പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് ഓലവക്കോട് പുതിയ പാലത്ത് രൂപപ്പെട്ട കുഴികൾ രമേഷ് പിഷാരടി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് താൽക്കാലികമായി അടയ്ക്കും. പുതിയ പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 11.5 ലക്ഷം രൂപ അനുവദിച്ച് നേരത്തെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാൽ, പ്രവൃത്തിക്കായി രണ്ടുതവണ ടെൻഡർ ക്ഷണിച്ചിട്ടും കരാറുകാർ ആരും പങ്കെടുക്കാത്തതിനെ തുടർന്ന് റീടെൻഡർ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.
പുതിയ പാലത്തിന് സമാന്തരമായി മറ്റൊരു പാലം നിർമിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി അഞ്ചു ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് ഉടൻ തന്നെ സമാന്തര പാലത്തിന്റെ സാധ്യതാ പഠനം ആരംഭിക്കുമെന്ന് രമേഷ് പിഷാരടി എം.എൽ.എ അറിയിച്ചു.
Post Views: 6


