Category: politics

എംവി ജയരാജനെ തള്ളി എംവി ഗോവിന്ദന്‍

തൃശൂര്‍: തെറ്റു തിരുത്തിയാല്‍ തിരിച്ചെടുക്കുമെന്ന എംവി ജയരാജന്റെ പ്രസ്താവനയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിമതര്‍ വഞ്ചകര്‍ തന്നെ. അവര്‍ പാര്‍ട്ടിയെ വഞ്ചിച്ചു. വര്‍ഗവഞ്ചനയാണ്. ചതിയാണ്. അത് കൃത്യമായിട്ട് പാര്‍ട്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജി സുധാകരനും ടി കെ ഗോവിന്ദനും കുഞ്ഞികൃഷ്ണനും അടക്കം പാര്‍ട്ടിയെ വഞ്ചിച്ചവരാണ്. എംവി ജയരാജന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. എംവി ജയരാജന്‍ ഒരു ചാനലില്‍ നടത്തിയ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവര്‍ […]
Read more

കെ കെ മഹേശന്റെ ആത്മഹത്യ: SIT അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിയെ കണ്ട് ഭാര്യ ഉഷാ ദേവി

തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കോർഡിനേറ്ററായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ഭാര്യ ഉഷാ ദേവി. വെള്ളാപ്പള്ളി നടേശനും കൂട്ടരും ഇപ്പോഴും ഉപദ്രവിക്കുന്നതായി മന്ത്രിക്ക് നൽകിയ കത്തിൽ പരാമർശമുണ്ട്. ആഭ്യന്തര മന്ത്രിയുടെ വാക്കിൽ വിശ്വാസമെന്നും നീതിയ്ക്കായി മുന്നോട്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഷാദേവി പറഞ്ഞു. രമേശ്‌ ചെന്നിത്തലയിൽ നിന്ന് ഉണ്ടായത് നല്ല സമീപനമാണെന്നും വലിയ തിരക്കിലും പരാതി കേട്ടെന്നും ഭാര്യ ഉഷാ ദേവി പറഞ്ഞു. കേസിനെ പറ്റി വിശദമായി മന്ത്രി […]
Read more

വിഴിഞ്ഞത്തെ ഓഹരി നിക്ഷേപം: ‘ലേഖകന്‍ എഴുതിയതല്ല പാർട്ടി നിലപാട്: ദേശാഭിമാനി വാര്‍ത്തയില്‍ പിണറായി

കണ്ണൂര്‍: വിദേശ നിക്ഷേപം ഇടതുസര്‍ക്കാരിന്റെ നേട്ടമെന്ന് പാര്‍ട്ടി പത്രത്തില്‍ വന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മറ്റുള്ള കാര്യങ്ങള്‍ അറിയിക്കാതെ വാര്‍ത്ത എഴുതിക്കൊടുത്താല്‍ വരുമെന്നും അത് പത്രത്തിന്റെ നയമാകില്ലെന്നുമായിരുന്നു പിണറായിയുടെ മറുപടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിദേശനിക്ഷേപം ഇടതുസര്‍ക്കാരിന്റെ നേട്ടമെന്നു പാര്‍ട്ടി മുഖപത്രത്തില്‍ വന്നിരുന്നല്ലോ എന്ന ചോദ്യത്തിന് ‘അതു നിങ്ങളെപ്പോലുള്ള ലേഖകര്‍ എഴുതുന്നതല്ലേ’ എന്നായിരുന്നു പിണറായിയുടെ മറുപടി. മറ്റു കാര്യങ്ങള്‍ അറിയിക്കാതെ കൊടുത്താല്‍ അതു പത്രത്തില്‍ വരില്ലേ? അതു പത്രത്തിന്റെ നയമാകുമോ? പാര്‍ട്ടി പത്രമായാലും […]
Read more

സര്‍ക്കാര്‍ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ കോണ്‍ഗ്രസ്, ദീപാദാസ് മുന്‍ഷി ഇന്നെത്തും

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ, കോണ്‍ഗ്രസിന്റെ നിര്‍ണായക നേതൃയോഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച തിരുവനന്തപുരത്ത് എത്തും. മന്ത്രിസഭയിലെ എതിര്‍പ്പുകളെ മറികടന്ന്, വിവാദ തീരുമാനങ്ങളില്‍ നിയമസഭയില്‍ പിന്തുണ നേടിയ മുഖ്യമന്ത്രി വി ഡി സതീശന്‍, സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആദ്യത്തെ രാഷ്ട്രീയ പരീക്ഷണം നേരിടാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസ് നേതൃയോഗത്തില്‍ യു ഡി എഫ് സര്‍ക്കാരിന്റെ നിരവധി വിവാദപരമായ നയ […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; പ്രതിസന്ധിയിൽ എൽഡിഎഫ്

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കനത്ത പ്രതിസന്ധിയിലാണ് എൽഡിഎഫ്. പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പി. പി സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇത്. പിണറായി പറഞ്ഞത് പാർട്ടിയുടെ ആകെ നിലപാടാണോ എന്നത് സിപിഎം വ്യക്തമാക്കണം. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീയിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്നും […]
Read more

കാര്യപ്രാപ്തിയുള്ളവര്‍ക്ക് എത്ര വകുപ്പ് വേണമെങ്കിലും കൈകാര്യം ചെയ്യാം : മുഖ്യമന്ത്രിക്ക് ചന്ദ്രികയുടെ പിൻതുണ

മലപ്പുറം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ വിദേശ നിക്ഷേപ വിവാദത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിഴിഞ്ഞത്തെ കടല്‍ കൊള്ളാമെന്ന് പറഞ്ഞിരുന്നവര്‍ക്ക് ഇപ്പോള്‍ വീണ്ടും കടല്‍ക്കൊള്ളയായിരിക്കുന്നു എന്നാണ് എഡിറ്റോറിയലിലെ പരിഹാസം. ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോള്‍ വിഴിഞ്ഞം തൂക്കി വില്‍ക്കുന്നു എന്നായിരുന്നു ദേശാഭിമാനി നിലപാട്. പിന്നീടത് 5,000 കോടിയുടെ അഴിമതി എന്നായി. ഭരണം മാറി എല്ലാത്തിന്റേയും കാരണഭൂതന്‍ പിണറായി വന്നപ്പോള്‍ അത് സ്വന്തം മിടുക്കാക്കി മാറ്റുകയും സിപിഐഎമ്മിന്‍റെ വിജയമാക്കുകയും ചെയ്തു. അദാനി […]
Read more

ശരത് പവാർ പക്ഷവുമായുള്ള ലയനത്തിൽ എതിർപ്പുമായി മഹാരാഷ്ട്ര കോൺഗ്രസ്

ന്യൂഡല്‍ഹി: എന്‍സിപി ശരത് പവാര്‍ വിഭാഗം കോണ്‍ഗ്രസില്‍ ലയിക്കുന്നതില്‍ എതിര്‍പ്പുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധിയെ നിലപാട് അറിയിച്ചു. ലയനം വേണ്ടെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമുളളവരെ അംഗത്വം നല്‍കി സ്വീകരിക്കാമെന്നും അവര്‍ക്ക് പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന നല്‍കാമെന്നും ഹര്‍ഷവര്‍ദ്ധന്‍ സപ്കല്‍ പറഞ്ഞു. അതിനപ്പുറം രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ ലയനം വേണ്ടെന്നാണ് നിലപാട്. ശരത് പവാര്‍- അദാനി ബന്ധമാണ് ലയന ചര്‍ച്ചകള്‍ക്ക് തുരങ്കം വെച്ചതാണ് എന്നാണ് സൂചന. കോണ്‍ഗ്രസില്‍ […]
Read more

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടിയാണ് പിന്തുണ പിൻവലിക്കാനുള്ള തീരുമാനമെടുത്തത്. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കമുണ്ടായതിന് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. പിന്തുണ പിന്‍വലിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ നേതൃത്വത്തെ അറിയിക്കും. ഒരുതരത്തിലും സ്വതന്ത്ര കൂട്ടായ്മയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നിലപാട്. പാലാ കൊട്ടാരമറ്റം സ്റ്റാന്റ് ഡിവൈഎഫ്‌ഐ സമ്മേളനത്തിന് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് തര്‍ക്കത്തിലേക്ക് […]
Read more

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാൻഡാണ്’; കെ.മുരളീധരൻ

കോഴിക്കോട്: പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഫ്‌ളെക്‌സുകളല്ലെന്നും ഹൈക്കമാൻഡ് ആണെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ. പ്രധാനമായും രാത്രിയിലാണ് ഫ്‌ളക്‌സുകൾ വെക്കുന്നത്. എങ്ങനെ വെച്ചാലും കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വഴി അതല്ലെന്നും മുരളീധരൻ പറഞ്ഞു. പുതിയ കെപിസിസി അധ്യക്ഷനായി ചിലരെ ഉയർത്തിക്കാട്ടി ഡിസിസി ഓഫീസുകൾക്ക് മുന്നിൽവരെ ഫ്‌ളക്‌സുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയം കഴിഞ്ഞ സർക്കാർ 2500 കോടിയുടെ കടബാധ്യതയാണ് ഉണ്ടാക്കിയത്. മരുന്ന് കമ്പനികൾക്ക് അടക്കം വമ്പൻ കുടിശ്ശികയാണ്. അത് തീർത്തുവരികയാണെന്നും മന്ത്രി പറഞ്ഞു. പകർച്ച വ്യാധികളെ […]
Read more

‘ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി’; ആരോപണവുമായി കെ കെ രാഗേഷ്

കണ്ണൂർ: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ദിവ്യയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റാന്‍ അദാനി അധികൃതര്‍ പലതവണ ശ്രമിച്ചതായി കെ കെ രാഗേഷ് ചൂണ്ടിക്കാട്ടി. പോര്‍ട്ടിന്റെ കാര്യം നിങ്ങള്‍ നോക്കിയാല്‍ മതി ഉദ്യോഗസ്ഥരുടെ കാര്യം ഞങ്ങള്‍ നോക്കിക്കോളാം എന്ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. കരാര്‍ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ മാറ്റത്തിന് ശ്രമിച്ചപ്പോള്‍ ജാഗ്രതയോടെ ഇടപെട്ട ഉദ്യോഗസ്ഥയായിരുന്നു ദിവ്യ […]
Read more

Recent News