വികസനം എത്തിക്കാൻ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല: പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്തെത്തി . ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു. നൂറ്റാണ്ടുകളായി പരസ്പര സ്നേഹത്തോടെ എല്ലാവരും കേരളത്തിൽജീവിക്കുന്നു. കേരളത്തിന്റെ ആത്മചൈതന്യം എല്ലായിടത്തും പ്രതിഫലിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.


നാട്ടിലെ ജനങ്ങളെ പരിഗണിക്കാത്ത സർക്കാർ കാരണം വികസനങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ല. MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്. പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല. പത്ത് വർഷം ആയിട്ടും സർക്കാർ ജനങ്ങൾക്ക് ഒന്നും നൽകിയില്ല. സഹോദരങ്ങൾക്ക് ജോലി തേടി വിദേശിത്തേക്ക് വേണ്ടി പോകേണ്ടി വരുന്നു.

ഗൾഫ് പ്രതിസന്ധി,മോദിസർക്കാരിന്റെ നയങ്ങൾ അവിടെയുള്ള ഇന്ത്യകാർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നട്ടെല്ലില്ലാത്ത, ഭീരുവായ പ്രധാനമന്ത്രിയാണ് മോദി. പിണറായി വിജയൻ മോഡിയുടെ B ടീം. മോദിക്കെതിരെ സംസാരിച്ചതിന് മോദി സർക്കാർ ഏജൻസികളെ ഉപയോഗിച്ച് ദ്രോഹിക്കാത്ത നേതാക്കൾ ഉണ്ടോ .

ഒരു ഇടതുപക്ഷ നേതാക്കളെ പോലും കേന്ദ്രസർക്കാർ ഇതുവരെ ആക്രമിച്ചിട്ടില്ല. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെ പരിഗണന. ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത. ജനങ്ങളോട് ഉത്തരവാദിത്തം ഉണ്ടെന്ന് ഓർമിപ്പിക്കണം. പണം ഉണ്ടാക്കി അധികാരത്തിൽ തുടരുക അല്ല ഉത്തരവാദിത്വമെന്നും അവർ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *