Category: politics

മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല; ചിതയൊരുക്കി ലീഗ് വനിത നേതാവ്

കാസര്‍കോട്: രോഗബാധിതനായി മരിച്ചപ്പോള്‍ സ്വന്തം കുടുംബം കൈവിട്ട നാരായണന് മകളുടെ സ്ഥാനത്തുനിന്നു ചിതയൊരുക്കി ജില്ലാപഞ്ചായത്തംഗമായ വനിതാ ലീഗ് നേതാവ്. മീഞ്ച പഞ്ചായത്തിലെ ചികുറുപാതയിലാണ് സംഭവം. കാന്‍സര്‍ ബാധിതനായി തെരുവില്‍ കണ്ടെത്തിയ, മുന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നാരായണന്റെ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബവും ബന്ധുക്കളും വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇര്‍ഫാന ഇഖ്ബാല്‍ മകളുടെ സ്ഥാനത്തുനിന്ന് ഹിന്ദു ആചാരപ്രകാരം ചിതയ്ക്ക് തീ കൊളുത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തി. കാന്‍സര്‍ ബാധിതനായി തെരുവില്‍ ദുരിതമനുഭവിച്ചിരുന്ന […]
Read more

കാർഷിക സർവ്വകലാശാല വിസിയായി ഡോ. സജിത റാണി

തിരുവനന്തപുരം: കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു ലോക് ഭവൻ. ഡോ സജിത റാണിക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. എംജി സാർവകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവ്വകലാശാലയിലും ബിജെപി ബന്ധമുള്ള വൈസ് ചാൻസലറെയാണ് നിയമിച്ചിരിക്കുന്നത്. കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളിക്കൊണ്ടാണ് അധ്യാപക പരിഷത് നേതാവിന് നിയമനം.
Read more

ചമ്പത് റായ് രാജിവെച്ചു; വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി അയോധ്യ ക്ഷേത്രം ട്രസ്റ്റ്

ഡൽഹി: അയോധ്യ ക്ഷേത്രക്കൊള്ളയിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചതായി ട്രസ്റ്റ് വാർത്താകുറിപ്പിലൂടെ സ്ഥിരീകരിച്ചു. ഇവർ രാജിവെച്ചെന്നും ഇല്ലെന്നും അഭ്യൂഹം പ്രചരിച്ചിരുന്നു. പിന്നാലെയാണ് വ്യക്തത വരുത്തി വാർത്താകുറിപ്പ് പുറത്തിറക്കിയത്. ഇരുവരുടെയും രാജി ട്രസ്റ്റിൻ്റെ അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. ക്ഷേത്രത്തിലെ സംഭവങ്ങൾ അത്യന്തം ദുഃഖകരമാണെന്നും ക്ഷേത്രത്തിലേക്ക് നൽകിയ സംഭാവനകൾ സുരക്ഷിതമായിരിക്കുമെന്നും ഭാവിയിൽ ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും വാർത്താകുറിപ്പിൽ പറയുന്നു. അയോധ്യ ക്ഷേത്രക്കൊള്ളയിൽ ചമ്പത് റായിയെ നേരിട്ട് അതൃപ്തി അറിയിച്ച് […]
Read more

എ എ റഹീം എംപിക്കെതിരെ വ്യാജ പ്രചരണം; കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു പോലീസ്

കോഴിക്കോട്: ഫേസ്ബുക്കിൽ എ എ റഹീം എംപിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു പോലീസ്. പേരാമ്പ്ര സ്വദേശി ആദംകുട്ടിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തിൽ എ എ റഹീമിന്റെ ചിത്രം ഉൾപ്പെടുത്തി പ്രചരണം നടത്തി എന്നായിരുന്നു പരാതി. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Read more

‘വിഐപി ലോഞ്ചിൽ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്തിയില്ല’; പിണറായി വിജയൻറെ യാത്ര മുടങ്ങി

ഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തിൽ കയറാൻ കഴിയാതെ പോയതിൻ്റെ കാരണം എന്നാണ് വിവരം. നിലവില്‍ അദ്ദേഹം ഡൽഹിയിൽ തുടരുകയാണ്. വൈകുന്നേരത്തെ വിമാനത്തിൽ കോഴിക്കോടേക്ക് പുറപ്പെടും എന്നാണ് വിവരം. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ […]
Read more

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും മുൻ എൽഡിഎഫ് സർക്കാരിന്റെ വീഴ്ചകളിലും നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ രൂക്ഷവിമർശനം. മത്സരരംഗത്തേക്ക് വരാൻ യോഗ്യതയുള്ള നിരവധി യുവാക്കൾ സംഘടനയിൽ ഉണ്ടായിട്ടും അവരെ പരിഗണിക്കാൻ പാർട്ടി തയ്യാറായില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി. സമ്മേളനത്തിൽ നടന്ന പൊതുചർച്ചയിലാണ് നേതൃത്വത്തെയും മുൻ സർക്കാരിന്റെ നയങ്ങളെയും കടന്നാക്രമിച്ച് പ്രതിനിധികൾ സംസാരിച്ചത് സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി നിർണ്ണയം പൂർണ്ണമായും പാളിയെന്നാണ് ചർച്ചയിൽ ഉയർന്ന പ്രധാന വിമർശനം. ജനപിന്തുണയുള്ള യുവാക്കളെ മാറ്റിനിർത്തിയത് തിരിച്ചടിയായി. തിരഞ്ഞെടുപ്പിലുണ്ടായ […]
Read more

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, ഞാൻ കുറേ അനുഭവിച്ചതാണെന്ന് കെ ബാബു

കൊച്ചി: യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണെന്നും അത് താന്‍ കുറേ അനുഭവിച്ചതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ബാബു. വി എം സുധീരന്റൈ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കെ ബാബു മാധ്യമങ്ങളോട് പ്രതികരിച്ചത്. അവര്‍ സര്‍ക്കാരിനെ സഹായിക്കാന്‍ രംഗത്തുണ്ടാകും. ഗവണ്‍മെന്റിനെ നന്നാക്കാന്‍ വേണ്ടിയാണ് സുധീരന്‍ ഉപദേശിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരുപാട് ഉപദേശം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മദ്യനയം ആവിഷ്‌കരിക്കാന്‍ യുഡിഎഫിന് വലിയ പ്രയാസമാണെന്നും മുന്നണിയില്‍ എല്ലാവര്‍ക്കും നയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്യനയം യുഡിഎഫ് ആവിഷ്‌കരിച്ചിട്ടില്ല. […]
Read more

തെരഞ്ഞെടുപ്പ് തോല്‍വി: പിബിയില്‍ വീണ്ടും വിമര്‍ശനം; ശൈലി തിരുത്തണമായിരുന്നു’

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായി വിജയനെതിരെ സിപിഐഎം പിബിയില്‍ വിമര്‍ശനം. പിണറായിയുടെയും സര്‍ക്കാരിന്റെയും ശൈലിയില്‍ ആദ്യമേ തിരുത്തല്‍ വേണമായിരുന്നുവെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. കനത്ത തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും വിമര്‍ശനമുണ്ട്. പാര്‍ട്ടിയുടെ തലപ്പത്ത് തന്നെ തിരുത്തലുകള്‍ വേണമെന്ന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ട് വെച്ചത്. ഉദ്യോഗസ്ഥ മേധാവിത്വവും തിരിച്ചടിയായി. തോല്‍വിയില്‍ ചില വ്യക്തികള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും പിബി അംഗങ്ങള്‍ തുറന്നടിച്ചു. പ്രതിപക്ഷം എന്ന രീതിയില്‍ സര്‍ഗാത്മകമായി പ്രവര്‍ത്തിക്കാനും പോളിറ്റ് ബ്യൂറോയില്‍ നിര്‍ദേശമുണ്ട്. ഇന്‍ഡ്യ […]
Read more

സംസ്ഥാനത്ത് അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികൾക്ക് പുതിയ മാനദണ്ഡം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. കൊച്ചിയിലെ അങ്കണവാടിയിൽ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയശേഷം വേണ്ട നടപടികൾ സ്വീകരിക്കും. അങ്കണവാടികൾക്കുള്ളിലേക്ക് ആളുകളെ കയറ്റി വിടുന്നതിൽ കർശന നിയന്ത്രണം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചി എളമക്കരയിലെ അങ്കണവാടിയിലാണ് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയായിരുന്നു കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. മൂന്നര വയസുകാരി പോയിരുന്ന അങ്കണവാടിയിലെ ടീച്ചറുടെ മകനാണ് കേസിലെ […]
Read more

‘ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു’; മുൻ മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചുവെന്ന് മുൻ മന്ത്രി വി എൻ വാസവൻ. പൊതുമേഖല സ്ഥാപനമായ കെപിപിഎലിനെയും കോട്ടയം മെഡിക്കൽ കോളേജിനും ബഡ്ജറ്റിൽ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണെന്നും, സർക്കാരിനെ താങ്ങുന്ന എംഎൽഎയെ പോലും തകർക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും മുൻ മന്ത്രി പറഞ്ഞു.
Read more

Recent News