Category: Uncategorized

വി ഡി സതീശൻ പറയുന്നത് എല്ലാം കളളം

തിരുവനന്തപുരം: സംസ്ഥാന സർക്കാന്റെ ധനസ്ഥിതി സംബന്ധിച്ച് പുറത്തിറക്കിയ ധവളപത്രത്തിനെതിരേ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറയുന്നത് കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി പ്രതിപക്ഷ നേതാവായിരുന്ന സതീശൻ പറഞ്ഞുകൊണ്ടിരുന്നത് ആറുലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ കടമെന്നാണ്. അന്നുതന്നെ 4.85 കോടിയേ ഉള്ളൂവെന്ന് തിരുത്തിയതാണ്. ഇന്ന് 5.7 കോടിയാണ് കടമെന്ന് മുഖ്യമന്ത്രിതന്നെ ധവളപത്രത്തിൽ വ്യക്തമാക്കിയതോടെ അന്ന് തങ്ങൾ പറഞ്ഞിരുന്നത് ശരിയായിരുന്നെന്ന് വ്യക്തമായെന്നും ബാലഗോപാൽ പറഞ്ഞു. 1.25 ലക്ഷം കോടി രൂപയോളം സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകാനുണ്ടെന്ന […]
Read more

ആരാധക പിന്തുണയോടെ ഐഷോസ്പീഡിന്റെ ഗാനം ലോകകപ്പ് ആല്‍ബത്തില്‍

ലോകകപ്പിലെ ടീമുകളുടെ പേര് പറഞ്ഞാണ് ഐഷോസ്പീഡ് ‘ചാമ്പ്യന്‍സ്’ ഗാനം തുടങ്ങുന്നത്. ആരാധകര്‍ ഗാനം ഇരുകൈയ്യും നീട്ടി ഏറ്റെടുത്തിരുന്നു. ഷക്കീറയുടെ ഗാനമാണ് ലോകകപ്പിന് ഔദ്യോഗികമെങ്കിലും ഐഷോസ്പീഡിന്റെ ഗാനത്തിനാണ് ആരാധക പിന്തുണ കിട്ടിയത്. പിന്നാലെ ഗാനം ഔദ്യോഗിക ഗാനമാക്കണമെന്ന ആവശ്യവും ശക്തമായി. ഇതോടെയാണ് ഫിഫ ഐഷോസ്പീഡിന്റെ ഗാനം ഔദ്യോഗികമാക്കിയത്. ഫിഫയുടെ ലോകകപ്പ് ആല്‍ബത്തില്‍ ഗാനം ചേര്‍ത്തു. ഫിഫയില്‍ നിന്ന് ലഭിച്ച സന്ദേശം ഐഷോസ്പീഡ് തന്നെയാണ് സ്ഥിരീകരിച്ചത്. അതേസമയം, ‘ചാമ്പ്യന്‍സ്’ ഗാനത്തിന്റെ കാഴ്ച്ചക്കാര്‍ 14 മില്യണ്‍ കടന്നു. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത ആരാധനയിലൂടെയും […]
Read more

‘ബിര്‍ണാണി’ ശങ്കുവിനെ സസ്പെൻഡ് ചെയ്തെന്ന് വ്യാജ വാർത്ത: DGPക്ക് പരാതി നൽകി

തിരുവനന്തപുരം: അങ്കണവാടിയില്‍ ‘ബിര്‍ണാണി’ ചോദിച്ച് വൈറലായ ശങ്കു എന്ന കുട്ടിയെ അങ്കണവാടിയിൽ നിന്ന് സസ്പെൻഡ് ചെയ്തെന്ന തരത്തിൽ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി ബിന്ദുകൃഷ്ണയുടെ ഓഫീസ്. മന്ത്രി ബിന്ദുകൃഷ്ണയ്‌ക്കെതിരായാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്. മന്ത്രി ബിന്ദു കൃഷ്ണയെ ട്രോളിയ ശങ്കുവിനെ സസ്പെൻഡ് ചെയ്തെന്നാണ് വ്യാജ വാർത്തയിൽ പറയുന്നത്. മുഖ്യമന്ത്രി സസ്പെൻഷന് ശുപാർശ ചെയ്തെന്ന തരത്തിലും സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇതിനെതിരെയാണ്മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാർ ഡിജിപിക്ക് പരാതി […]
Read more

സർക്കാർ ഉണ്ട് കൂടെ :’ മധുവിന്റെ കുടുംബത്തിന് ഉറപ്പുനൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മാതാവും സഹോദരിയും നിയമസഭാ മന്ദിരത്തിൽ വെച്ച് മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. മധു വധക്കേസിന്റെ നിയമപരമായ തുടർനടപടികളിലും കേസ് നടത്തിപ്പിലും പുതിയ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സുരക്ഷിതത്വവും പൂർണ്ണ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പുനൽകി. കൂടിക്കാഴ്ചയ്ക്കിടെ, തങ്ങൾക്ക് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് പിണറായി സർക്കാർ നൽകിയ വാഗ്ദാനം ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്ന പരാതിയും മധുവിന്റെ മാതാവ് മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു. […]
Read more

ബാങ്കിന്‍റെ ഷട്ടറിനും താഴിനുമിടയിൽ പാമ്പ്; വലഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ

പത്തനംതിട്ട: പത്തനംതിട്ടയിൽ കാനറ ബാങ്കിന്‍റെ ഷട്ടറിനും ലോക്കിനുമിടയിൽ പാമ്പ് ചുറ്റി. സെക്യൂരിറ്റിയാണ് ഷട്ടറിനും താഴിനുമിടയിൽ ചുറ്റിയ നിലയിൽ അണലിയെ കണ്ടത്. ഒരു മണിക്കൂറോളം ബാങ്ക് തുറക്കാനാവാത്ത അവസ്ഥയിലായിരുന്നു. പിന്നീട് പാമ്പ് പിടിത്തക്കാർ എത്തി അണലിയെ കുപ്പിയിലാക്കിയ ശേഷമാണ് ബാങ്ക് തുറക്കാനായത്. കഴിഞ്ഞ ദിവസം കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. റെയില്‍വേ ജീവനക്കാരനായ സ്മിത്തിന്‍റെ സ്കൂട്ടറിലാണ് പാമ്പിനെ കണ്ടത്. വെസ്റ്റ് ഹില്‍ റെയില്‍വേ സ്റ്റേഷനിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഹാന്‍ഡലിനു സമീപം […]
Read more

ഹസീന കൊലക്കേസ്; കൊലയ്ക്ക് ശേഷം കടന്നുകളഞ്ഞ ഭര്‍ത്താവ് മരിച്ച നിലയില്‍

തിരുവനന്തപുരം: മണ്ണന്തല ഹസീന കൊലക്കേസ് പ്രതിയായ ഭര്‍ത്താവ് സുരേഷിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയായിരുന്നു മക്കളുടെ മുന്നില്‍വെച്ച് ഹസീനയെ സുരേഷ് കൊലപ്പെടുത്തിയത്. ശേഷം കാറില്‍ കടന്നുകളയുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നോക്കി പൊലീസ് നഗരത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനിയിരുന്നില്ല. വൈകുന്നേരം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇയാളുടെ ഫോണ്‍ കിള്ളിപ്പാലത്ത് നിന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. വഴിയില്‍ കിടന്ന് കണ്ടെത്തിയതെന്നു പറഞ്ഞ് ഒരാള്‍ കടയില്‍ ഏല്‍പ്പിച്ച നിലയിലായിരുന്നു […]
Read more

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; പൊലീസ് നടപടികള്‍ക്കുള്ള സാവകാശം നീട്ടി ഹൈക്കോടതി

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ പൊലീസ് നടപടികള്‍ക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി ഹൈക്കോടതി. ജില്ലാ പൊലീസ് മേധാവിയുടെ ഹര്‍ജി പരിഗണിച്ചാണ് നടപടി. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക അപേക്ഷ അനുസരിച്ചാണ് ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ജൂണ്‍ 16 വരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവുകള്‍ ഇറക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒഴിപ്പിക്കല്‍ ഈ മാസം 9നകം പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ്. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മുന്‍സിഫ് കോടതി പ്രത്യേകം […]
Read more

കുവൈത്തിനും ബഹ്‌റൈനും പൂർണ പിന്തുണ പ്രഖ്യാപിച്ച് സൗദി

റിയാദ്: കുവൈത്തിലും ബഹ്റൈനിലും ഇറാൻ നടത്തിയ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്‌നമായ ലംഘനമാണെന്ന് ഇത്തരം ആക്രമണങ്ങളെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടഉണ്ട്. സഹോദര രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് സൗദി വ്യക്തമാക്കി. മേഖലയിൽ സമാധാനവും സുരക്ഷയും തിരികെ കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇറാൻ […]
Read more

യുഎഇയിലെ പടിഞ്ഞാറൻ മേഖലകളിൽ ശനിയാഴ്ച വരെ പൊടിക്കാറ്റിന് സാധ്യത

ദുബൈ: യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്തുടനീളം വടക്ക്-പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ് ഇതിന് കാരണം. പകൽ സമയങ്ങളിൽ പടിഞ്ഞാറൻ മേഖലകളിലാണ് കൂടുതൽ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ ഇത് കാരണമായേക്കാം. പൊതുജനങ്ങൾ ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും മാത്രം പിന്തുടരണമെന്നും സ്ഥിരീകരിക്കാത്ത വ്യാജവിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും എൻ.സി.എം അഭ്യർത്ഥിച്ചു. പൊതുവെ തെക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മാറുന്ന കാറ്റിന്റെ വേഗത മണിക്കൂറിൽ 10 […]
Read more

സൗദിയിലെ വിവിധ പ്രവിശ്യകളിലെ മലയോര മേഖലകളിൽ ബുധനാഴ്ച വരെ‌ മഴ തുടരും

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ അടുത്ത ബുധനാഴ്ച വരെ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മലയോര മേഖലകളിലും പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളിലും കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. മക്ക ഉൾപ്പെടെയുള്ള ജിസാൻ, അസീർ, അൽ ബഹ പ്രവിശ്യകളെയാണ് ഈ കാലാവസ്ഥാ വ്യതിയാനം പ്രധാനമായും ബാധിക്കുക. കൂടാതെ നജ്റാൻ പ്രവിശ്യയിലും ഈ മുന്നറിയിപ്പ് ബാധിക്കും. ഓരോ ദിവസങ്ങളിലും മഴയുടെ തീവ്രത വ്യത്യസ്തമായിരിക്കും. മലയോര മേഖലകളിൽ ചിലയിടങ്ങളിൽ മിതമായതോ അല്ലെങ്കിൽ ശക്തമായതോ ആയ മഴ […]
Read more

Recent News