വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദം: പ്രതികരണവുമായി എംപി ശശി തരൂർ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിവാദത്തിൽ പ്രതികരിച്ച് എംപി ശശി തരൂർ. സർക്കാർ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തൻ്റെ അറിവെന്നും നടപടിക്രമം നടക്കട്ടെ എന്നാണ് തൻ്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. തുറമുഖത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിക്ഷിപ്ത താൽപര്യങ്ങളുണ്ട്. ഭാവിയിൽ വിവിധ കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്ത് വരണം. ചൈനീസ് കമ്പനികളുടെ ബിഡ് ഉണ്ടായതിനാൽ ടെൻഡർ നമ്മൾ മുമ്പ് റദ്ദാക്കിയിട്ടുണ്ട്. സർക്കാരിൻ്റെ അഭിപ്രായം ചോദിക്കാതെ അന്തിമ തീരുമാനം എടുക്കാൻ പാടില്ല. ആരും അദാനിയെ എതിർക്കുന്നില്ല. […]
Read more

