Category: Uncategorized

നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ടെർമിനൽ 1-ലേക്ക് ഇടിച്ചിറങ്ങി ഇറാന്‍റെ ഡ്രോൺ,

കുവൈത്ത്: പുതിയതായി നവീകരിച്ച് പ്രവർത്തനം ആരംഭിച്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ബുധനാഴ്ച ഉണ്ടായ ഇറാൻ ആക്രമണത്തിന്‍റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ 1ലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറങ്ങുന്നതും വലിയ രീതിയിൽ തീപിടിത്തമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തിൽ ഒരു ഇന്ത്യൻ യാത്രക്കാരൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഒന്നിലധികം സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ ചേർത്താണ് അതോറിറ്റി വീഡിയോ പുറത്തുവിട്ടത്. ഡ്രോൺ വന്നിടിച്ച ആഘാതത്തിൽ […]
Read more

ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരണം: മന്ത്രി ടി. സിദ്ദിഖ്

തിരുവനന്തപുരം: കളിചിരികളുടെ ആരവത്തോടെ ജില്ലയിലെ സ്‌കൂളുകള്‍ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പെരിക്കല്ലൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് സ്‌നേഹത്തോടെയുള്ള പരിപാലനവും ചേര്‍ത്തുപിടിക്കലും നല്‍കി, ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് അവരെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഇടമായി വിദ്യാഭ്യാസ കാലഘട്ടത്തെ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ സന്തോഷം പരത്തുന്ന ഇടങ്ങളായി മാറണം. നാളെയുടെ പ്രകാശമായ കുട്ടികള്‍ ചിരിച്ചു കൊണ്ട് പഠിക്കണം. കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ ചില […]
Read more

സെന്‍സസ്; കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവം

തിരുവനന്തപുരം: സെന്‍സസ് -2027ന്‍റെ ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന്‍ ജൂണ്‍ 16ന് ആരംഭിക്കാനിരിക്കെ കോട്ടയം ജില്ലയില്‍ തയ്യാറെടുപ്പുകള്‍ സജീവമായി. വിവര ശേഖരണത്തിനായി ഭവന സന്ദര്‍ശനം നടത്തുന്ന എന്യുമറേറ്റര്‍മാര്‍ക്കും ഇവരുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന സൂപ്പര്‍ വൈസര്‍മാര്‍ക്കുമുള്ള പരിശീലനം ജൂണ്‍ 4ന് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ അറിയിച്ചു. നേരത്തെ പരിശീലനം നേടിയ ഫീല്‍ഡ് ട്രെയിനര്‍മാരാണ് ഈ മാസം 23 വരെ എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കുന്നത്. ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍-16 ഫീല്‍ഡ് ട്രെയിനര്‍മാര്‍-66, സൂപ്പര്‍വൈസര്‍മാര്‍-595, എന്യുമറേറ്റര്‍മാര്‍- […]
Read more

കോട്ടയത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണും: സ്പീക്കര്‍

കോട്ടയം : കോട്ടയം നഗരത്തിലെയും സമീപ മേഖലകളിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് പദ്ധതി പദ്ധതികള്‍ ആവിഷ്കരിക്കാന്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായി അടിയന്തര പുനഃക്രമീകരണങ്ങള്‍ നടത്തുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനുമായി പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിക്കും. അദ്യ ഘട്ടമായി നിലവിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും നഗരത്തില്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി ഗതാഗതം സുഗമമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനായി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍.ടി.ഒ, പൊതുരാമത്ത് നിരത്തു […]
Read more

സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകണം-മന്ത്രി മോന്‍സ് ജോസഫ്

കോട്ടയം: സര്‍ക്കാര്‍ സംവിധാനം ജനോപകാരപ്രദമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ വകുപ്പുകളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. മഴക്കാല ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പൊതു വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വകുപ്പുകളുടെയും സഹകരണം ആവശ്യമാണ്. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കണം. ഒന്‍പതു നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്കും തുല്യനീതി ലഭിക്കുന്നതിനും വികസനം കൈവരിക്കുന്നതിനും സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് മന്ത്രി […]
Read more

മഴ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍; ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: മണ്‍സൂണ്‍ ആരംഭിച്ചതോടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാന്‍ അവസരമൊരുക്കി കെ.എസ്.ആര്‍.ടി.സി ജില്ലാ ബജറ്റ് ടൂറിസം സെല്‍ ജൂണ്‍ മാസത്തെ മണ്‍സൂണ്‍ കലണ്ടര്‍ പുറത്തിറക്കി. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്രാ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്.  കൊട്ടിയൂര്‍ വൈശാഖ മഹോത്സവ തീര്‍ത്ഥാടന യാത്രയാണ് ഈ മാസത്തെ പ്രധാന ആകര്‍ഷണം. ജൂണ്‍ 4, 7, 11, 15, 17, 18 തീയതികളില്‍ പുറപ്പെടുന്ന മൂന്ന് ദിവസം നീളുന്ന കൊട്ടിയൂര്‍ യാത്രയ്ക്ക് താമസവും യാത്രാനിരക്കും ഉള്‍പ്പെടെ 3000 രൂപയാണ് […]
Read more

സെന്‍സസ് 2027: ജൂണ്‍ 16 മുതല്‍ സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താം

തിരുവനന്തപുരം: ആദ്യ ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. ജൂണ്‍ 30 വരെയാണ് സമയം. ജൂലൈ ഒന്നു മുതല്‍ 31 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തി വിവരങ്ങള്‍ശേഖരിക്കുന്നതിന് മുന്നോടിയായാണ് വ്യക്തികള്‍ക്ക് കുടുംബത്തിലെവിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാനുള്ള സംവിധാനം. 15-20 മിനിറ്റിനുള്ളില്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാകും. https://se.census.gov.in  പോര്‍ട്ടലില്‍ സംസ്ഥാനം തിരഞ്ഞെടുത്തശേഷം കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് […]
Read more

വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്താൻ  ‘കതിര്’  പദ്ധതി; ജൂൺ 5ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും കൂടുതൽ അടുപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ‘കതിര്’ (കേരള അഗ്രികൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നൊവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിംഗ്) പദ്ധതിക്ക് തുടക്കമിടുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൃഷി വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ മുഖ്യമന്ത്രി  വി ഡി സതീശൻ നിർവഹിക്കും. ഓണത്തിന്  സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ‘ ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം 2026’  എന്ന സമഗ്ര കാർഷിക […]
Read more

മുഖ്യമന്ത്രിയുടെ ‘വാഹന മോഡിഫിക്കേഷന്‍: അനുവദനീയമായ മാറ്റങ്ങള്‍ മാത്രമെന്ന് MVD

തിരുവനന്തപുരം: വാഹനങ്ങളുടെ മോഡിഫിക്കേഷന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരവെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറാന്‍ ഗതാഗത കമ്മീഷണര്‍. അനുവദനീയമായ വാഹന മാറ്റങ്ങള്‍ മാത്രം ആകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്‌മെന്റ് കാറ്റഗറി ലിസ്റ്റിന് നിയമതടസ്സം ഇല്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ആൾട്രേഷന്‍ വിഭാഗം സെക്ഷന്‍ 52നെ കുറിച്ച് പരാമര്‍ശമില്ല. സര്‍ക്കാര്‍ പരിശോധിച്ച് റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കും. മോട്ടാര്‍ വാഹനവകുപ്പിന്റെ അനുമതിയില്ലാതെ വാഹനങ്ങളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ ഇവയാണ്; മുന്‍കൂര്‍ അനുമതി ആവശ്യമുള്ള മാറ്റങ്ങള്‍
Read more

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കും: മന്ത്രി

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കുമെന്നും പൈറസി വിഷയം വളരെ പ്രാധാന്യത്തോടെ കണ്ട് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിനിമ, വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്.    മലയാള സിനിമയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ വിളിച്ചുചേർത്ത ചർച്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര പ്രാധാന്യത്തോടെയാണ് സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേർത്തത്. മലയാള സിനിമ ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച നിലയിൽ തിളങ്ങിനിൽക്കുന്ന സമയമാണ്. സിനിമയുടെ മാർക്കറ്റ് […]
Read more

Recent News