Tag: kozhikode

ദുരിതാശ്വാസ ക്യാമ്പിലും ദുരിതം; പരാതിയുമായി ദുരിതബാധിതര്‍

കോഴിക്കോട്: കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആവശ്യത്തിന് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നില്ലെന്ന് ദുരിതബാധിതര്‍. ക്യാമ്പില്‍ വന്ന് നാല് ദിവസമായിട്ടും വസ്ത്രം മാറ്റുവാന്‍ സാധിച്ചിട്ടില്ലെന്ന് ദുരിതബാധിതര്‍ പറയുന്നു. ക്യാമ്പില്‍ വൈകിയെത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലന്നും പരാതിയുണ്ട്. ചെറിയ കുട്ടികള്‍ക്ക് കഴിക്കാനായി ചെറുകടികള്‍ എത്തിക്കണമെന്നും ദുരിത ബാധിതര്‍ ആവശ്യപ്പെട്ടു. നിരവധി രോഗികള്‍ ഉള്ളതിനാല്‍ കൃത്യസമയത്ത് ഭക്ഷണം ലഭിക്കണമെന്നും അവര്‍ ആവശ്യം ഉന്നയിച്ചു. അതേസമയം ക്യാമ്പില്‍ വീഴ്ചയുണ്ടായെന്ന് കെ. ജയന്ത് എംഎല്‍എയും പ്രതികരിച്ചു. ഇന്നലെ കൂടുതല്‍ ആളുകള്‍ എത്തിയപ്പോള്‍ ചോറിന് നല്‍കിയ […]
Read more

കോഴിക്കോട് നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വീട്ടിൽ നിന്ന് പോയതാണ് ഹരീഷ്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി വരാമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. കാണാതായതിനെ തുടര്‍ന്ന് സഹോദരൻ തിരക്കിയിറങ്ങി. ഇന്ന് രാവിലെ ബസ് സ്റ്റാന്‍ഡിലെത്തി പരിശോധന നടത്തിയപ്പോഴാണ് ബസിൽ തൂങ്ങിയ നിലയിൽ ഹരീഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് […]
Read more

സംസ്ഥാനത്തെ നാല് ഡാമുകൾ തുറന്നു

തിരുവനന്തപുരം: നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, ലോവർപെരിയാർ, തൃശ്ശൂർ ജില്ലയിലെ പെരിങ്ങൽകുത്ത്, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ഡാമുകൾ തുറന്നു. ഡാമുകളിൽ നിന്ന് നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തുവിടുന്നുണ്ട്. കല്ലാർകുട്ടി അണക്കെട്ടിൽ നിന്ന് സെക്കൻഡിൽ 45 ഘന അടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. ലോവർ പെരിയാറിൽ നിന്ന് സെക്കൻഡിൽ 24 ഘനയടി വെള്ളവും പെരിങ്ങൽകുത്തിൽ നിന്ന് 178.55, കുറ്റ്യാടി ഡാമിൽ നിന്ന് 13.80 ഘനയടി വെള്ളവുമാണ് പുറത്തേക്കൊഴുക്കുന്നത്. ഈ അണക്കെട്ടുകളിൽ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
Read more

മലപ്പുറത്ത് ഇടവിട്ട് മഴ,താമരശ്ശേരി ചുരത്തിൽ നിയന്ത്രണം തുടരുന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. താമരശ്ശേരി ചുരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്. കോഴിക്കോട് മഴ ശമിച്ചെങ്കിലും ന​ഗരം വെള്ളക്കെട്ടിലാണ്. ‌തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതേസമയം, മഴക്കെടുതിയുടെ സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് 273 ക്യാമ്പുകളിലായി 7674 പേരെ ആണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ആണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. […]
Read more

കോഴിക്കോട് കോടഞ്ചേരി റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് കോടഞ്ചേരി ഈരൂട് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. സമീപത്തെ റബർ തോട്ടത്തിന് മുകൾ ഭാഗത്തുള്ള കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് ഒഴുകിയതിനാലാണ് ഗതാഗത തടസം നേരിട്ടത്. ഏകദേശം നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയതായാണ് വിവരം. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് കോഴിക്കോട് അടക്കം 9 ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് അതിശക്തമായ […]
Read more

കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി

കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ച കോഴിക്കോട് ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്കേർപ്പെടുത്തി ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി ഉത്തരവിറക്കി. ശക്തമായ മഴ തുടരുകയും ജലാശയങ്ങളില്‍ ജലനിരപ്പും നീരൊഴുക്കും അപകടകരമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. കക്കയം, കരിയാത്തുംപാറ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ജലാശയങ്ങളിലേക്കും വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും പ്രവേശനം വിലക്കിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കളക്ടര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ജില്ലയില്‍ തുടര്‍ച്ചയായി […]
Read more

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളത്തിൽ കുടുങ്ങി; യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് പൂനൂരിൽ വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളത്തിൽ കുടുങ്ങി. നാട്ടുകാർ ഇടപെട്ട് യാത്രക്കാരെ രക്ഷപ്പെടുത്തി. നരിക്കുനിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി വെള്ളക്കെട്ടിൽ നിന്നും ബസ് മാറ്റി. പൂനൂർ-കട്ടിപ്പാറ റൂട്ടിൽ കുണ്ടത്തിൽ എന്ന സ്ഥലത്ത് വച്ചാണ് സ്വകാര്യ ബസ് യാത്രക്കിടെ വെള്ളത്തിൽ കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ സമീപവാസികളും നാട്ടുകാരും ചേർന്ന് അടിയന്തരമായി ഇടപെട്ടാണ് ബസിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്. പൂനൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മേഖലയിൽ വലിയ തോതിൽ വെള്ളപ്പൊക്കം രൂപപ്പെട്ടിട്ടുണ്ട്. പൂനൂർ […]
Read more

കോഴിക്കോട് ശക്തമായ മഴ: കെ.എസ്.ഇ.ബി.യുടെ വൈദ്യുതി സുരക്ഷാ ജാഗ്രതാ നിർദേശം

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി. ടോൾ ഫ്രീ കസ്റ്റമർ കെയർ- 1912, വാട്സ്ആപ്പ്: 9496001912, വൈദ്യുതി അടിയന്തര സേവനത്തിനു 9496010692 എന്നീ നമ്പറുകളിൽ പരാതികളും അടിയന്തര വിവരങ്ങളും അറിയിക്കാം. പൊട്ടിവീണ വൈദ്യുതി കമ്പികൾ, തകരാറിലായ ലൈനുകൾ, വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യരുത്. അത്തരം സാഹചര്യങ്ങൾ കണ്ടാൽ മറ്റുള്ളവരെയും അപകടമേഖലയിൽ […]
Read more

ജലനിരപ്പ് ഉയർന്നു; കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു

കോഴിക്കോട്: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കക്കയം ഡാമിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് 4.20 ന് കറിയാത്തും പാറയിൽ സ്ഥാപിച്ച സൈറൺ ടെസ്റ്റ് ചെയ്യും. ജല നിരപ്പ് ഇനിയും ഉയർന്നാൽ ഡാം ഷട്ടർ ഉയർത്താനാണ് തീരുമാനം. ഡാമിലെ ജല നിരപ്പ് നിലവിൽ 755.50 മീറ്റർ ആയി ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, 24 മണിക്കൂറിനിടെ പെയ്ത അതിശക്തയിലാണ് സംസ്ഥാനത്തെ വിവിധ ഡാമുകളിൽ ജലനിരപ്പ് ഉയർന്നത്. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ […]
Read more

കോഴിക്കോട് കോടഞ്ചേരിയിൽ മണ്ണിടിച്ചിൽ; നാല് ഏക്കറോളം ഭൂമി ഒലിച്ചുപോയി

കോഴിക്കോട്: കനത്ത മഴയിൽ കോഴിക്കോട് കോടഞ്ചേരി ഈരൂട് റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസം. സമീപത്തെ റബർ തോട്ടത്തിന് മുകൾ ഭാഗത്തുള്ള കുന്നിടിഞ്ഞ് മണ്ണും കല്ലും റോഡിലേക്ക് ഒഴുകിയതിനാലാണ് ഗതാഗത തടസം നേരിട്ടത്. ഗണപതിപ്ലാക്കൽ ടോമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഏകദേശം നാല് ഏക്കറോളം ഭൂമി ഒലിച്ചു പോയതായാണ് വിവരം. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ പരിസരപ്രദേശങ്ങളിലോ ജനങ്ങൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് കോഴിക്കോട് അടക്കം 9 ജില്ലകളിൽ റെഡ് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. […]
Read more

Recent News