Tag: cpim

കേരളത്തിൽ പാർട്ടിക്ക് വീഴ്ച പറ്റി; സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു, എം എ ബേബി

ഡൽഹി: കേരളത്തിൽ നേതൃമാറ്റത്തിനുള്ള സാധ്യത തള്ളാതെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടിയിലെ തിരുത്തൽ നടപടികൾ സെപ്തംബറിൽ ചേരുന്ന വിശാല സംസ്ഥാന സമിതി തീരുമാനിക്കുമെന്ന് എം എ ബേബി പറഞ്ഞു. . പാർട്ടി നയം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും ജാഗ്രതക്കുറവ് സംഭവിച്ചുവെന്നും എം എ ബേബി പറഞ്ഞു. ജയം ഉറപ്പിച്ചുള്ള രീതിയിലെ പ്രചാരണവും സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകളും വിനയായി. പാർട്ടി എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് ജനങ്ങളെ കൃത്യമായി […]
Read more

എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒരു തെറ്റും ചെയ്തിട്ടില്ല: കെ കെ ഷൈലജ

ഡൽഹി : കേന്ദ്ര സർക്കാരിന്‍റെ പി എം ശ്രീ (PM SHRI) പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കഴിഞ്ഞ എൽ ഡി എഫ് സർക്കാർ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്ന് മുതിർന്ന സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. മുൻപ് നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീ പദ്ധതിയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഫെഡറലിസത്തിന് എതിരായ കടന്നുകയറ്റമാണെന്നും അവർ കുറ്റപ്പെടുത്തി. ഈ പദ്ധതി […]
Read more

എൽഡിഎഫ് സർക്കാർ പിഎം ശ്രീയിൽ ഒരു തെറ്റും ചെയ്തിട്ടില്ല; വിമർശനങ്ങൾക്ക് മറുപടിയുമായി കെകെ ശൈലജ

ഡൽഹി: കേന്ദ്ര സർക്കാരിന്‍റെ പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ കെ കെ ശൈലജ. മുൻപ് നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീ പദ്ധതിയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ഫെഡറലിസത്തിന് എതിരായ കടന്നുകയറ്റമാണെന്നും കെകെ ശൈലജ കുറ്റപ്പെടുത്തി. ഈ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന കാര്യം കൃത്യമായി ഇടത് സർക്കാർ കേന്ദ്രത്തെ നേരത്തെ […]
Read more

‘പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം’; എംഎ ബേബി

ഡൽഹി: പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് ഫുട്ബോൾ എല്ലാവർക്കും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തിരിച്ചടി നേരിടുന്ന ഈ സമയത്ത് പ്രത്യേക ശ്രദ്ധ വേണം. കേരളത്തിലെ പ്രസ്താവനകൾ അവിടെ ചർച്ച ചെയ്ത് നിലപാടെടുക്കുമെന്നും എംഎ ബേബി വ്യക്തമാക്കി. അതേസമയം, ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോ​ഗം തുടരുകയാണ്. പാർട്ടിയിൽ ക്യത്യമായ ഇടപെടൽ നടത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിയണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യം ശരിയായി […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പത്ത് സിപിഎം പ്രവർത്തരുടെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പത്ത് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് സിപിഎം പ്രവര്‍ത്തരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. ആക്രമണ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഉത്തരവ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യം പരിഗണിച്ചാണ് കോടതി ദൃശ്യങ്ങൾ പരിശോധിച്ചത്. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ മെയ് 27-നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന […]
Read more

തങ്ങൾ സിപിഎം ഭക്തരല്ല; ജിതിൻ ഭാസ്കറിന് സ്വീകരണം നൽകിയതിനെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ്

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കറിന് സിപിഎം സ്വീകരണം നൽകിയതിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള എംഎൽഎ രംഗത്ത്. നാല് വോട്ടിന് വേണ്ടി ഒരു നാട് മുഴുവൻ കത്തിക്കാൻ നോക്കിയവർക്കാണ് സിപിഎം പരസ്യമായി സ്വീകരണം ഒരുക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും അത് പ്രചരിപ്പിച്ചവരെയും ഒരു കാരണവശാലും വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും പാറക്കൽ അബ്ദുള്ള വ്യക്തമാക്കി. ഒരു കൂട്ടർ ഈ നാടിന്റെ […]
Read more

‘എം.വി ഗോവിന്ദനാണ് യഥാർത്ഥ വര്‍ഗവഞ്ചകൻ’; ജി. സുധാകരൻ

ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനെ കടന്നാക്രമിച്ച് ജി. സുധാകരന്‍ എംഎല്‍എ. എം വി ഗോവിന്ദന്‍ വര്‍ഗവഞ്ചകന്‍ ആണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. ജി. സുധാകരന്‍ വര്‍ഗവഞ്ചകനാണെന്ന എം. വി ഗോവിന്ദന്റെ പരാമര്‍ശത്തിലാണ് കടുത്ത ഭാഷയില്‍ മറുപടി നല്‍കിയിരിക്കുന്നത്. വി കുഞ്ഞികൃഷ്ണനെയും ടി കെ ഗോവിന്ദനെയും പരാമര്‍ശിച്ചുള്ള എം വി ജയരാജന്റെ പ്രസ്താവനയിലേക്ക് തന്റെ പേര് പറയേണ്ട യാതൊരു കാര്യവും ഉണ്ടായിരുന്നില്ലെന്നും ഗോവിന്ദന്റെ രാഷ്ട്രീയ വകതിരിവുകേട് ആണ് അതെന്നും […]
Read more

എം.വി ഗോവിന്ദനെ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം; ടി. കെ ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോൽവി വീണ്ടും ചർച്ചയാക്കുന്നതിന് പിന്നിൽ എം.വി ജയരാജന് ഗൂഡ ലക്ഷ്യമുണ്ടെന്ന് ടി. കെ ഗോവിന്ദൻ എംഎൽഎ. എം. വി ഗോവിന്ദനെ കൂടുതൽ മോശമാക്കാനാണ് ഈ നീക്കത്തിലൂടെ ജയരാജൻ ശ്രമിക്കുന്നത്. ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്. അതാണ്‌ അനവസരത്തിൽ ഇത്തരം പരാമർശങ്ങൾ ഉണ്ടായെതെന്നും അദ്ദേഹം പറഞ്ഞു. ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചു പോക്കില്ല എന്നും ടി.കെ ഗോവിന്ദൻ വ്യക്തമാക്കി. ഒരു പാർട്ടിയിലേക്കും ഇനിയില്ല […]
Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രതി ജിതിന്‍ ഭാസ്‌കറിന് സ്വീകരണമൊരുക്കി CPIM

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രതി ജിതിന്‍ ഭാസ്‌കറിന് സ്വീകരണമൊരുക്കി സിപിഐഎം. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. കേസില്‍ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ജിതിന് സ്വീകരണം ഒരുക്കിയത്. വടകര സബ് ജയില്‍ പരിസരത്തായിരുന്നു സ്വീകരണം.അതിനിടെ, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. വ്യാജപരാതി നല്‍കി കേസില്‍ പ്രതി ചേര്‍ത്തു എന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. കേസില്‍ തന്നെ രണ്ട് വര്‍ഷം വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു. എല്‍ഡിഎഫ് […]
Read more

തെരഞ്ഞെടുപ്പിലെ CPIM തീരുമാനങ്ങൾ പാളിയെന്ന് കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം എടുത്ത പല തീരുമാനങ്ങളും പാളിയെന്ന് സമ്മതിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്‍. പയ്യന്നൂര്‍, തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലുള്‍പ്പെടെ എടുത്ത തീരുമാനങ്ങൾ തെറ്റി. അയ്യപ്പസംഗമം സര്‍ക്കാര്‍ പരിപാടിയാണെന്ന യുഡിഎഫ് പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം സമ്മേളനത്തില്‍ വായിച്ചത് ശരിയായില്ലെന്നും പുത്തലത്ത് ദിനേശന്‍ വ്യക്തമാക്കി.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ. പത്മകുമാറിനെതിരെ അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് നടപടിയെടുക്കാത്തത് പോരായ്മയാണ്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ […]
Read more

Recent News