Category: politics

ബാറുകളുടെ സമയം കൃത്യം; തത്കാലത്തേക്ക്‌ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് എക്സൈസ്

തിരുവനന്തപുരം: ബാറുകളുടെ അനധികൃത പ്രവർത്തനസമയം തടഞ്ഞ് എക്സൈസ്. തത്കാലത്തേക്ക്‌ ഇളവ് പ്രതീക്ഷിക്കേണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ബാറുടമകൾക്ക് നൽകിയിട്ടുള്ള സന്ദേശം. ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ബാറുകൾ രാവിലെ അഞ്ചുമുതൽ തുറക്കുന്നുവെന്ന് മന്ത്രി എം. ലിജു ചൂണ്ടിക്കാട്ടി. എക്സൈസ് ഉദ്യോഗസ്ഥർ അറിയാതെ ഇതെങ്ങനെ നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. അവലോകനയോഗത്തിനു പിന്നാലെ ഉദ്യോഗസ്ഥർക്ക് താക്കീതു നൽകിയ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ബാറുകളുടെ […]
Read more

ഉച്ചഭക്ഷണത്തിൽ ബിരിയാണി; ഉച്ചഭക്ഷണ പദ്ധതി പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ ആലോചിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ഉച്ചയ്ക്ക് നൽകുന്ന ഭക്ഷണത്തിൽ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്താനാണ് സർക്കാരിന്റെ ആലോചന. സ്‌കൂള്‍ അധ്യാപകരുടെയും അധ്യാപകേതര ജീവനക്കാരുടെയും സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ രാജ്‌മോഹന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നൂറിലധികം അധ്യാപക- അധ്യാപകേതര സംഘനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിരവധി പരാതികളും ആവശ്യങ്ങളും ഉയര്‍ന്നു. സ്‌കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കണമെന്നത് അത്തരത്തില്‍ ഒരാവശ്യമായിരുന്നു. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബിരിയാണി നല്‍കണമെന്ന് പലരും ആവശ്യപ്പെട്ടു. ഇക്കാര്യം […]
Read more

ഇ 20 പെട്രോൾ: ഒന്നും ഒളിക്കാനില്ലെങ്കിൽ കേന്ദ്രം പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് എഎ റഹീം എം പി

ഡൽഹി: ഇ 20 പെട്രോളിൽ വാഹന ഉപഭോക്താക്കളെ അവഹേളിക്കുന്ന വിധത്തിലാണ് കേന്ദ്രസർക്കാർ മറുപടിയെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി. ഇ 20യുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് വിരുദ്ധമാണ് വിഷയത്തിൽ പാർലമെന്റിൽ ലഭിച്ച മറുപടി. ഇത് ചൂണ്ടിക്കാട്ടി രാജ്യസഭ ചെയർമാന് അവകാശലംഘന നോട്ടീസ് നൽകുമെന്നും സർക്കാർ നിലപാട് അപലപനീയമാണെന്നും എ എ റഹീം പറഞ്ഞു. BS3 വാഹനങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് സമ്മതിച്ചുവെന്നും അനുഭവസ്ഥരുടെ പരാതികൾ തള്ളിപ്പറയുന്നുവെന്നും എഎ റഹീം പറഞ്ഞു. പ്രശ്നങ്ങൾ […]
Read more

പിഎം ശ്രീ; എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു; വി ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞതായി വി. ശിവന്‍കുട്ടി. ഒരു രൂപ പോലും പിഎം ശ്രീ ഇനത്തില്‍ കൈപറ്റിയിട്ടില്ല. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് തടസമില്ലെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയില്‍ കേരളമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ മറുപടിക്ക് പിന്നാലെ വിഷയം വിഡി സതീശന്‍ സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് സിപിഐഎം നീക്കം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്ര സഹമന്ത്രി സമ്മതിച്ചിരിക്കുകയാണ്. ഇനിയെങ്കിലും തങ്ങള്‍ക്ക് […]
Read more

ബസുകളിൽ കാ‍​ർ​ഗോ കമ്പാർട്ട്മെന്റുകൾ; പുതിയ പദ്ധതിയുമായി വിജയ് സ‍ർക്കാർ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ പാഴ്സൽ ട്രാൻസ്പോർട്ടേഷൻ സർവീസ് ആരംഭിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ . സ്റ്റേറ്റ് ട്രാൻസ്പോ‍ർട്ട് കോർപറേഷനുകളുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സർക്കാരിന്റെ പുതിയ നീക്കം. മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (എംടിസി) ഒഴികെ സംസ്ഥാനത്തെ ഏഴ് സ്റ്റേറ്റ് ട്രാൻസ്പോ‍ർട്ട് കോർപറേഷനുകൾക്ക് കീഴിലുള്ള മുഴുവൻ ബസുകളിലും കാർഗോ ട്രാൻസ്പോർട്ടേഷൻ സൗകര്യം ആരംഭിക്കും. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി ബസുകളിൽ പ്രത്യേകം തയ്യാറാക്കിയ കാർഗോ കമ്പാർട്ട്മെൻ്റുകൾ ഗതാഗത വകുപ്പ് മന്ത്രി എ വിജയ് തമിഴൻ […]
Read more

പുനര്‍ജനിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്. വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. സതീശനെതിരെ വിജിലൻസ് അന്വേഷണം കഴിഞ്ഞ സർക്കാർ ആണ് നടത്തിയത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. അതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. എൽഡിഎഫ് കാലത്ത് പുനർജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര എജൻസികൾക്ക് വിടാൻ […]
Read more

സാബു M ജേക്കബ് എന്‍ഡിഎയിലേക്ക് പോയത് വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്, BJPയില്‍ നിന്ന് പണം വാങ്ങി:അഖില്‍ മാരാർ

കൊച്ചി: സാബു എം ജേക്കബിനെതിരെ വിമർശനവുമായി അഖില്‍ മാരാര്‍. ട്വന്റി 20യ്ക്ക് വേണ്ടി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ നിയോഗിച്ച ഡല്‍ഹി സ്വദേശി റാം തന്നെ പത്തുതവണ ബന്ധപ്പെട്ടുവെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. കൊട്ടാരക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ ആലോചിച്ചപ്പോള്‍ വീണ്ടും ബന്ധപ്പെട്ടെന്നും കൊട്ടാരക്കരയില്‍ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അഖില്‍ മാരാര്‍ പറയുന്നു. തൃക്കാക്കര തന്നില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പിന് ശേഷം ട്വന്റി 20യ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ താല്‍പ്പര്യമില്ലാതായെന്നും അഖില്‍ മാരാര്‍ പറഞ്ഞു. ബിജെപിയില്‍ നിന്ന് സാബു ജേക്കബ് 40 […]
Read more

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിൽ തിരിമറി; ഈസ്റ്റ് ലോക്കൽ സെക്രട്ടറിക്കെതിരെ സിപിഎം നടപടി

കണ്ണൂർ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേരിൽ നിർമ്മിക്കാനിരുന്ന പാർട്ടി ഓഫീസിനായുള്ള ഫണ്ട് തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ കണ്ണൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഇ. രമേശിനെ പാർട്ടി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി യോഗത്തിലാണ് രമേശിനെതിരെ നടപടിയെടുത്തത്. പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന വിശദമായ പരിശോധനയിലാണ് ഈ ഗുരുതരമായ ക്രമക്കേടുകൾ ബോധ്യപ്പെട്ടത്. സാധാരണയായി പാർട്ടി ലോക്കൽ കമ്മിറ്റികൾക്ക് വേണ്ടി വാങ്ങുന്ന ഭൂമി സെക്രട്ടറി എന്ന പദവിയിലാണ് രജിസ്റ്റർ ചെയ്യാറുള്ളത്. എന്നാൽ, […]
Read more

ഒറ്റപ്പദവി കര്‍ശനമാക്കി ലീഗ്; മന്ത്രിമാരും എംഎല്‍എമാരും പാര്‍ട്ടി പദവികള്‍ ഒഴിയണമെന്ന് നിർദ്ദേശം

കോഴിക്കോട്: ഒറ്റപ്പദവിയെന്ന തീരുമാനം കര്‍ശനമാക്കി മുസ്‌ലിം ലീഗ്. മന്ത്രിമാരും എംഎല്‍എമാരും മറ്റ് പദവികള്‍ ഒഴിയണമെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന ഭാരവാഹി സ്ഥാനം ഒഴിയുന്നവരെ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തും. നേതൃയോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി, യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹലിയ, മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ റസാഖ്, യൂത്ത് ലീഗ് […]
Read more

പരീക്ഷ ക്രമക്കേടുകള്‍ക്ക് ശിക്ഷയും പിഴയും; പ്രതിപക്ഷ ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി

ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്സഭ. പരീക്ഷ ക്രമക്കേടുകളിൽ ശിക്ഷയും പിഴയും വർധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പ്രസംഗം പൂർത്തീകരിക്കാൻ അനുവദിക്കാതെയായിരുന്നു സഭ ബിൽ പാസാക്കലിലേക്ക് കടന്നത്. ഇഡിയറ്റ് പരാമർശത്തെ ചൊല്ലിയും അമിത് ഷാക്കെതിരായ വിമർശനത്തെ ചൊല്ലിയും ലോക്സഭയില്‍ ബഹളം ഉയര്‍ന്നു. പരീക്ഷ ഭേദഗതി ബിൽ ചർച്ചകൾക്കിടെ രാഹുൽ ഗാന്ധി നടത്തിയ ഇഡിയറ്റ് പരാർമശത്തെ ചൊല്ലിയും ലോക്സഭയിയിൽ ബഹളമുണ്ടായി. നിങ്ങളെ ബഹുമാനമില്ലാത്തവരായി മുദ്ര കുത്തുന്നവരെ, എന്ത് […]
Read more

Recent News