൽകുകയാണു പതിവ്. എന്നാൽ, ആധാർ അപേക്ഷകളിൽ വരുത്തിയ പിഴവിന്റെ പേരിൽ […]
Read more

വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകള്‍ ആക്കുന്നുവെന്ന് മോഹനൻ കുന്നുമ്മൽ

തിരുവനന്തപുരം: സിജെപി സമരത്തെ ആക്ഷേപിച്ചിട്ടില്ലെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ. അവരെ പാറ്റകള്‍ എന്ന് വിളിക്കരുതെന്നാണ് തന്റെ അഭിപ്രായം. ചില വിദേശ ശക്തികള്‍ ജെൻസികളെ ബോധപൂര്‍വം പാറ്റകള്‍ ആക്കുന്നു. ഇവരെ മയക്ക് മരുന്നിന് അടിമകളാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ ചെറുത്തില്ലെങ്കില്‍ താൻ എങ്ങനെ ഒരു വിസിയാകുമെന്നും മോഹനൻ കുന്നുമ്മൽ ചോദിച്ചു. കുട്ടികളോട് പാറ്റ ആണോ എന്ന് ചോദിച്ചത് മനസ്സിലാകാത്തത് കൊണ്ടാണ് അവർ നിശബ്ദരായത്. അമ്മയെ അറിയാത്തവരാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത് എന്ന പരാമർശത്തിൽ തന്‍റെ വാക്കുകള്‍ […]
Read more

സ്വർണവില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയരുന്നു. പവന് 1,20,000ലേക്ക് സ്വർണവില കുതിക്കുന്നു. ഇന്നും സ്വർണവില വർധിച്ചു. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. 14,950 രൂപയാണ് വിപണിവില. പവന് 1120 രൂപയാണ് വർധിച്ചത്. ₹1,19,600 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കൂടി. ഒരു ഗ്രാമിന് 152 രൂപയാണ് ഇന്ന് വർധിച്ചത്. ₹16,309 രൂപയാണ് വിപണിവില. ഒരു പവന് 1,216 രൂപയാണ് വർധിച്ചത്. 1,30,472 രൂപയാണ് വിപണിവില. ഡോളര്‍ ദുര്‍ബലമായതും സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുണ്ടായേക്കുമെന്ന പ്രതീക്ഷകളും […]
Read more

Recent News