Tag: kozhikode

വടകര പള്ളിയില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം‌; പൊലീസ് ലാത്തി വീശി

കോഴിക്കോട്: കോഴിക്കോട് വടകര പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം. വടകര കണ്ണൂക്കര മാടാക്കരയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി. മഹല്ല് കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വര്‍ഷങ്ങളായി പള്ളിയുമായി ബന്ധപെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. അടുത്തിടെ പാണക്കാട് വെച്ച് നടത്തിയ ചര്‍ച്ചയില്‍ നിലവിലെ ഖത്തീബ് വെള്ളിയാഴ്ച്ച ജുമ നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ നബിദിനവുമായി ബന്ധപെട്ട് നിലവിലെ ഖത്തീബിന്റെ നേതൃത്വത്തില്‍ മൗലീദ് പാരായണം നടത്തിയെന്നാരോപിച്ച് ഔദ്യോഗിക മഹല്ല് കമ്മിറ്റിക്കെതിരെ […]
Read more

കൊയിലാണ്ടിയില്‍ സ്വകാര്യ ബസ് മോഷ്ടിക്കാന്‍ ശ്രമം

കോഴിക്കോട്: കൊയിലാണ്ടിയില്‍ ബസ് മോഷണം. കൊയിലാണ്ടിയില്‍ സ്വകാര്യ ബസുമായി മോഷ്ടാവ് കടന്നത് എട്ട് കിലോമീറ്റര്‍ എന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൊയില്‍ക്കാവിന് സമീപം ചെളിയില്‍ താഴ്ന്ന നിലയിലാണ് ബസ് കണ്ടെത്തിയത്. കോഴിക്കോട്- കൊയിലാണ്ടി റൂട്ടില്‍ ഓടുന്ന സെനോ ബസാണ് മോഷണം പോയത്. ബസ് ചെളിയില്‍ താഴ്ന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതാകാം എന്നാണ് സംശയം.
Read more

ഓണാഘോഷത്തിന് വിദ്യാർത്ഥികൾ മുണ്ടും സാരിയും ധരിക്കരുത്; വിലക്കുമായി സ്കൂൾ അധികൃതർ

കോഴിക്കോട്: ഓണാഘോഷത്തിന് സാരിയും മുണ്ടും വിലക്കി കോഴിക്കോട്ടെ സ്വകാര്യ സ്കൂള്‍. അല്‍-ഫാറൂഖ് റസിഡന്‍ഷ്യല്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ് മുണ്ടും സാരിയും ഓണാഘോഷത്തിന് ഉപയോഗിക്കരുതെന്ന ഉത്തരവ് ഇറക്കിയത്. കേരള വേഷം ധരിച്ചത്തിയ വിദ്യാര്‍ത്ഥികളെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിക്കുകയും ചെയ്തില്ല. ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ഓണാഘോഷത്തിന് ഒരുങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ആഘോഷമാണ് സ്കൂള്‍ അധികൃതരുടെ ഉത്തരവിലൂടെ തടസ്സപ്പെട്ടത്. സാരിയും മുണ്ടുമെല്ലാം കുട്ടികള്‍ ഒരുക്കി. ഇതനുസരിച്ച് ഡ്രസ് കോഡും റെഡിയായിരുന്നു. സാരിയും മുണ്ടും വിലക്കി ഇന്ന് പുലര്‍ച്ചെ 1.38നാണ് […]
Read more

ഓണാഘോഷ പരിപാടികള്‍ നടത്താന്‍ കോഴിക്കോട് ബീച്ച് ഒഴിയാൻ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികള്‍ നടത്താന്‍ ബീച്ച് വിട്ടുതരണം എന്നാണ് ആവശ്യം. പോര്‍ട്ട് ഓഫീസര്‍ക്കും സിവില്‍ സപ്ലൈസ് ഓഫീസര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുതരണമെന്നാണ് ഉത്തരവ്. തിങ്കളാഴ്ച വരെയാണ് ഓണം മെഗാ ഫെയര്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നിര്‍ദേശം വന്നത്. മാവൂര്‍ റോഡിലടക്കം സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മെഗാ ഫെയര്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ന് വൈകീട്ട് നാല് […]
Read more

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി ഇഡി

കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം എട്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇത് മൂന്നാം തവണയാണ് ഇഡി വ്യാപക പരിശോധന നടത്തുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്. എംഎൽഎ മുഹമ്മദ് റിയാസിന്റെ സുഹൃത്ത് നന്ദുലാലിന്റെ വീട്ടിലും പരിശോധന നടത്തുന്നുണ്ട്. ഡിടിപിസി കോഓർഡിനേറ്റർ ആയിരുന്നു നന്ദുലാൽ മുഹമ്മദ് റിയാസ് എംഎൽഎയുടെ അടുത്ത സുഹൃത്താണ്. മാസപ്പടി കേസിൽ പ്രതികളാക്കപ്പെട്ടിട്ടുള്ളവർക്ക് ചാർജ് കൊടുക്കുന്നതിന് മുന്നോടിയായാണ് അവസാനഘട്ട പരിശോധന എന്ന […]
Read more

കരിങ്കൊടി പ്രതിഷേധം; 10 ബിജെപി – യുവമോർച്ച പ്രവർത്തകർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു

കോഴിക്കോട്: കാസർഗോഡ് സ്കൂളുകളിലെ സ്വാതന്ത്ര്യദിന ക്വിസ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീന് നേരെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് മന്ത്രിക്കെതിരെ പ്രതിഷേധിച്ച 10 ബിജെപി – യുവമോർച്ച പ്രവർത്തകർക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മന്ത്രി എൻ ഷംസുദ്ദീന് നേരെ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിഭാഗത്തിനായി സംഘടിപ്പിച്ച മത്സരത്തിന്റെ ചോദ്യാവലിയിലാണ് വിവാദ ചോദ്യം ഉണ്ടായത്. ഇത് വലിയ രാഷ്ട്രീയ-സാമൂഹിക പ്രതിഷേധങ്ങൾക്ക് […]
Read more

കുന്ദമംഗലത്ത് 12 കിലോ കഞ്ചാവ് പിടികൂടി പോലീസ്

കോഴിക്കോട്: കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് 12 കിലോയോളം തൂക്കംവരുന്ന കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് കിലോയോളം വീതം കഞ്ചാവ് ആറോളം പാക്കറ്റുകളാക്കി ചാക്കിൽ കെട്ടി പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാരന്തൂർ മർകസിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ സബ് […]
Read more

വി ഡി സവർക്കറെ ദേശസ്നേഹിയാക്കുന്നത് ആർഎസ്എസ്-ബിജെപി അജണ്ട: വിമർശനവുമായി എം കെ മുനീർ

കോഴിക്കോട്: വി ഡി സവർക്കറെ ദേശസ്നേഹിയാക്കുന്നത് ആർഎസ്എസ്-ബിജെപി അജണ്ടയെന്ന് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ. കാസർകോട് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തോടായിരുന്നു എം കെ മുനീറിൻ്റെ പ്രതികരണം. അങ്ങനെ ഒരു ചോദ്യം വന്നെങ്കിൽ അത് പരിശോധിക്കണമെന്നും ഉത്തരവാദികൾ ആരെന്നും കണ്ടെത്തണമെന്നും എം കെ മുനീർ ആവശ്യപ്പെട്ടു. ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിച്ച ആളാണ് സവർക്കർ. ചോദ്യം വന്നത് വളരെ ഗൗരവത്തോടെ കാണണമെന്നും എം കെ മുനീർ പറഞ്ഞു. പിഎം ശ്രീ […]
Read more

കനത്ത മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: പ്രൊഫഷണൽ കോളെജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ശനി) അവധി. കോഴിക്കോട് ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (08/08/2026 ശനി) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾ, ഓൺലൈൻ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമല്ല.
Read more

വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശി സുഹൈൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് യുവാവ് അപകടത്തിൽപ്പെട്ടത്. വീടിന് സമീപത്തെ വെള്ളക്കെട്ട് കാണാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
Read more

Recent News