Category: politics

വന്ദേമാതരം ബിൽ; പ്രതിപക്ഷ ബഹളത്തെ അവഗണിച്ച് ബില്ല് പാസാക്കി

ന്യൂഡൽഹി: വന്ദേമാതരം ബിൽ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ബില്ല് അവതരിപ്പിത്. ബില്ല് ഹിന്ദുത്വ അജണ്ട എന്ന് കെ കനിമൊഴി എം പി കുറ്റപ്പെടുത്തി. ബില്ല് അവതരണത്തിനിടെ ലോക്സഭയിൽ അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയ്ക്കെതിരെ മുദ്രവാക്യം ഉയർന്നു. പ്രതിപക്ഷ ബഹളത്തെ അവഗണിച്ച് ശബ്ദ വോട്ടോടെ ബില്ല് ലോക്സഭ പാസാക്കി. ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശീയഗാനമായ ജനഗണമനയ്ക്ക് തുല്യമായ പദവി ദേശീയഗീതമായ വന്ദേമാതരത്തിനും നൽകുന്ന ദേശീയ ബഹുമതി അനാദരവ് ഭേദഗതി ബിൽ രാജ്യസഭ […]
Read more

രാജ്യത്തിന്‍റെ തനിമ മാറ്റാൻ നോക്കേണ്ട’; ഇന്ത്യൻ ഹോക്കി ടീമിന്‍റെ നീല ജേഴ്‌സി കാവിയാക്കിയതിനെതിരെ പ്രിയങ്ക ഗാന്ധി

ഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്‍റെ പരമ്പരാഗത നീല ജേഴ്‌സി മാറ്റി കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച ഹോക്കി ഇന്ത്യയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി വധ്ര. രാജ്യത്തിന്‍റെ തനിമയും സ്വത്വവും മാറ്റിയെഴുതാനുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യൂണിഫോമുകൾ മാറ്റിയാലും വിദ്യാഭ്യാസ നയങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാൻ നോക്കിയാലും രാജ്യത്തെ യുവാക്കൾക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് നാം കണ്ടതാണ്. ജന്തർ മന്ദിറിൽ തടിച്ചുകൂടിയ യുവജനങ്ങൾ വിളിചുപറഞ്ഞത് എന്താണെന്ന് നിങ്ങൾ കേട്ടതാണ്. അതാണ് ഈ രാജ്യത്തിന്‍റെ […]
Read more

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ തോൽവി; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് എ.എന്‍ ഷംസീര്‍

മലപ്പുറം: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട തോല്‍വിയുടെ കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ. എന്‍ ഷംസീര്‍. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി. വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തെ പ്രതിരോധിക്കുന്നതില്‍ ശക്തിയുണ്ടായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയങ്ങളും അയ്യപ്പ സംഗമവും എല്ലാം പരാജയത്തിന് കാരണങ്ങളായെന്നും എ.എന്‍ ഷംസീര്‍ തുറന്നടിച്ചു. ഇങ്ങനെ തോൽക്കുമെന്ന് വിചാരിച്ചില്ല. മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റൽ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയെന്നും ഷംസീർ പറയുകയുണ്ടായി. സിപിഎം സംസ്ഥാന സമിതിയും പിന്നീട് […]
Read more

പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവം: മെറ്റ നൽകിയ വിശദീകരണം തള്ളി കേന്ദ്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ ഭീമനായ മെറ്റ നൽകിയ വിശദീകരണം കേന്ദ്ര സർക്കാർ തള്ളി. സാങ്കേതിക തകരാറുകൾ മൂലമാണ് പോസ്റ്റ് നീക്കം ചെയ്യപ്പെട്ടതെന്ന മെറ്റയുടെ വാദം യുക്തിസഹമല്ലെന്നും സംഭവത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും കേന്ദ്ര ഐടി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ തട്ടിപ്പുകൾക്കുമെതിരെ ശക്തമായ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് ഉറപ്പുനൽകി ജൂലൈ 23-ന് പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ സന്ദേശമാണ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ടത്. കേന്ദ്ര […]
Read more

ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്

ഡൽഹി: ‍ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്. തൻ്റെ ഫോൺ പൊലീസ് ട്രാക്ക് ചെയ്യുന്നുവെന്നും എവിടെയുണ്ട് എന്ന് കണ്ടെത്തി കൃത്യമായി ഫോളോ ചെയ്യുന്നുവെന്നും ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. നിരന്തരം കേസുമായി ബന്ധപ്പെട്ട് പൊലീസുമായി സമ്പർക്കത്തിലിരിക്കെ ആണ് പെട്ടെന്നുള്ള അസാധാരണമായ നടപടി. വിദ്യാർത്ഥികൾ നിരന്തരം സർക്കാരിൻ്റെ നിരീക്ഷണത്തിൽ ആണെന്നും ഐഷി ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഐഷി ഘോഷിനെ പാ‍‍ർട്ടി ദേശീയ ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ ദില്ലി പൊലീസ് ശ്രമിച്ചത്. ഈ നടപടി […]
Read more

യുഡിഎഫ് നിര്‍ണായക യോഗം ഇന്ന്; ബോര്‍ഡ്- കോര്‍പ്പറേഷന്‍ ചര്‍ച്ചകളിലേക്ക് യുഡിഎഫ്

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുളള ആദ്യ യുഡിഎഫ് യോഗം ഇന്ന്. രാവിലെ ക്ലിഫ് ഹൗസിലാണ് യോഗം. ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനം, വീര്യം കുറഞ്ഞ മദ്യം, പിഎം ശ്രീ തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത. സര്‍ക്കാര്‍- പാര്‍ട്ടി ഏകോപനത്തിന് ഉന്നതാധികാര സമിതി എന്ന ആവശ്യവും മുന്നണിയിലുണ്ട്. പ്രധാന ബോര്‍ഡുകളും കോര്‍പ്പറേഷനുകളുമാണ് ഘടകക്ഷികള്‍ ലക്ഷ്യമിടുന്നത്. ഭരണ പരിഷ്‌കാര കമ്മീഷന് വേണ്ടി മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവകാശവാദം ഉന്നയിക്കും. കെടിഡിസിയിലും വനിതാ […]
Read more

‘പ്രധാനമന്ത്രിപദം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകൂ’; നരേന്ദ്ര മോദിയെ പരിഹസിച്ച് അഭിജീത് ദീപ്കെ

ന്യൂഡൽഹി: വിദ്യാർഥികളെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഇടപെടലുകളെ പരിഹസിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി പദവി ഒഴിഞ്ഞ് നരേന്ദ്ര മോദി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി മാറുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ മഹാരാഷ്ട്രയിലെ സ്വന്തം നാട്ടിലേക്ക് മടങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിപ്കെ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകുന്നതാണ് പ്രധാനമന്ത്രിക്ക് കൂടുതൽ അനുയോജ്യമെന്നും രാജ്യം മുന്നോട്ട് […]
Read more

‘PM ശ്രീ: ‘പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താൻ’; മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ ഫണ്ട് കിട്ടണമെങ്കിൽ നടപടികളിലേക്ക് കടക്കണമെന്നും നടപടികൾ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. എവിടെയെങ്കിലും ഒക്കെ എന്തെങ്കിലും പരാമർശം കിട്ടിയാൽ അതിൽ കയറി പിടിക്കുന്നത് തങ്ങളുടെ ഭാഗം ക്ലിയർ അല്ല എന്ന ബോധ്യത്തിൽ നിന്നാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ സർക്കാർ ഏകപക്ഷീയമായ ഒപ്പുവച്ചെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഒപ്പിട്ടത് പിന്മാറാൻ ആകാത്ത ധാരണ പത്രത്തിലാണ്. പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനാണെന്ന് മന്ത്രി എൻ ഷംസുദ്ദീൻ […]
Read more

ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറൻ്റ് കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ഡല്‍ഹി പൊലീസിന്റെ നീക്കത്തിന് തിരിച്ചടി. ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് പട്യാല ഹൗസ് കോടതി സ്‌റ്റേ ചെയ്തു. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഡല്‍ഹി പൊലീസ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. അറസ്റ്റ് നടപടികള്‍ തടയണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഐഷി ഘോഷ് കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് ഡല്‍ഹി എകെജി ഭവനിലെത്തിയ ഡല്‍ഹി പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ […]
Read more

പാർലമെൻ്റിൽ എംപിയുടെ റീൽ ചിത്രീകരണം; സയനി ഘോഷിനെതിരെ വിമർശനം

ഡൽഹി: പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചെന്നാരോപിച്ച് പ്രതിഷേധം. സയനി ഘോഷ് എംപി ചിത്രീകരിച്ച റീലിനെതിരെയാണ് പ്രതിഷേധം ഉടലെടുത്തിരിക്കുന്നത്. സയനിയെ വിമർശിച്ച് തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയും രം​ഗത്തെത്തി. കോടികൾ നിർമ്മിച്ച് പാർലമെൻ്റുണ്ടാക്കിയത് ഇതിനാണോയെന്ന് കോക്രോച്ച് ജനതാ പാർട്ടി അനുഭാവികളുടെ കൂട്ടായ്മയും ചോദിച്ചു. പാർലമെൻ്റിൽ വെച്ച് റീൽ ചിത്രീകരിച്ചത് നാണക്കേട് എന്നായിരുന്നു വിമർശനം. എൻഡിഎയുടെ ഭാ​ഗമായതോടെ പാർലമെൻ്റിൽ സംസാരിക്കാൻ അനുവദിക്കില്ലെന്നും അതുകൊണ്ട് എംപിക്ക് ധാരാളം സമയമുണ്ടെന്നും വിമർശനം ഉയരുന്നുണ്ട്. പാർലമെൻ്റിൽ നിന്നുള്ള മഴയുടെ ദൃശ്യങ്ങളാണ് സയനി ഘോഷ് […]
Read more

Recent News