കനത്ത മഴയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശനഷ്ടം; ജമ്മുവിൽ മേഘവിസ്ഫോടനം

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നടിയുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തെങ്കിലും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനമായ ഡൽഹിയിൽ നാളെ മുതൽ അടുത്ത ചൊവ്വാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും അരുണാചൽ പ്രദേശിലും പ്രളയം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി സ്ഥിതിഗതികൾ വിലയിരുത്തി. വരും ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *