ഫോൺവിളി വിവാദം; മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പിവി അൻവർ
മലപ്പുറം: ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പിവി അൻവർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി. സുജിത്ത് ദാസിനെ കുറ്റവിമുക്തനാക്കിയ വകുപ്പുതല അന്വേഷണത്തിൽ പുനഃപരിശോധന വേണമെന്ന് പി വി അൻവർ ആവശ്യപ്പെട്ടു. സുജിത്ത് ദാസിനെതിരെ ക്രിമിനൽ നടപടിയും വകുപ്പുതല അച്ചടക്ക നടപടികൾ എടുക്കണമെന്നും പിവി അൻവർ കത്തിൽ പറയുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ചുമാറ്റിയ സംഭവത്തിലും പുനരന്വേഷണം വേണമെന്നും അൻവർ […]
Read more

