Category: politics

ഏകാധിപതി ആകാൻ മോദിക്കറിയില്ല, മോദി പരാജയപ്പെട്ടു; പ്രതിപക്ഷത്തെ പരിഹസിച്ച് പൂനാവാല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാകുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലെ തന്റെ ബയോയിൽനിന്ന് ബിജെപി ദേശീയ വക്താവ് എന്ന സ്ഥാനം നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പൂനാവാലയുടെ ഈ പരാമർശം. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഷെഹ്‌സാദ് ഇക്കാര്യം പരാമർശിച്ചത്. 12 വർഷം കഴിഞ്ഞിട്ടും എങ്ങനെയാണ് ഒരു […]
Read more

‘പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണ്, വെള്ളാപ്പള്ളി എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ് ’; വിമർശനമായി ഗോകുലം ഗോപാലൻ

തൃശൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപള്ളി നടേശനെതിരെ രൂക്ഷ വിമർശനമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ. വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങൾ നേടുകയാണ്. പണവും അധികാര സ്വാധീനവും ഉപയോഗിച്ച് വെള്ളാപ്പള്ളി കസേര നിലനിർത്തുകയാണെന്നും ഗോകുലം ഗോപാലൻ വിമർശിച്ചു. ഗുരുദേവൻ പറഞ്ഞ സത്യം ധർമ്മം എസ്എൻഡിപിയിൽ പുലരുന്നില്ല. പത്മ ഭൂഷൺ മഹാന്മാർക്ക് നൽകാനുള്ളതാണ്. സമൂഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രതിഭകൾക്ക് നൽകേണ്ടതാണ് പത്മ പുരസ്‌കാരം. ദുഷ്ട രാജാവായ വെള്ളാപ്പള്ളിക്ക് പത്മ പുരസ്‌കാരം നൽകിയത് […]
Read more

ക്യാമ്പുകളിൽ ഭക്ഷണത്തിന് ക്ഷാമം, റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നു; സർക്കാരിനെതിരെ പിണറായി

തിരുവനന്തപുരം: റാന്നിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വ്യാപാരികൾക്ക് കടകളിലെ സാധനങ്ങൾ സുരക്ഷിതമാക്കാൻ പോലും സമയം ലഭിച്ചില്ലെന്നും അതിന്റെ പേരിൽ അവർ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നെന്നും അദ്ദേഹം വിമർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്. ഭക്ഷണവിതരണത്തിൽ വീഴ്ചയുണ്ടായെന്ന് സർക്കാർ സംവിധാനങ്ങൾ തന്നെ സമ്മതിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവർത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവർത്തകരും ചേർന്നാണ് […]
Read more

ജെൻ സി സ്റ്റൈലിൽ ഫ്രണ്ട്ഷിപ്പ് ഡേ ആശംസയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: സൗഹൃദദിനത്തിൽ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘ജെൻ സി’ യുവാക്കൾക്കിടയിൽ ജനപ്രിയമായ കൊറിയൻ ഫിംഗർ ഹാർട്ട് ഇമോജി ഉപയോഗിച്ചാണ് രാഹുൽ ആശംസകൾ നേർന്നത്. ഫിംഗർ ഹാർട്ട് ഇമോജിയുടെ അർഥം താൻ ഇപ്പോഴാണ് പഠിച്ചതെന്ന് അദ്ദേഹം തമാശരൂപേണ കുറിച്ചു. ‘ഇപ്പോഴും ഒരു വിദ്യാർഥിയാണ്, എല്ലാ ദിവസവും പുതിയ എന്തെങ്കിലും പഠിക്കുന്നു. ഇന്നത്തെ പാഠം: ഇന്ന് സൗഹൃദ ദിനമാണ്, ഈ ചിഹ്നം ഒരു ഹൃദയമാണ്. ഏവർക്കും സൗഹൃദദിനാംശസകൾ’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ദക്ഷിണ കൊറിയയിൽനിന്ന് […]
Read more

ശുചീകരണ സംവിധാനങ്ങളില്ലെന്ന് പരാതി; വെള്ളമിറങ്ങിയ റാന്നി ടൗണില്‍ വ്യാപാരികളുടെ പ്രതിഷേധം

പത്തനംതിട്ട : കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട റാന്നി ടൗണില്‍ മതിയായ ശുചീകരണ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി വ്യാപാരികളുടെ പ്രതിഷേധം. ശാശ്വത പരിഹാരം വേണമെന്നാണ് ഇവരുടെയും ആവശ്യം. റാന്നി ഇട്ടിയപ്പാറയിലാണ് മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്. സ്ഥലം എംഎല്‍എ പഴകുളം മധു പ്രദേശത്ത് എത്തി വ്യാപാരികളുമായി സംവദിച്ചു. പഴവങ്ങാടി പഞ്ചായത്ത് അധികൃതര്‍ പ്രദേശത്തെത്തി വ്യാപാരികളോട് മാലിന്യം നീക്കാന്‍ ആവശ്യപ്പെട്ടുവെന്നും എന്തെല്ലാം നഷ്ടങ്ങള്‍ വന്നെന്ന് തിട്ടപ്പെടുത്താതെ എങ്ങനെയാണ് ഇവ നീക്കം ചെയ്യുകയെന്നും വ്യാപാരികള്‍ ചോദിക്കുന്നു. മാത്രമല്ല പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും […]
Read more

മുൻ മന്ത്രി വീണജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് തീരുമാനം

തിരുവനന്തപുരം: കണ്ണൂരിൽ മുൻമന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. വീണ ജോർജിനെ കെഎസ്‍യു പ്രവത്തകർ ആയുധം കൊണ്ട് ആക്രമിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ആയുധം ഒഴിവാക്കിയിരുന്നു. പ്രതികളായ കെഎസ്‍യു പ്രവർത്തകർ നൽകിയ പരാതിലാണ് തുടരന്വേഷണം നടത്താനുള്ള സർക്കാർ തീരുമാനം. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രി നിർദ്ദേശം നൽകിക്കഴിഞ്ഞു. ഉത്തരവ് നാളെ ഇറങ്ങും. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവവികാസങ്ങളുണ്ടായത്. ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു മുൻ […]
Read more

തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് 8 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനം. ടെക്സാസ്, വാഷിങ്ടൺ, ഡി.സി ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളി സമൂഹവുമായും, തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വൃക്തികളുമായും ആശയവിനിമയം നടത്തും, ഒപ്പം വിവിധ സിറ്റികളിലെ മേയർമാരുമായും കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്നും വിവി രാജേഷ് അറിയിച്ചു. മേയറായി സത്യപ്രതിഞ്ജചെയ്ത ആദ്യ ദിവസങ്ങളിൽ അമേരിയ്ക്കൻ മലയാളി സമ്മേളനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് ഫൊക്കാനോ ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിൽ എത്തിയിരുന്നുവെന്നും 8 […]
Read more

‘വിദ്യാർത്ഥികളെ ക്രിമിനലുകളെപ്പോലെ കാണുന്നു’; കേന്ദ്രത്തെ വിമർശിച്ച് സന്ദീപ് ദീക്ഷിത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത്. ‘വിദ്യാർത്ഥികൾ ഉന്നയിക്കുന്ന വിഷയങ്ങളൊന്നും സർക്കാർ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ രണ്ട് മാസമായി സർക്കാർ നയങ്ങൾക്കെതിരെ വിദ്യാർത്ഥികൾ രാജ്യമെമ്പാടും തെരുവിലാണ്. വിദ്യാർത്ഥികളെ ക്രിമിനലുകളെപ്പോലെ പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്കെതിരെയും മോശം ഭാഷ ഉപയോഗിക്കുന്നത് അപലപനീയമാണ്. പക്ഷേ, അതിന്റെ പേരിൽ വിദ്യാർത്ഥികളെ ക്രിമിനലുകളായി കാണുകയാണ്, സന്ദീപ് ദീക്ഷിത് എഎൻഐയോട് പറഞ്ഞു. നീറ്റ് പരീക്ഷാ ക്രമക്കേടുമായി […]
Read more

പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ യുവതിക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് അഭിജിത് ദീപ്കെ

ഡല്‍ഹി: പ്രധാനമന്ത്രിയെ അപമാനിച്ചെന്ന പേരില്‍ ജന്തര്‍ മന്തറിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവതിക്കെതിരെ കേസെടുത്തതില്‍ വിമര്‍ശനവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. വൃത്തികെട്ട പരാമര്‍ശങ്ങളുടെ പേരില്‍ ബിജെപി നേതാക്കള്‍ക്കോ അവരുടെ ഐടി സെല്ലിനെതിരെയോ ഇതുവരെ കേസെടുത്തില്ലല്ലോ എന്ന് അഭിജീത് ദീപ്‌കെ ചോദിച്ചു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അഭിജീതിന്റെ പ്രതികരണം. ‘അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് നിങ്ങള്‍ കേസുകള്‍ എടുക്കുന്നുണ്ടെങ്കില്‍ വര്‍ഷങ്ങളായി ഓണ്‍ലൈനിലൂടെ സ്ത്രീകളെ അപമാനിക്കുന്ന ബിജെപി ഐടി സെല്ലിനെതിരെ എന്ന് കേസെടുക്കും?, അഭിജീത് ദീപ്‌കെ ചോദിച്ചു. ബിജെപി […]
Read more

‘രാജ്യം മോദിയോട് ക്ഷമാപണം ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം രാജ്യത്തോട് ക്ഷമിച്ചിരിക്കുന്നു’; പ്രധാനമന്ത്രിയെ പരിഹസിച്ച് പവൻ ഖേറ

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയവർക്ക് മാപ്പ് നൽകുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ്. വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ രാജ്യം മോദിയോട് ക്ഷമാപണം നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം രാജ്യത്തിനാണ് മാപ്പ് നൽകിയതെന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേറ തന്റെ എക്‌സിൽ കുറിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ […]
Read more

Recent News