360 ഡിഗ്രി ക്യാമറ; രാമക്ഷേത്ര സംഭാവന സുതാര്യത ഉറപ്പാക്കാൻ കടുത്ത നിരീക്ഷണ സംവിധാനം

അയോധ്യ: രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന സംഭാവനകൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനായി പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ സമർപ്പിക്കുന്ന പണം ദുരുപയോഗം ചെയ്തെന്ന പരാതിയിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ പ്രാബല്യത്തിൽ വന്നത്. പുതിയ സംവിധാനമനുസരിച്ച്, ക്ഷേത്രത്തിനുള്ളിലെ സംഭാവന പെട്ടികൾ കൈകാര്യം ചെയ്യുന്നത് മുതൽ പണം എണ്ണിത്തീരുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും പൂർണ്ണമായും ക്യാമറയിൽ പകർത്തും. ഇതിനായി 360 ഡിഗ്രി ക്യാമറകളും […]

‘ആമിർ ഖാനെ കൊല്ലുന്നവർക്ക് 5 കോടി രൂപ പ്രതിഫലം’; പരസ്യ വധഭീഷണിയുമായി ജഗദ്ഗുരു പരമഹംസ് ആചാര്യ

അയോധ്യ: ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനെതിരെ വധഭീഷണിയുമായി അയോധ്യയിലെ വിവാദ സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യ. ആമിർ ഖാനെ വധിക്കുന്നവർക്ക് അഞ്ച് കോടി രൂപ പ്രതിഫലം നൽകുമെന്നാണ് ജഗദ്ഗുരു പരമഹംസ് ആചാര്യ പ്രഖ്യാപിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം പ്രതിക്കുണ്ടാകുന്ന എല്ലാ നിയമപരമായ ചെലവുകളും താൻ വ്യക്തിപരമായി വഹിക്കുമെന്നും ഇയാൾ പറയുന്നു. ഗൗരി സ്പ്രാറ്റുമായുള്ള ആമിർ ഖാന്റെ മൂന്നാം വിവാഹവാർത്തകൾക്ക് പിന്നാലെയാണ് ജഗദ്ഗുരു പരമഹംസ് ആചാര്യയുടെ ഭീഷണി . ആമിർ ഖാന്റെ വിവാഹത്തിനെതിരെ ഏതാനും ഹിന്ദുത്വ സംഘടനകളും രാഷ്ട്രീയ നേതാക്കളും […]

അയോധ്യ ട്രസ്റ്റും ബാങ്കും തമ്മിലുള്ള കരാർ നിരന്തരം ലംഘിക്കപ്പെട്ടെന്ന് എസ്ഐടിയുടെ നിർണ്ണായക കണ്ടെത്തൽ

അയോധ്യ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട സംഭാവന കൊള്ള കേസിൽ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. അയോധ്യ ട്രസ്റ്റും ബാങ്കും തമ്മിൽ ഒപ്പുവെച്ചിരുന്ന ധാരണകൾ നിരന്തരം ലംഘിക്കപ്പെട്ടിരുന്നതായി എസ്‌ഐടി കണ്ടെത്തി. ബാങ്കിൽ പണം നിക്ഷേപിക്കുന്ന സമയത്ത് ട്രസ്റ്റിന്റെ പ്രതിനിധി നിർബന്ധമായും ഉണ്ടായിരിക്കണം എന്ന പ്രധാന നിർദ്ദേശം പാലിക്കാതെയാണ് ഇടപാടുകൾ നടത്തിയിരുന്നത്. അവിനാശ് ശുക്ള തട്ടിപ്പിലെ പ്രധാന കണ്ണി തന്നെയാണെന്നും അന്വേഷണസംഘം സ്ഥിരീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് നൽകിയ മൊഴിയിൽ […]

രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള: രാമക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോ​ഗം ആറിന്

ലഖ്നൗ: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോ​ഗം ജൂലായ് ആറിന് ചേരും. ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റിയായ ഡോ. അനിൽ മിശ്രയുടെയും രാജിയിൽ അന്തിമ തീരുമാനമെടുക്കാനാണ് ട്രസ്റ്റിന്റെ അടിയന്തര യോ​ഗം വിളിച്ചുചേർത്തിരിക്കുന്നത്. ജൂൺ 27-നാണ് ചമ്പത് റായിയും അനിൽ മിശ്രയും തങ്ങളുടെ പദവികളിൽനിന്ന് രാജിവെയ്ക്കുന്നതായി അറിയിച്ച് രാജിക്കത്ത് നൽകിയത്. അതേസമയം, ട്രസ്റ്റിന്റെ ബൈലോ അനുസരിച്ച് ട്രസ്റ്റ് അം​ഗങ്ങൾ ഈ രാജി വോട്ടിനിട്ട് പാസാക്കണം. ട്രസ്റ്റ് അം​ഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലേ രാജി സ്വീകരിക്കുകയുള്ളൂ. […]

ടിന്നു യാദവ് ജീവനക്കാരെക്കൊണ്ട് കാൽ തിരുമ്മിച്ചു; മുൻ ജീവനക്കാരൻ

ലഖ്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ കാണിക്കപ്പണം മോഷ്ടിച്ച കേസിൽ അന്വേഷണം ഊർജിതമായി തുടരുന്നതിനിടെ, ട്രസ്റ്റിലെ ഭരണപരമായ വീഴ്ചകളെക്കുറിച്ചും ജീവനക്കാർ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും ആരോപണം ഉന്നയിച്ച് മുൻ ജീവനക്കാരൻ. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയുടെ അടുത്ത അനുയായിയും ഡ്രൈവറുമായ ടിന്നു യാദവ് ജീവനക്കാരെക്കൊണ്ട് നിർബന്ധപൂർവ്വം കാൽ തിരുമ്മിക്കുമായിരുന്നുവെന്നും ക്ഷേത്രത്തിലെ ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരെ നിരന്തരം പീഡിപ്പിച്ചിരുന്നതായും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയതയാണ് റിപ്പോർട്ടുകൾ. ക്ഷേത്രത്തിലെ നിയമനങ്ങളിലും ഭരണനിർവ്വഹണത്തിലും വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നിരുന്നതായി മുൻ ജീവനക്കാരൻ വ്യക്തമാക്കുന്നു. […]

രാമക്ഷേത്ര ഭണ്ഡാരക്കൊള്ള; മോഷ്ടിച്ച പണം ശുചിമുറികളില്‍ ഒളിപ്പിച്ചിരുന്നതായി പ്രതികളില്‍ ഒരാളുടെ മൊഴി

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയില്‍ പ്രതികളുടെ നിര്‍ണായക മൊഴി. സംഭാവന തട്ടിപ്പില്‍ അറസ്റ്റിലായ എട്ട് പേരില്‍ ഒരാളായ അവിനാഷ് ശുക്ലയുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച പണം പുറത്തേക്ക് മാറ്റുന്നതിന് മുന്നോടിയായി ശുചിമുറിയില്‍ താത്കാലികമായി സൂക്ഷിച്ചിരുന്നുവെന്ന് അവിനാഷ് മൊഴി നൽകി. കോടിക്കണക്കിന് രൂപ മോഷ്ടിച്ചതായി പ്രതി സമ്മതിച്ചുവെന്ന് അന്വേഷണ സംഘം പറഞ്ഞു. മൊഴിയില്‍ ക്ഷേത്രം ട്രസ്റ്റി അനില്‍ മിശ്രക്കെതിരെയും പരാമര്‍ശമുണ്ട്. സംഭാവന എണ്ണുന്ന പ്രക്രിയയില്‍ അനില്‍ മിശ്ര പ്രധാന വഹിച്ചിട്ടുണ്ടെന്നാണ് മൊഴി. സംഭാവന എണ്ണുന്ന മുറിയുടെ […]

അയോധ്യ സംഭാവനക്കൊള്ള: ; ‘ഒരു മുസ്ലീം ഉണ്ടായിരുന്നെങ്കിൽ ഏറ്റുമുട്ടലോ വീട് പൊളിക്കലോ ഉണ്ടാകുമായിരുന്നു’; യുപി സ‍ർക്കാരിനെ പരിഹസിച്ച് ഒവൈസി

ബിജ്നോർ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പരിഹസിച്ച് എംപി അസദുദ്ദീൻ ഒവൈസി. ക്ഷേത്രത്തിന്റെ ട്രസ്റ്റിൽ ഒരു മുസ്ലിം അം​ഗം ഉണ്ടായിരുന്നെങ്കിൽ ഇതുപോലെയാകുമോ സർക്കാർ നടപടി സ്വീകരിക്കുകയെന്നും മുസ്ലിം അം​ഗമാണ് ട്രസ്റ്റിലുണ്ടായിരുന്നതെങ്കിൽ ഒരു ഏറ്റുമുട്ടലോ വീട് ഇടിച്ചുനിരത്തലോ ഉണ്ടാകുമായിരുന്നെന്നും അദ്ദേഹം പരിഹസിച്ചു. ബിജ്നോറിൽ നടന്ന പൊതുയോ​ഗത്തിലാണ് രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ ഒവൈസി ബിജെപി സ‍ർക്കാരിനെതിരേ ആഞ്ഞടിച്ചത്. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിലവിൽ സംഭാവനക്കൊള്ളയിൽ പ്രതികൾ അറസ്റ്റിലായിട്ടും ഒരു വീടും തകർത്തിട്ടില്ലെന്നും അദ്ദേഹം […]

‘വൈകിയാൽ ആകാശം ഇടിഞ്ഞുവീഴില്ല’; രാമക്ഷേത്ര വിവാദത്തിൽ അടിയന്തരവാദം കേൾക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്നാരോപിച്ചുള്ള ഹർജികളിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറച്ചുദിവസങ്ങൾക്കുശേഷം ഈ കേസ് പരിഗണിച്ചാൽ ‘ആകാശം ഇടിഞ്ഞു വീഴില്ലെ’ന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ അടിയന്തരമായി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചത്. കോടതിയുടെ രജിസ്ട്രിക്കും ബന്ധപ്പെട്ട അധികൃതർക്കും വിഷയത്തിന്റെ അടിയന്തര സ്വഭാവം ബോധ്യപ്പെട്ടാൽ മാത്രമേ ഹർജികൾ ഉടൻ പരിഗണിക്കാൻ സാധിക്കൂ എന്നും ബെഞ്ച് വ്യക്തമാക്കി. ശ്രീരാമ ജന്മഭൂമി […]

‘ആരോപണങ്ങളുന്നയിക്കുന്നത് ശ്രീരാമനെ ചോദ്യംചെയ്തവർ’: പ്രതിപക്ഷത്തിനെതിരേ ആദിത്യനാഥ്

അയോധ്യ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ പ്രതിപക്ഷത്തിനെതിരേ രംഗത്തെത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയ്ക്ക് നേരെയോ ഭഗവാൻ രാമന്റെ ഭക്തർക്ക് നേരെയോ ദുഷിച്ച കണ്ണുകൾ എറിയരുതെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. അഴിമതിക്കേസിൽ സർക്കാർ ‘വലിയ സ്രാവുകളെ’ സംരക്ഷിക്കുകയാണെന്ന അഖിലേഷ് യാദവിന്റെ ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും മുൻപ് ശ്രീരാമനെ ചോദ്യംചെയ്തവരും അയോധ്യയെ നിഷേധിച്ചവരുമാണ്. ഇവരാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നത്. രാമക്ഷേത്ര നിർമാണത്തിനെതിരെ കോടതിയിൽ […]

അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ള; അന്വേഷണം ശക്തമാക്കി എസ്ഐടി

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭവാന കൊള്ളയിൽ അന്വേഷണം ശക്തമാക്കി എസ്ഐടി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ അടക്കം 17പേരെ പ്രതികളാക്കിയതയാണ് റിപ്പോർട്ട്. വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസെടുത്തേക്കും.കൂടുതൽ അന്വേഷണത്തിനായി എസ്ഐടി വീണ്ടും അയോധ്യയിൽ എത്തി. ചമ്പത് റായിയുടെ വിശ്വസ്തൻ രാംശങ്കർ യാദവിന്റെ കൈവശം നിന്ന് സംഭാവനപ്പെട്ടികളുടെ താക്കോലുകൾ കണ്ടെത്തിയതായുമാണ് വിവരം. 3500 കോടി രൂപ പണത്തിന് പുറമേ സ്വർണ്ണം, വെള്ളി വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയും ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചിരുന്നു. എന്നാൽ ഇവയ്ക്കൊന്നും കൃത്യമായ […]