ബ്രസീല്‍ ടീമിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിന് ഉണര്‍വ് നല്‍കുമെന്ന് ഐ.എം വിജയന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ വരാനിരിക്കുന്ന ഇന്ത്യന്‍ സന്ദര്‍ശനം യുവതാരങ്ങള്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ഓര്‍മയില്‍ സൂക്ഷിക്കാന്‍ പോന്ന വലിയൊരു അനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. ഇന്ത്യ-ബ്രസീല്‍ അന്താരാഷ്ട്ര സൗഹൃദ മത്സരത്തെക്കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിനീഷ്യസ് ജൂനിയര്‍, റഫീന്യ തുടങ്ങിയ വന്‍കിട താരങ്ങളടങ്ങുന്ന ബ്രസീലിയന്‍ സംഘത്തിന്റെ വരവ് ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ ഉണര്‍വ് നല്‍കുമെന്നും ലോക ശ്രദ്ധ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഇത് സഹായിക്കുമെന്നും വിജയന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

‘നമ്മുടെ യുവതാരങ്ങള്‍ക്ക് കളിക്കാനും വലിയ അനുഭവസമ്പത്ത് നേടാനും സാധിക്കും എന്നതാണ് ഇതിലെ ഏറ്റവും വലിയ കാര്യം. അവരുടെ ജീവിതകാലം മുഴുവന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിമിഷമായിരിക്കും ഇത്. എന്റെ ഫുട്‌ബോള്‍ കരിയര്‍ പണ്ടേ അവസാനിച്ചതാണ്. കളിച്ച സമയത്തൊക്കെയും പൂര്‍ണമനസ്സോടെയാണ് ഞാന്‍ കളിച്ചത്. ഇനി നമ്മുടെ അടുത്ത തലമുറയിലെ താരങ്ങള്‍ ഈ മത്സരം ആസ്വദിച്ചു കളിക്കട്ടെ’ -വിജയന്‍ വ്യക്തമാക്കി. ബ്രസീലിനെപ്പോലുള്ള ഒരു ലോകോത്തര ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിന്റെ സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വലിയ തുക ചെലവഴിച്ചാണ് ഇത്തരമൊരു ടീമിനെ എത്തിക്കുന്നതെങ്കിലും, ഫുട്‌ബോളിനായി പണം മുടക്കാന്‍ ഇന്ത്യയിലെ ആളുകള്‍ തയ്യാറാകുന്നു എന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും ശുഭസൂചനയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്തയില്‍ നടക്കുന്ന ഈ ചരിത്ര മത്സരത്തിന് ഗാലറിയിലിരുന്ന് സാക്ഷിയാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും മറ്റ് തിരക്കുകളൊന്നുമില്ലെങ്കില്‍ തീര്‍ച്ചയായും മത്സരത്തിന് എത്തുമെന്നും മുന്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ പറഞ്ഞു.ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പം പിച്ച് പങ്കിടുന്നത് യുവതാരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്താനും ഭാവി കരിയറിലെ വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളില്‍നിന്ന് വരുന്നത്. കഴിഞ്ഞദിവസം ഇക്കാര്യത്തെ നിശിതമായി വിമര്‍ശിച്ച് ബൈച്ചൂങ് ബൂട്ടിയ രംഗത്തെത്തിയിരുന്നു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News