Category: Uncategorized

അപൂർവ്വ നേട്ടം സ്വന്തമാക്കാൻ മോദി

ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുങ്ങുന്നു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി പ്രധാനമന്ത്രി പദത്തിലിരിക്കുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കാൻ മോദിക്ക് മുന്നിൽ ഇനി 5 നാൾ മാത്രം. ജൂൺ 10-ന് പ്രധാനമന്ത്രി പദത്തിൽ തുടർച്ചയായി 4399 ദിവസങ്ങൾ പൂർത്തിയാക്കി രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ‘തുടർച്ചയായി’ ഭരണത്തിലിരുന്ന ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന റെക്കോർഡ് തിരുത്തിക്കുറിക്കും. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്നാണ് മോദി അപൂർവ്വ നേട്ടം […]
Read more

7 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

കർണാടക: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴുസീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ അംഗീകരിച്ചു. കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖാർഗെ, പവൻ ഖേര, മൻസൂർ അലി ഖാൻ എന്നിവരാണ് മത്സരിക്കുന്നത്. മധ്യപ്രദേശിൽനിന്ന് മീനാക്ഷി നടരാജനും രാജസ്ഥാനിൽ നിന്ന് നീരജ് ദാംഗിയും സ്ഥാനാർഥികളാകും. ഝാർഖണ്ഡിൽ നിന്ന് പ്രണവ് ഝാ, തമിഴ്‌നാട്ടിൽ നിന്ന് പ്രവീൺ ചക്രവർത്തി എന്നിവരാണ് കോൺഗ്രസ് സ്ഥാനാർഥികൾ. രാജ്യസഭയിൽ ഒഴിവുവരുന്ന 24 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 18-നാണ് നടക്കുന്നത്. നാമനിർദേശ […]
Read more

വിഡി – പിണറായി വാക്പോര്

തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ നന്ദിപ്രമേയചർച്ചയിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനുംതമ്മിൽ വാക്പോര്. ധവളപത്രത്തിന്റെ പേരിൽ ഉമ്മാക്കി പ്രയോഗംമുതൽ തിരഞ്ഞെടുപ്പുകാലത്തുയർന്ന ഡീൽ ആരോപണംവരെ വാദപ്രതിവാദങ്ങളായി സഭയിലുയർന്നു. പ്രതിപക്ഷനേതാവ് പിണറായി വിജയൻ പതിവുപോലെ കടലാസിലെഴുതി തയ്യാറെടുത്തെത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേകം തയ്യാറാക്കിയ കുറിപ്പുകളൊന്നുമില്ലാതെയാണ് ഒന്നേകാൽ മണിക്കൂറോളം സംസാരിച്ചത്. 1939-ൽ സ്റ്റാലിൻ-ഹിറ്റ്ലർ ഉമ്പടിയുണ്ടായിരുന്നു. അന്ന് ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റുകാർ സോവിയറ്റ് യൂണിയനിലെ സ്റ്റാലിൻ പറയുന്നതേ കേൾക്കൂ. സ്റ്റാലിൻ അന്നും ഹിറ്റ്ലർക്കൊപ്പമായിരുന്നു. ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ മാത്രമാണ് സ്റ്റാലിൻ […]
Read more

എൽഡിഫ് നെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: ഭരണത്തിൽനിന്ന്‌ ഇറങ്ങുമ്പോൾ ആറായിരത്തോളം കോടി രൂപ ഖജനാവിലുണ്ടായിരുന്നെന്ന മുൻ സർക്കാരിന്റെ അവകാശവാദത്തെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പണം കൊടുക്കാനുള്ളവർ വാതിൽക്കൽ കാത്തുനിൽക്കുമ്പോൾ ശമ്പളം പോക്കറ്റിലിട്ട് വീടിനകത്തിരിക്കുന്ന ജീവനക്കാരൻ, തന്റെ കൈയിൽ പണമുണ്ടെന്നു പറയുന്നതുപോലാണിതെന്ന് മുഖ്യമന്ത്രി കളിയാക്കി. മേയ് 16-ന് 6000 കോടി രൂപ ട്രഷറിയിൽ ബാക്കിയുണ്ടെന്നായിരുന്നു ദിവസങ്ങളായുള്ള പ്രചാരണം. എന്നാലുണ്ടായിരുന്നത് 2000 കോടി. 6000 കോടി ഉണ്ടായിരുന്നെങ്കിൽ തദ്ദേശസ്ഥാപനങ്ങളുടെ മൂന്നാം ഗഡുവായ 1982 കോടി രൂപ എന്തുകൊണ്ട്‌ നൽകിയില്ല? പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് 377 […]
Read more

വീണായിക്ക് ഇഡി കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: മാസപ്പടി കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. ഇ ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഇ.ഡി. അന്വേഷണത്തിനെതിരേ നേരത്തെ സിഎംആർഎൽ സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അന്വേഷണവുമായി മുന്നോട്ടുപോകാം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരേയാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
Read more

കൊച്ചി മെട്രോ ലാഭത്തില്‍: നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്ക് ധവളപത്രത്തിൽ

കൊച്ചി: കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തില്‍. നിര്‍മ്മാണ ചെലവ് അടക്കമുള്ള കണക്കാണ് സര്‍ക്കാരിന്റെ ധവളപത്രത്തില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി കൊച്ചി മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊച്ചി മെട്രോക്ക് പ്രതിമാസം 35 കോടി രൂപ നഷ്ടമുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തിറക്കിയ ധവള പത്രത്തില്‍ പറയുന്നത്. എന്നാല്‍ 2022 മുതല്‍ പ്രവര്‍ത്തന ചെലവിനേക്കാള്‍ വരുമാനം ലഭിക്കുന്നുണ്ട് കൊച്ചി മെട്രോയ്ക്ക്. വായ്പ തിരിച്ചടവും പലിശയും ഉള്‍പ്പടുത്തിയാണ് ധവള പത്രത്തില്‍ നഷ്ടം കണക്കാക്കിയത്. മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് വേണ്ടി […]
Read more

അണ്ണാമലൈ ബിജെപി വിട്ടു

ചെന്നൈ: അഭ്യൂഹങ്ങൾക്കൊടുവിൽ തമിഴ്നാട്ടിലെ ബിജെപി നേതാവ് കെ. അണ്ണാമലൈ പാർട്ടി വിട്ടു. പുതിയ പാർട്ടി തുടങ്ങുമെന്ന് അണ്ണാമലൈ അറിയിച്ചു. രാജിക്ക് പിന്നാലെ ബിജെപിക്കെതിരെ വിമർശനവുമായി അണ്ണാമലൈ രം​ഗത്തെത്തി. ദേശീയ പാർട്ടികൾ തമിഴ്നാടിന് മനസിലാകുന്ന ഭാഷ സംസാരിച്ചിരുന്നില്ലെന്നും താൻ ഏറെ പരിശ്രമിച്ചുവെന്നും അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു. പല തടസ്സങ്ങൾക്കിടയിലും കുറച്ചൊക്കെ ജയിക്കാനായി. ബിജെപിക്ക് തമിഴ്നാടിനെ കുറിച്ചുള്ള കാഴ്ചപ്പാടുമായി തനിക്ക്‌ യോജിക്കാനായില്ല. 18 മാസമായി അഭിപ്രായഭിന്നതകൾ തുടരുകയായിരുന്നു. ഇന്ത്യക്കാരനോ തമിഴനോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും ഇന്ന് മുതൽ പുതിയ വഴിയാണെന്നും അദ്ദേഹം […]
Read more

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിച്ച പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ ക്ക് മെഗാ ബ്ലോക്ക്ബസ്റ്റർ ഓപ്പണിങ്. ജൂൺ 4 ന് ആഗോള റിലീസായി എത്തിയ ചിത്രം ആദ്യ ദിനം നേടിയ ആഗോള ഗ്രോസ് 135 കോടി 36 ലക്ഷം രൂപയാണ് എന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തു വിട്ടു. രാം ചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഓപ്പണിങ്ങുകളിൽ ഒന്നാണ് ചിത്രം സ്വന്തമാക്കിയത്. അദ്ദേഹം സോളോ ഹീറോ ആയെത്തിയ ഒരു ചിത്രം നേടുന്ന ഏറ്റവും […]
Read more

കൈവിലങ്ങോടെ തമിഴ്‌നാട് സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് റദ്ദാക്കില്ല

ചെന്നൈ: തമിഴ്‌നാട് അതിർത്തിയിൽ കടന്ന് പിടികൂടി പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച കേസിൽ, കേരള പൊലീസിലെ ഏഴ് ഉദ്യോഗസ്ഥർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഇത്തരം ഗുരുതരമായ കേസുകൾ ഇരയുടെ കുടുംബവുമായി ഒത്തുതീർപ്പിലെത്തിയെന്ന് കാണിച്ച് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 2017-ൽ ദിണ്ടിഗലിൽ മൊക്കയ്യൻ എന്ന വ്യക്തി മരിച്ചതുമായി ബന്ധപ്പെട്ട് കേരള പൊലീസിന്റെ നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരിയുടെ ഉത്തരവ്. കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നിയമത്തിന്റെ […]
Read more

വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹത: സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹിതയായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. വിവാഹം കഴിഞ്ഞുവെന്നത് അയോഗ്യതയായി കാണാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിവിധ ഹൈക്കോടതികളുടെ വിധികള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആലോക് ആരാധെ എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. അമ്മയുടെ മരണാനന്തരം ന്യായവില സ്റ്റോറിന്റെ ഡീലര്‍ ലൈസന്‍സിനായി നല്‍കിയ അപേക്ഷ യുപി സര്‍ക്കാര്‍ തള്ളിയതിനെതിരെയാണ് യുവതി അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്. വിവാഹിതയായിട്ടും സ്വന്തം കുടുംബത്തില്‍ താമസിച്ച് മാതാവിനെയും ഭിന്നശേഷിക്കാരിയായ സഹോദരിയേയും പരിചരിച്ചുവരികയായിരുന്നു യുവതി. എന്നാല്‍ ഇത്തരം കേസുകളില്‍ […]
Read more

Recent News