Category: politics

വീഴിഞ്ഞത്ത് എം.എസ്.സി കമ്പനിക്ക് കുത്തകാവകാശം ഉണ്ടാകില്ല; വിശദീകരണവുമായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: ഓഹരി കൈമാറ്റത്തിൽ സർക്കാറിനുള്ള അപേക്ഷ പുതുക്കിയതിന് പിന്നാലെ വിശദീകരണവുമായി അദാനി ഗ്രൂപ്പ്. ഓഹരി കൈമാറ്റം ഉണ്ടായാലും എം.എസ്.സി വീഴിഞ്ഞത്ത് കമ്പനിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്നു അദാനി പോർട്സ് സിഇഒ അശ്വിനി ഗുപ്ത വ്യക്തമാക്കി.കേരള സർക്കാരുമായുള്ള നല്ല ബന്ധം തുടരും, സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഒപ്പിടൂ എന്നും അദാനി ഗ്രൂപ്പിന്റെ വിശദീകരണകുറിപ്പിൽ വിശദമാക്കി. സെബിക്ക് നൽകിയ കത്തിൽ പറയുന്നത് പ്രാഥമിക ധാരണയാണ്. സർക്കാരിന്റെ എല്ലാ വ്യവസ്ഥകളും അംഗീകരിക്കും. എംഎസ്‌സി കമ്പനിയുമായുള്ള ഓഹരി ഇടപാട് കഴിയുമ്പോൾ […]
Read more

അയോധ്യ സംഭാവന കൊള്ള: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഫണ്ട് തിരിമറിയിൽ ആർഎസ്എസ് നൽകിയ വിശദീകരണം ലജ്ജാകരമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അടിയന്തരമായി പിരിച്ചുവിടണമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. സംഭാവന കൊള്ള നടത്തിയത് ആർഎസ്എസ് ശൃംഖലയുടെ ഭാഗമായവരാണെന്നും, ഇതൊരു തട്ടിപ്പ് സംഘമാണെന്നും ജയറാം രമേശ് തന്റെ എക്സിൽ കുറിച്ചു. ആർഎസ്എസ് ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് കോൺഗ്രസ് മാധ്യമവിഭാഗം […]
Read more

സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണം; വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

കൊച്ചി: വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മേഖലയിലെ വിതരണ, ഉൽപ്പാദന, പ്രസരണ പ്രയാസങ്ങൾ പരിഹരിച്ച് ജനങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒന്നിച്ച് പ്രവർത്തിക്കണം. എറണാകുളം, ഇടുക്കി ജില്ലകളിലെ ജനപ്രതിനിധികളുടെയും മുതിർന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ ചേർന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളവും വായുവും പോലെ തന്നെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വൈദ്യുതി. വൈദ്യുതിയുടെ ദുരുപയോഗം കുറക്കേണ്ടതുണ്ട്. പകൽ സമയത്തും സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നതായി പരാതികൾ […]
Read more

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ ത മിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വിജയ് ഈ മാസം പത്തിന് കരൂര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ ടിവികെ അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ ആദ്യ കരൂര്‍ സന്ദര്‍ശനമാണിത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27-ന് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 41 പേര്‍ മരിച്ചത്. ദുരന്തം നടന്ന് […]
Read more

‘ഗുണ്ടകളല്ല, സർക്കാരാണ് കേരളം ഭരിക്കുന്നത്’: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്തെ ലഹരിമുക്തമാക്കാനുളള ദൗത്യത്തിന്റെ ഭാഗമായുളള ‘തൂഫാന്‍ ജാഗരണ്‍’ ബഹുജനറാലി ആരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും റാലിയില്‍ പങ്കെടുത്തു. പെരുമ്പാവൂരിലെ ലഹരിയുടെ ക്യാപിറ്റല്‍ എന്ന കുപ്രസിദ്ധിയില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും, തൂഫാന്‍ പെരുമ്പാവൂരില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അതിഥി തൊഴിലാളികളെ മറയാക്കി ലഹരി മാഫിയ പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. തൂഫാന്‍ ആഞ്ഞടിച്ചപ്പോള്‍ അയ്യായിരത്തിലേറെ കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഫോര്‍ ഓപ്പറേഷന്‍ തൂഫാന്‍ […]
Read more

‘വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി ചെയ്ത സഹായം വലുതാണ്’ ;രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കേരളത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പ്രോജക്ട് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വകാര്യ നിക്ഷേപം കേരളത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പ്രധാനപ്പെട്ട വിഷയം. കഴിഞ്ഞ പത്ത് വർഷത്തെ അവസ്ഥയിൽ നിന്ന് കരകയറണം എങ്കിൽ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്യണം. പുരോഗതിക്കും തൊഴിലിനും അത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ നരേന്ദ്ര മോദി സര്ക്കാർ ചെയ്ത സഹായം വലുതാണ്. പദ്ധതി വികസിപ്പിക്കാനുള്ള നടപടികൾക്ക് ഒപ്പം നിൽക്കും. സർക്കാരിനോട് സഹകരിക്കും. ഇത് […]
Read more

‘നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ല, പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി’; മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നികുതി നെറ്റ് വർക്ക് കൂട്ടുകയാണ് വേണ്ടത്. പോർട്ട് സിറ്റി സാമ്പത്തിക മേഖലയിലെ ഉത്തേജിപ്പിക്കാനുള്ള കേരളത്തിൻ്റെ സ്വപ്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ കേരളത്തിൽ ഉണ്ടാകണം. പണം ഇല്ലാതെ തന്നെ പുതിയ വികസന മോഡൽ ആവിഷ്കരിക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രഡായ് സ്റ്റേറ്റ് കോൺഫറൻസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വിഴിഞ്ഞത്തെ എംഎസ്‍സി-അ​ദാനി ഓഹരി കൈമാറ്റത്തിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ […]
Read more

തെരുവുനായകളുടെ ശല്യം; ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി

തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവുനായപ്രശ്നത്തിൽ സുപ്രീംകോടതിയുടെ നിർദേശങ്ങളനുസരിച്ച് ദയാവധം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്ന് മന്ത്രി കെ.എം. ഷാജി. ഇത്തരം തെരുവുനായകളെ മനസ്സിലാക്കാൻ നിർമിതബുദ്ധിയുടെ സഹായം തേടുമെന്നും വ്യക്തമാക്കി. കേരള പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാജി. മാലിന്യസംസ്കരണത്തിനായി മാലിന്യ സംസ്കരണ അതോറിറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുർബലവിഭാഗങ്ങൾക്ക് കിട്ടുന്ന ഫണ്ടുകൾ പരിശോധിക്കുന്നതിന് മൂന്നുകേന്ദ്രങ്ങൾ സ്ഥാപിക്കും. മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും സ്വയം പണം സമ്പാദിക്കാനാവുന്ന വിധം മുനിസിപ്പൽ ബോണ്ട് ഉൾപ്പെടെ നടപ്പാക്കുന്നത് പരിശോധിക്കും. പഞ്ചായത്തുകളെ നഗരപഞ്ചായത്തുകളായി വർഗീകരിക്കുന്നതും പരിഗണനയിലാണെന്നും അദ്ദേഹം […]
Read more

തമിഴ്നാട്ടിലെ അടുത്ത പൊങ്കൽ മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ച് ടിവികെ സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ അടുത്ത പൊങ്കൽ മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ ആരംഭിച്ച് ടിവികെ സർക്കാർ. സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും സാരിയും മുണ്ടും സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തുടരുന്നതിന് സ‍ർ‌ക്കാർ ഭരണാനുമതി നൽകി. വസ്ത്ര നി‍ർമ്മാണത്തിനും സംഭരണത്തിനുമുള്ള ആദ്യ ​ഗഡുവായി 300 കോടി രൂപ സ‍ർക്കാർ അനുവദിച്ചു. ഇത് സംബന്ധിച്ച് കൈത്തറി കരകൗശല, വസ്ത്രവകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്തെ പരമ്പരാ​ഗത കൈത്തറി മേഖലയ്ക്ക് താങ്ങാകാനായി സഹകരണ സംഘങ്ങളിലെ കൈത്തറി നെയ്ത്തുകാരിൽ നിന്നാണ് മുണ്ടും സാരിയും സ‍ർക്കാർ വാങ്ങുന്നത്. […]
Read more

പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനം ; രമേഷ് പിഷാരടിക്ക് മറുപടി നൽകി പി പി സുമോദ് എംഎൽഎ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏക പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന് കീഴിലുള്ള പാലക്കാട് മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. മെഡിക്കൽ കോളേജിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി പാലക്കാട് എംഎൽഎ രമേഷ് പിഷാരടി ഉന്നയിച്ച സബ്മിഷന്, കണക്കുകൾ നിരത്തിയായിരുന്നു പി പി സുമോദ് എംഎൽഎയുടെ മറുപടി. പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പിന് കീഴിൽ 70 ശതമാനം തുക നീക്കിവെച്ച് അവരുടെ ഉന്നമനത്തിനായി നിർമ്മിച്ച ഇന്ത്യയിലെ ഏക മെഡിക്കൽ കോളേജാണ് പാലക്കാട്ടേതെന്ന് രമേഷ് […]
Read more

Recent News