Category: NEWS

ജെഇഇ പരീക്ഷാ കേന്ദ്രം ബഹ്‌റൈനിൽ; പതിനേഴോളം വിദ്യാർത്ഥികൾ ആശങ്കയിൽ

മനാമ: ജെഇഇ പരീക്ഷക്ക് ഇന്ത്യയ്ക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങൾ വന്നതിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിമാന സർവീസുകളിൽ ഉണ്ടായിരിക്കുന്ന കുറവും ഉയർന്ന ടിക്കറ്റ് നിരക്കുംമൂലം വലയുകയാണ് പതിനേഴോളം ഇന്ത്യൻ വിദ്യാർത്ഥികൾ. ഈ വിദ്യാർത്ഥികൾ ബഹ്‌റൈനിൽ നിന്നും ഇന്ത്യയിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിനായി എൻടിഎ ഒഫീഷ്യൽ സൈറ്റിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 39ഓളം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി ഇന്ത്യയിലെത്തിയതായാണ് വിവരം. ഇതിൽ 22 വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റികിട്ടിയെങ്കിലും ഇനിയും 17 വിദ്യാർത്ഥികളുടെ പരീക്ഷ […]
Read more

അവധിക്കാലം കളറാക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

മലപ്പുറം: അവധിക്കാലം കളറാക്കാന്‍ ഒരുങ്ങി മലപ്പുറം കെഎസ്ആര്‍ടിസി. ചെലവില്‍ സുരക്ഷിത യാത്രയൊരുക്കി വ്യത്യസ്ത വിനോദസഞ്ചാര പാക്കേജുകളുമായി കെ.എസ്. ആര്‍.ടി.സി മലപ്പുറം ബജറ്റ് ടൂറിസം സെല്‍ നിങ്ങളെ കാത്തിരിക്കുന്നത്. കുറഞ്ഞ തുകയില്‍ താമസവും ഭക്ഷണവുമടക്കമാണ് പാക്കേജുകളില്‍ ഉൾപ്പെടുത്തിരിക്കുന്നത്. എന്നാല്‍, ചില യാത്രകളില്‍ ഭക്ഷണവും പ്രവേശന ചാര്‍ജുകളും യാത്രക്കാര്‍ വഹിക്കേണ്ടിവരും. വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കായി 25 യാത്രകളാണ് ഏപ്രില്‍ മാസത്തില്‍ മലപ്പുറത്തുനിന്ന് പുറപ്പെടുന്നത്. ഏപ്രില്‍ നാല്, 11, 14 തീയതികളില്‍ രാവിലെ നാലിന് പുറപ്പെട്ട് രണ്ടാം ദിവസം രാത്രി തിരിച്ചുവരുന്ന […]
Read more

ഇറാനിൽനിന്നെത്തിയ എണ്ണക്കപ്പൽ ചൈനയിലേക്ക്

ന്യൂഡൽഹി: ഇറാനിൽനിന്ന് എണ്ണയുമായെത്തിയ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടതിന് പിന്നിൽ പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇത്തരം റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കഴിഞ്ഞദിവസമാണ് ഗുജറാത്തിലെ തുറമുഖം ലക്ഷ്യമാക്കി ഇറാനിൽനിന്നുള്ള എണ്ണയുമായെത്തിയ കപ്പൽ ചൈനയിലേക്ക് വഴിതിരിച്ചുവിട്ടത്. അവസാനനിമിഷം ലഭിച്ച നിർദേശത്തെത്തുടർന്നാണ് കപ്പൽ വഴിതിരിച്ചുവിട്ടതെന്നായിരുന്നു വിവരം. ഇതിനുപിന്നാലെയാണ് പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കപ്പൽ ഇന്ത്യയിൽനിന്ന് വഴിതിരിച്ചുവിടാൻ കാരണമായെന്ന റിപ്പോർട്ടുകളും പുറത്തുവന്നത്. എന്നാൽ, ഇത് വാസ്തവവിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ പ്രതികരിച്ചു. 40-ലധികം രാജ്യങ്ങളിൽനിന്ന് ഇന്ത്യ ക്രൂഡ് […]
Read more

പിണറായിയെ നിയന്ത്രിക്കുന്നത് മോദി

ഇടുക്കി: തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, ആർഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയോടെയാണ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കട്ടപ്പനയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരുടെയും പേര് ആവർത്തിക്കേണ്ട. കേരളത്തിൽ എൽഡിഎഫ് ഇടതുപക്ഷം അല്ലാതായി. ബിജെപിയെ പോലെ കോർപറേറ്റ് പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി എല്ലാ ദിവസവും ക്ഷേത്രങ്ങളെക്കുറിച്ച് പറയും. എങ്ങനെയാണ് അമ്പലങ്ങളെ അപമാനിച്ചതെന്നും പറയും. എന്നാൽ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അയ്യപ്പ ക്ഷേത്രത്തിലെ സ്വർണ കവർച്ചയെക്കുറിച്ച് പറയുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കേരളത്തിൽവന്ന പ്രധാനമന്ത്രി […]
Read more

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 […]
Read more

നഴ്സറി സ്കൂളിൽ വടിവാളുമായി യുവാവിന്റെ ക്രൂരത

കാംപാല: രക്ഷകർത്താവെന്ന രീതിയിൽ നഴ്സറി സ്കൂളിലേക്ക് കയറി വടിവാളിന് കുട്ടികളെ ആക്രമിച്ച് യുവാവ്. ഉഗാണ്ടയിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം. ഉഗാണ്ടയുടെ തലസ്ഥാനമായ കാംപാലയിലെ ഗാബ ഏർലി ചൈൽഡ്ഹുഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം സ്കൂളിൽ വ്യാഴാഴ്ചയാണ് അതിക്രൂരമായ ആക്രമണമുണ്ടായത്. നഴ്സറി സ്കൂളിലുള്ള കുട്ടിയുടെ പിതാവെന്ന വ്യാജേനയാണ് ഇയാൾ നഴ്സറി കെട്ടിടത്തിൽ കയറിയത്. ചുമതലയിലുള്ള ജീവനക്കാരനുമായി സംസാരിച്ച ശേഷം പുറത്തിറങ്ങിയ മുപ്പത് വയസ് പ്രായം വരുന്ന പുരുഷൻ സ്കൂൾ ഗേറ്റ് ഉള്ളിൽ നിന്ന് പൂട്ടുകയും കയ്യിലുണ്ടായിരുന്ന വടിവാൾ ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയുമായിരുന്നു. […]
Read more

അഖിൽ മാരാരെ കുറിച്ച് മുൻ ബിഗ് ബോസ് താരം ഷിയാസ് കരീം

കൊച്ചി: സംവിധായകനായി എത്തി പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 5ൽ വിജയി‌യായി ശ്രദ്ധിക്കപ്പെട്ട ആളാണ് അഖില്‍ മാരാര്‍. ട്വൻ്റി ട്വന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ നിന്ന് ജനവിധി തേടുകയാണ് അഖിൽ മാരാർ ഇപ്പോൾ. ഇതിനിടെ അഖിൽ മാരാരെ കുറിച്ച് മുൻ ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. കോടികൾ കൈപ്പറ്റിയാണ് അഖിൽ മാരാർ തിര‍ഞ്ഞെടുപ്പിൽ മൽസരിക്കുന്നത് എന്നാണ് ഷിയാസ് ആരോപിക്കുന്നത്. ‘ഞാനൊരു കാര്യം പറയട്ടെ, പൈസ എന്തായാലും കിട്ടിയിട്ടുണ്ട്. അത് […]
Read more

ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് മലയാളിക്ക്

തിരുവനന്തപുരം: ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ ഡ്രോയിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് മലയാളിക്ക്. ബിസിനസ്സുകാരനായ ഷാമോൻ ഷാജിയാണ് വിജയി. നിലവിൽ ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്താണ് ഷാമോൻ. തികച്ചും അപ്രതീക്ഷിതമാണ് ഈ വിജയമെന്ന് അദ്ദേഹത്തിന്റെ പങ്കാളി പറഞ്ഞു “ഞാൻ കേരളത്തിലാണ് താമസിക്കുന്നത്. ഇപ്പോൾ രക്ഷിതാക്കളെ കാണാൻ ദുബായിൽ എത്തിയതാണ്. ഭർത്താവിനൊപ്പം കുറച്ചു മാസങ്ങളായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. ഫോണിലൂടെ ലൈവ് ഡ്രോ കാണുമ്പോഴാണ് ഗ്രാൻഡ് പ്രൈസ് നേടിയ കാര്യം അറിഞ്ഞതെന്ന് വിജയി പറയുന്നു. […]
Read more

അഫ്ഗാനിസ്ഥാനിൽ ഭൂചലനം

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് കാബൂളിൽ വീട് തകർന്ന് വീണാണ് മരണം സംഭവിച്ചതെന്ന് നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി വ്യക്തമാക്കി. അപകടത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂമിക്കടിയിൽ 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അഫ്ഗാൻ തലസ്ഥാനമായ കാബൂളിന് പുറമെ, പാകിസ്താൻ തലസ്ഥാനമായ […]
Read more

സംവിധായകൻ രഞ്ജിത്തിന് തിരിച്ചടി

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് […]
Read more

Recent News