Category: politics

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സമരത്തിലേക്ക്. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്. സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദുകുമാരി അവധി ആയതിനാലാണ് ഹർജി പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്. കഴിഞ്ഞ ശനിയാഴ്ച കേസ് വിളിച്ചപ്പോൾ വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയിരുന്നു. പിന്നീട് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി. ഇതാണ് വീണ്ടും അടുത്ത ദിവസത്തേക്ക് മാറ്റിയത്. അതേസമയം, പോലീസ് നൽകിയ റിപ്പോർട്ടിൽ ആശങ്കയുണ്ടെന്നും പ്രതിയായ ജിതിൻഭാസ്‌കറിനെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന തരത്തിലുള്ള റിപ്പോർട്ടാണ് കോടതിയിൽ […]
Read more

പി.കെ ശശിയുടെ പാർട്ടി ഡിഎംഎഫ് സിഎംപിയുമായി കൈകോര്‍ക്കുന്നു

‌പാലക്കാട്: സിപിഐഎമ്മില്‍ നിന്നും പുറത്താക്കിയ പി.കെ ശശിയുടെ പാർട്ടി ഡിഎംഎഫ് സിഎംപിയുമായി കൈകോര്‍ക്കുന്നു. പി. കെ ശശി നേതൃത്വം നല്‍കുന്ന ഡിഎംഎഫിന്റെ നയപ്രഖ്യാപന കണ്‍വെന്‍ഷന്‍ ജൂലൈ 6ന് നടക്കും. പിന്നാലെ ഇരുപാര്‍ട്ടികളുടെയും ലയനതീരുമാനം ഉണ്ടാകുമെന്നാണ് വിവരം. പാലക്കാട് നടക്കുന്ന കണ്‍വെന്‍ഷന്‍ മന്ത്രി സി. പി ജോണ്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് എംഎല്‍എ ടി. കെ ഗോവിന്ദനും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. യുഡിഎഫിനകത്തെ ഇടതുപക്ഷ സ്വഭാവമുള്ള പാര്‍ട്ടി എന്ന നിലയിലാണ് പ്രചാരണം. സിപിഐഎം വിട്ട് യുഡിഎഫിനൊപ്പം മത്സരിച്ച് വിജയിച്ച ജി […]
Read more

‘കല്ലുവെച്ച നുണ സത്യം പോലെ അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി’; വിമർശിച്ച് പി രാജീവ്

തിരുവനന്തപുരം: മുഖ്യമന്ത്രി കല്ലുവെച്ച നുണ സത്യമെന്നത് പോലെ അവതരിപ്പിക്കുന്നുവെന്ന് പി രാജീവ്. മുഖ്യമന്ത്രി സ്വകാര്യവൽക്കരണം ഉദ്ദേശിച്ചിട്ടില്ല എന്ന് പറയുന്നു. എന്നാൽ പുതുക്കിയ ബജറ്റിൽ കെൽട്രോൺ കെ എം എം എൽ തുടങ്ങിയ കമ്പനികളുടെ പേര് ഒഴിവാക്കി. എന്തിന് ഒഴിവാക്കി. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം, ഈ സർക്കാരിന്റെ എല്ലാ നിയമനങ്ങളും സംശയത്തിന്റെ നിഴലിൽ. എല്ലാം ചട്ടങ്ങൾ ലംഘിച്ച്. ഔട്ട്‌ ഓഫ് അജണ്ടയായാണ് വന്നിട്ടുള്ളത്. പോയ പോക്കിൽ ഇടതുസർക്കാർ സ്വകാര്യവത്കരണം നടപ്പിലാക്കി എന്ന ആക്ഷേപത്തിലും പി രാജീവ് മറുപടി […]
Read more

സംസ്ഥാന ചീഫ് സെക്രട്ടറി എ.ജയതിലക് ഇന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ .ജയതിലക് ഇന്ന് വിരമിക്കും. 35 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്ന ചീഫ് സെക്രട്ടറി എ ജയതിലകിന് സർക്കാർ യാത്രയയപ്പ് നൽകും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പങ്കെടുക്കും. മാത്രമല്ല, ജയതിലകിന്റെ വിരമിക്കലിനെ തുടര്‍ന്ന് നിലവിലെ ആഭ്യന്തര സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹ ഇന്ന് വൈകുന്നേരം പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നതോടെ ഐ എ എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. […]
Read more

‘എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ട്; കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചിതിൽ എതിർപ്പ് പ്രകടിപ്പിച്ച് കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അദ്ദേഹം അറിയിച്ചു. എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നും തദ്ദേശവകുപ്പ് മന്ത്രി കെ എം ഷാജിക്ക് ഇതൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷന്റെ ന​​ഷ്‌​ട​​പ്പെ​​ട്ട വി​​ശ്വാ​​സ്യത ജനാ​​ധി​​പ​​ത്യ ഇ​​ന്ത്യ​​ക്ക് അ​​പ​​മാ​​ന​​മാ​​യി​​ട്ടു​​ണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിലെ സുപ്രധാനമായ പദവിയാണ്. ഗവർണർ ഒപ്പ് വച്ചാൽ പിന്നെ മാറ്റാൻ കഴിയില്ല. ഇപ്പോൾ അദ്ദേഹത്തിന്റെ സമൂഹമാധ്യമ […]
Read more

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ് . കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽകട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവർ പരാതി നൽകിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ […]
Read more

യുഡിഎഫ്-എല്‍ഡിഎഫ് അതിക്രമമാണ് കോര്‍പ്പറേഷനില്‍ നടന്നത്; മേയർ വി.വി രാജേഷ്

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ ഭരണ പ്രതിസന്ധിയില്ലെന്ന് മേയര്‍ വി. വി രാജേഷ്. ഭരണചക്രം കറങ്ങുന്നതുകൊണ്ടാണ് പാളയത്തെ ഗുണ്ടാ പിരിവ് അവസാനിപ്പിച്ചത്. കോര്‍പ്പറേഷന്‍ ഭൂമികളിലെ കഴിഞ്ഞ 45 വര്‍ഷത്തെ സിപിഐഎം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതായും മേയർ പറഞ്ഞു. അഞ്ച് വര്‍ഷത്തില്‍ 10 അവിശ്വാസ പ്രമേയം കണ്ടുതന്നെയാണ് അധികാരം ഏറ്റെടുത്തത്. അവിശ്വാസപ്രമേയം എന്ന് ഇടയ്ക്കിടയ്ക്ക് പറയാതെ അത് അവതരിപ്പിക്കട്ടെയെന്നും വി. വി രാജേഷ് പറഞ്ഞു. ജനാധിപത്യപരമായി പ്രതിഷേധിച്ചാല്‍ മനസ്സിലാക്കാം. കഴിഞ്ഞ ദിവസം കോര്‍പ്പറേഷനില്‍ കണ്ടത് അതല്ല. യുഡിഎഫ്-എല്‍ഡിഎഫ് അതിക്രമമാണ് കോര്‍പ്പറേഷനില്‍ നടന്നത്. നിയമപരമായി […]
Read more

‘നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആശുപത്രികൾക്ക് കെട്ടിടങ്ങൾ ഉണ്ടെങ്കിലും സൗകര്യങ്ങൾ കുറവാണ്. പല കെട്ടിടങ്ങൾക്കും ഫിറ്റ്നസ് പോലും ഇല്ല.ഇത് എല്ലാം പരിഹരിക്കുമെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. നിയമസഭയിലായിരുന്നു കെ മുരളീധരന്റെ പ്രതികരണം. തൃശൂർ ജൂബിലി, അമല ആശുപത്രികളിലെ മാനേജ്മെന്റുകളുമായി യുഎൻഎ […]
Read more

മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയെ അഭിനന്ദിച്ച് തിരുവനന്തപുരം കോർപറേഷൻ. പിഎംഎവൈ എംബ്ലം പതിപ്പിക്കൽ വിഷയത്തിലാണ് പ്രതികരണം. ഇന്ന് ചേർന്ന കൗൺസിൽ യോ​ഗത്തിലായിരുന്നു അഭിനന്ദനം. പിഎംവൈഎ എംബ്ലം വീടുകളിൽ പതിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് മന്ത്രി പറയുന്ന വീഡിയോ ടെലിവിഷനിൽ പ്രദർശിപ്പിച്ചായിരുന്നു മേയർ വി.വി. രാജേഷ് മന്ത്രിയെ അഭിനന്ദിച്ചത്. ബജറ്റ് അവതരണത്തിൽ കോർപ്പറേഷൻ ഭരണസമിതിയും എംബ്ലം വിഷയം ഉന്നയിച്ചിരുന്നുവെന്നും അതേ നിലപാട് സ്വീകരിച്ച തദ്ദേശമന്ത്രി ഷാജിക്ക് അഭിനന്ദനം അറിയിക്കുന്നതായും മേയർ പറഞ്ഞു. അതേസമയം വിവാദങ്ങൾക്കിടെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ […]
Read more

Recent News