ഹോർമുസ് കടലിടുക്ക്; ചർച്ച ചെയ്ത് ജി.സി.സി വിദേശകാര്യ മന്ത്രിമാർ
മസ്കത്ത്/തെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് താൽക്കാലിക നിർദേശം മുന്നോട്ടുവെച്ച് ഇറാൻ. ഹോർമുസിന്‍റെ നിയന്ത്രണം ബഹുഭൂരിഭാഗവും ഇറാൻ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള നിർദേശമാണ് മുന്നോട്ടുവെച്ചത്. രണ്ട് ദിവസങ്ങളിലായി തെഹ്റാനിൽ നടന്ന ഇറാൻ, ഒമാൻ മന്ത്രിതല ചർച്ചക്ക് പിന്നാലെയാണ് നിർദേശം മുന്നോട്ടുവെച്ചതെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി ഖാസം ഗരിബാബാദി പറഞ്ഞു. ഹോർമുസിലൂടെയുള്ള യാത്രയുടെ പാതകൾ തുല്യമായി വിഭജിക്കണമെന്ന ഒമാന്‍റെ ആവശ്യം തള്ളിയാണ് ഇറാന്‍റെ താൽക്കാലിക നിർദേശം. അതിനിടെ, ഹോർമുസ് അടക്കമുള്ള വിഷയങ്ങൾ ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. […]
Read more

