തിരുവനന്തപുരം: എസ്എഫ്ഐയെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ. പത്തുവർഷമായി ‘സൈലൻറ് ഫെഡറേഷൻ ഓഫ് ഇന്ത്യ’യായി നിന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനം ഭരണം മാറിയപ്പോൾ സമരവുമായി ഇറങ്ങിയിരിക്കുകയാണ്. സിനിമയിൽ പറയുന്നതുപോലെ നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്ന് ബൽറാം നിയമസഭയിൽ എസ്എഫ്ഐയെ വിമർശിച്ചു. കേരളത്തിൽ പത്തുകൊല്ലമായി ഒരു കമ്മി ഇക്കോ സിസ്റ്റം നിലനിൽക്കുന്നുണ്ട്. അധികാരത്തിൽ പറ്റിപിടിച്ചിരുന്ന പാരസൈറ്റുകൾ ഉണ്ട്. അവയെ തൂത്തെറിയാനാകണം. പി.എസ്.സി പോലും പരീക്ഷാ അട്ടിമറി നടത്തുന്നു എന്ന പരാതി വരുന്നു. കേസ് അട്ടിമറിച്ച പബ്ലിക് പ്രോസിക്യൂട്ടർമാർ ഉണ്ട്. ഇത്തരക്കാരെ തൂത്തെറിയണമെന്നും ബൽറാം ആവശ്യപ്പെട്ടു.
പിഎംഎവൈ ബ്രാൻഡിംഗ്, ആശുപത്രികൾക്ക് ഉത്തരേന്ത്യൻ ചുവയുള്ള പേരും ബ്രാൻഡും നൽകി. നിങ്ങളാണ് എല്ലാം ചെയ്തത്. പാപഭാരം നിങ്ങൾക്കാണെന്നും ബൽറാം പരിഹസിച്ചു. കെഎസ്ആർടിസി സൗജന്യ യാത്രയിലും പ്രതികരിച്ചു. മലബാറിൽ കൂടുതൽ ബസ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
