എഫ്‌സിആര്‍എ ബില്‍: പ്രധാനമന്ത്രിക്ക് കത്തയച്ച് കെസിബിസി

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (FCRA) ബില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണെന്ന് കേരള കത്തോലിക്കാ മെത്രാന്‍ സമിതി (KCBC). എഫ്‌സിആര്‍എയിലെ അമിതമായ വ്യവസ്ഥകള്‍ മുന്‍കാല പ്രാബല്യത്തില്‍ റദ്ദാക്കണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ആവശ്യപ്പെട്ടു.

കത്തോലിക്കാ സഭയുടേത് ഉള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്‌സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യം ഇപ്പോള്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *