Category: politics

ഹാജർ രജിസ്റ്ററിനായി പിടിവലി; ചെമ്പഴന്തി ഉദയൻ കൗൺസിലർമാരെ മർദിച്ചെന്ന് യുഡിഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷവും കയ്യാങ്കളിയും. ബിജെപി-കോൺഗ്രസ് കൗൺസിലർമാർ നേരിട്ട് ഏറ്റുമുട്ടി. സംഘർഷത്തിനിടെ ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ കോൺഗ്രസ് കൗൺസിലർമാരായ കെ എസ് ശബരീനാഥനേയും ഷേർളിയേയും മർദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചെമ്പഴന്തി ഉദയൻ രാജിവെക്കണമെന്ന് ഷേർളി ആവശ്യപ്പെട്ടു. വാക്ക് തർക്കത്തിനിടെ കെ എസ് ശബരീനാഥന് നേരെ ചെമ്പഴന്തി ഉദയൻ കൈ വീശിയടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മിനിട്സ് പിടിച്ചുവാങ്ങാൻ ബിജെപി കൗൺസിലർമാർ ശ്രമിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. പിടിവലിയിൽ ചെമ്പഴന്തി ഉദയന്റെ ഷർട്ട് […]
Read more

തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവിശ്വാസ പ്രമേയ നീക്കം ഉപേക്ഷിച്ച് യുഡിഎഫ്. എല്‍ഡിഎഫ് നിസഹകരണത്തെ തുടര്‍ന്നാണ് പിന്‍മാറ്റം. വിഷയം ഇടതുമുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഐഎം കൗണ്‍സിലര്‍ എസ് പി ദീപക് പറഞ്ഞു. നടപടിക്രമം പാലിച്ച് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് വി ശിവന്‍കുട്ടി പ്രതികരിച്ചു അവിശ്വാസപ്രമേയത്തില്‍ പങ്കെടുത്ത് ചര്‍ച്ച എങ്കിലും എല്‍ഡിഎഫ് ചെയ്യുമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. ഒപ്പം തീരുമാനത്തിന് പിന്നില്‍ ബിജെപി ഡീല്‍ ആണോയെന്ന സംശയവും പ്രകടിപ്പിക്കുന്നു. പ്രതിപക്ഷത്തിന്റെ അവിശ്വാസ നീക്കത്തെ നേരിടുമെന്നായിരുന്നു മേയറുടെ പ്രതികരണം.
Read more

‘കേരളത്തിലെ കമ്മി ഇക്കോ സിസ്റ്റം തൂത്തെറിയണം’; പരിഹസിച്ച് വി ടി ബൽറാം എംഎൽഎ

തിരുവനന്തപുരം: എസ്എഫ്ഐയെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. പത്തുവർഷമായി ‘സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി നിന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനം ഭരണം മാറിയപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണ്. സിനിമയിൽ പറയുന്നതുപോലെ നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്ന് ബൽറാം നിയമസഭയിൽ എസ്എഫ്ഐയെ വിമർശിച്ചു. കേരളത്തിൽ പത്തുകൊല്ലമായി ഒരു കമ്മി ഇക്കോ സിസ്റ്റം നിലനിൽക്കുന്നുണ്ട്. അധികാരത്തിൽ പറ്റിപിടിച്ചിരുന്ന പാരസൈറ്റുകൾ ഉണ്ട്. അവയെ തൂത്തെറിയാനാകണം. പി.എസ്.സി പോലും പരീക്ഷാ അട്ടിമറി നടത്തുന്നു എന്ന പരാതി വരുന്നു. കേസ് അട്ടിമറിച്ച പബ്ലിക് […]
Read more

കോണ്‍ഗ്രസ് എസും എന്‍സിപി സെക്യുലറും ലയിച്ചേക്കും; ചർച്ചകൾ തുടങ്ങി

തിരുവനന്തപുരം: രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ കോണ്‍ഗ്രസ് എസും, എ.കെ ശശീന്ദ്രൻ നേതൃത്വം നല്‍കുന്ന എന്‍സിപി സെക്യുലറും ലയിച്ചേക്കും. ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച തുടങ്ങി. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എ. കെ ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് പിണറായി വിജയനെ അറിയിച്ചു. ലയനത്തിന് വേണ്ടിയുള്ള ആദ്യ ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരം. എന്‍സിപിയില്‍ പി. സി ചാക്കോയുമായി ഇടഞ്ഞുകൊണ്ട് എ. കെ ശശീന്ദ്രന്‍ വിഭാഗം മാറി നില്‍ക്കുകയാണ്. എന്‍സിപി സെക്യുലര്‍ എന്ന നിലയില്‍ അവര്‍ യോഗം വിളിക്കുകയും ചെയ്തു. ലയന സാധ്യത ചര്‍ച്ച ചെയ്യാന്‍ […]
Read more

മാധ്യമപ്രവർത്തകൻ ആർ രാജഗോപാലിന് വോട്ടവകാശം നിഷേധിച്ച സംഭവം; പിന്തുണയുമായി പ്രതിപക്ഷ പാർട്ടികൾ

ഡൽഹി: വോട്ടവകാശം നിഷേധിച്ച സംഭവത്തിൽ ദ ടെലഗ്രാഫ് മുൻ എഡിറ്റർ ആർ രാജഗോപാലിന് പിന്തുണയുമായി കൂടുതൽ പ്രതിപക്ഷ പാർട്ടികൾ. ആർ രാജഗോപാലിനെതിരായ നടപടി എന്തൊരു യുക്തിയില്ലായ്മയാണെന്ന് കോൺഗ്രസ് വിമർശിച്ചു. നിയമവാഴ്ചയിൽ മുന്നോട്ടുപോകുന്ന രാഷ്ട്രം എന്ന മേൽവിലാസം ഇല്ലാതാക്കാനുള്ള ശ്രമമാണോയെന്ന് കോൺഗ്രസ് എംപി വിവേക് തൻഖ ചോദിച്ചു. ഞെട്ടിക്കുന്ന നടപടിയെന്ന് തൃണമൂൽ എംപി സാഗരിക ഘോഷ് പറഞ്ഞു. പ്രമുഖ മാധ്യമപ്രവർത്തകനും മലയാളിയുമായ ആർ രാജ​ഗോപാൽ, വോട്ടവകാശം എസ്ഐആറിലൂടെ നിഷേധിക്കപ്പെട്ടതും അത് കാരണമുണ്ടായ നഷ്ടങ്ങളും തുറന്നെഴുതിയതോടെ ആണ് സംഭവം ചർച്ചയായത്. […]
Read more

ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ; ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളെന്ന് മന്ത്രി പി കെ ബഷീർ

തിരുവനന്തപുരം: ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി കെ ബഷീർ. ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ നിയമസഭയിൽ പറഞ്ഞു. സൊസൈറ്റിക്ക് നൽകിയ കരാറിന്‍റെ എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളാണ്. ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിലവാരം ഉള്ളതുകൊണ്ട് എല്ലാവരും അവർക്ക് പിന്നാലെ പോയി വർക്ക് ലോഡ് കൂടിയതുകൊണ്ടാണ് ഇപ്പോൾ പ്രശ്‌നാം. […]
Read more

‘സര്‍വകലാശാലകളില്‍ നിശബ്ദമായും അല്ലാതെയും സംഘ്പരിവാറിന്റെ കൈയ്യേറ്റം നടക്കുന്നു’; സുപ്രഭാതത്തിൽ വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ആർഎസ്എസ് കയ്യേറ്റമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. കാര്‍ഷിക സര്‍വകലാശാല വിസിയെ നിയമിച്ചത് ചട്ടങ്ങള്‍ ലംഘിച്ചെന്നും സര്‍ക്കാര്‍ പട്ടിക തള്ളി ഗവര്‍ണര്‍ നടത്തുന്ന നിയമനങ്ങള്‍ ഫെഡറല്‍ സംവിധാനത്തിന്റെ ആത്മാവിനെ ചോദ്യം ചെയ്യുന്ന നടപടിയെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക വെട്ടി, കാര്‍ഷിക സര്‍വകലാശാലയിലെ താല്‍ക്കാലിക വി.സിയായി സംഘ്പരിവാര്‍ ബന്ധമുള്ള ടി. സജിതാ റാണിയെ കേരള ഗവര്‍ണര്‍ നിയമിച്ചതാണ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നത്. കുറച്ചു വര്‍ഷങ്ങളായി കേരളത്തിലെ സര്‍വകലാശാലകളില്‍ നിശബ്ദമായും അല്ലാതെയും സംഘ്പരിവാറിന്റെ കൈയേറ്റം […]
Read more

‘ലീഗിന് സുധീരന്റെ ഈമാനെങ്കിലും വേണ്ടേ?’; ലീഗ് മന്ത്രിമാരുടെ നിലപാടിനെതിരെ മുൻ മന്ത്രി കെ.ടി. ജലീൽ

തിരുവനന്തപുരം: മുസ്ലിം ലീഗ് മന്ത്രിമാരെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. പി.എം.എ.വൈ വിവാദത്തിൽ തന്റെ പഴയ സഹപ്രവർത്തകരായിരുന്ന ലീഗ് മന്ത്രിമാരായ കെ.എം. ഷാജിയും ഷംസുദ്ദീനും സ്വീകരിക്കുന്ന നിലപാടുകൾ മതേതരവാദികളെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേന്ദ്ര സർക്കാർ പദ്ധതിയായ പി.എം.എ.വൈ പ്രകാരം നിർമിക്കുന്ന വീടുകൾക്ക് മുന്നിൽ നരേന്ദ്രമോദിയുടെ ചിത്രം വെക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്ന ഷാജിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കടമെടുത്താണെങ്കിലും ഒരു ഭരണകർത്താവിന്റെയും ചിത്രം പതിപ്പിക്കാതെ അഞ്ചു ലക്ഷം വീടുകളാണ് ഭരണകാലത്ത് പിണറായി സർക്കാർ […]
Read more

അല്ലാഹുവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ‘; കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവാദം; ബിജെപി പരാതി നല്‍കി

കണ്ണൂര്‍: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സത്യപ്രതിജ്ഞാ വിവാദത്തിന് പിന്നാലെ കണ്ണൂര്‍ കോര്‍പ്പറേഷനിലും സത്യപ്രതിജ്ഞാ വിവാദം. പതിനെട്ടുപേര്‍ അല്ലാഹുവിന്റെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തതെന്നാണ് ആരോപണം. ബിജെപി ജില്ലാ ഘടകം കണ്ണൂര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. 19 പേരുടെ സത്യപ്രതിജ്ഞ റദ്ദ് ചെയ്യണമെന്നാണ് ബിജെപിയുടെ പരാതിയില്‍ പറയുന്നത്. ഇതില്‍ പതിനെട്ട് പേരും അല്ലാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഹിന്ദു ദൈവങ്ങളുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയിരുന്നു. എന്നാല്‍ കോടതി വിധിക്കെതിരെ സംഘപരിവാര്‍ […]
Read more

അയോദ്ധ്യ തട്ടിപ്പിൽ പ്രതികരണവുമായി പിണറായി വിജയൻ

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര സംഭാവനത്തട്ടിപ്പിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
Read more

Recent News