Tag: Himachal Pradesh

ഉദ്യോഗസ്ഥരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ

ന്യൂഡൽഹി: സംസ്ഥാനത്തെ ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ. ഉദ്യോഗസ്ഥർക്ക് ശമ്പള ഇനത്തിൽ വരുന്ന ചെലവ് കുറയ്ക്കാനും ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കാനുമാണ് നടപടി. ഓൾ ഇന്ത്യ സർവീസ് കേഡറുകളിലെ അംഗബലം കുറയ്ക്കുന്നതിനുള്ള ഔദ്യോഗിക ശുപാർശ ഉടൻ തന്നെ കേന്ദ്ര സർക്കാരിന് അയക്കും. നിലവിൽ സംസ്ഥാനത്തുള്ള 153 ഐഎഎസ് ഉദ്യോഗസ്ഥരെ 130 ആക്കി കുറയ്ക്കും. ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ എണ്ണം 118 ൽ നിന്ന് 83 ആയി കുറയ്ക്കും. സമാനമായി ഐപിഎസ് ഉദ്യോഗസ്ഥരുടെ എണ്ണവും […]
Read more

ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം; 257 ഓളം പേരെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷ കെടുതി രൂക്ഷം. സംസ്ഥാനത്തുടനീളം 260 ഓളം റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. ഉരുൾപൊട്ടലിലും മഴക്കെടുതിയിലുമായി 157 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. തോരാതെ പെയ്യുന്ന മഴയിൽ 900-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 886 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്‍ററിന്‍റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 30 മുതൽ ഓഗസ്റ്റ് 9 വരെയുള്ള കണക്കുകൾ പ്രകാരം, ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും 68 പേർ മരിച്ചു. റോഡപകടങ്ങളിൽ 89 […]
Read more

കനത്ത മഴ; ഹിമാചൽ പ്രദേശിൽ നൂറിലധികം റോഡുകൾ തകർന്നു, മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങി

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് മഴക്കെടുതികളിൽ ഇതുവരെ 15 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ചമ്പ ജില്ലയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഡസനോളം വാഹനങ്ങൾ മണ്ണിനടിയിലാവുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംസ്ഥാനത്തുടനീളം100ലധികം റോഡുകൾ തകർന്നതിനെ തുടർന്ന് അടച്ചിട്ടു. സംസ്ഥാനത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മൂലം 38 കുടിവെള്ള പദ്ധതികളും ഒമ്പത് വൈദ്യുതി ട്രാൻസ്ഫോർമറുകളും തകരാറിലായതായി കണക്കുകൾ പറയുന്നു. ഇതോടെ പല പ്രദേശങ്ങളിലും വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടു. ചമ്പ, കാംഗ്ര, […]
Read more

ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം ; 49 റോഡുകൾ അടച്ചു, വൈദ്യുതിയും കുടിവെള്ളവും തടസ്സപ്പെട്ടു

ഷിംല: ഹിമാചൽ പ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിലുണ്ടായ കനത്ത മഴയിൽ മൂന്നുപേർ മരിച്ചു. ഇതോടെ ഈ മൺസൂൺ കാലത്ത് സംസ്ഥാനത്ത് മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 12 ആയി. കാൻഗ്ര, ഷിംല ജില്ലകളിൽ ഓരോരുത്തർ വീതം ഷോക്കേറ്റും, മാണ്ഡി ജില്ലയിൽ ഒരാൾ ഉയരത്തിൽ നിന്ന് വീണുമാണ് മരിച്ചത്. മഴയെത്തുടർന്ന് സംസ്ഥാനത്ത് 49 റോഡുകൾ അടച്ചു. കുളുവിൽ 30, ചമ്പയിൽ 10, സിർമോറിൽ മൂന്ന്, ലാഹൗൾ-സ്പിതി, മാണ്ഡി, ഉന ജില്ലകളിൽ രണ്ട് വീതം എന്നിങ്ങനെയാണ് റോഡുകൾ അടച്ചിരിക്കുന്നത്. കൂടാതെ മൂന്ന് […]
Read more

കനത്ത മഴയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശനഷ്ടം; ജമ്മുവിൽ മേഘവിസ്ഫോടനം

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഡൽഹിയിൽ നാളെ മുതൽ അടുത്ത ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും അരുണാചൽ […]
Read more

Recent News