തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര സംഭാവനത്തട്ടിപ്പിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പുറത്തുവരുന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണ്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾക്കുൾപ്പെടെ കാർമ്മികത്വം വഹിച്ച പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാർ രാഷ്ട്രീയത്തിന്റെ തനിനിറം വ്യക്തമാക്കുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോദ്ധ്യ ക്ഷേത്ര ഫണ്ട് വെട്ടിപ്പെന്നും പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
Related Posts
എം ആർ അജിത് കുമാറിനെയും ശ്രീറാം വെങ്കിട്ടരാമനെയും മാറ്റിയേക്കും
തിരുവനന്തപുരം: ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ പദവികളില്‍ നിന്ന് മാറ്റാന്‍ സര്‍ക്കാര്‍. എഡിജിപി എം ആര് അജിത് കുമാര്‍, ശ്രീറാം വെങ്കിട്ടരാമന്…
കുറ്റ്യാടി ചുരത്തിൽ അപകടം; നിയന്ത്രണംവിട്ട ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു
കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ മൂന്നാംവളവിനും നാലാംവളവിനും ഇടയിൽ നിയന്ത്രണം വിട്ട് ലോറിയിടിച്ച് പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഏഴ്…
‘സംസ്ഥാനത്തെ വീണ്ടെടുക്കും, സതീശനും ടീമിനും അഭിനന്ദനങ്ങൾ’; എ.കെ ആന്റണി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക നില പൂർണ്ണമായി തകർന്നടിഞ്ഞ നിലയാണെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും…
