Tag: LATEST

ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്’; വ്യക്തമാക്കി അഖിൽ മാരാർ

കൊച്ചി : ബിഗ്ബോസ് സീസൺ 8 നു മുന്നോടിയായി നടക്കുന്ന അഗ്നിപരീക്ഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉണ്ടാകുന്ന അഭിപ്രായപ്രകടനങ്ങളോട് പ്രതികരിച്ച് ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളായ അഖിൽ മാരാർ. ഷോയ്ക്ക് കുറച്ച് സമയം നൽകണമെന്നും മത്സരം മുന്നോട്ടു പോകുന്നതിനനുസരിച്ച് അതിന്റെ ഫോർമാറ്റും പുരോഗതിയും വിലയിരുത്തണമെന്നും അഖിൽ മാരാർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ”അഗ്നിപരീക്ഷ ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. നിരവധി പ്രേക്ഷകർ ഈ ഷോ കാണുന്നുണ്ട്. നിരവധിയാളുകൾ ഇതിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തുണ്ട്. നിരവധിയാളുകൾ റിവ്യൂ പറയുന്നുണ്ട്. അഗ്നിപരീക്ഷ എന്നു പറയുന്നത് […]
Read more

തൈക്കൂടം പാലത്തിൽ വാഹനാപകടം, അപകടത്തിൽപ്പെട്ടത് അരൂരിലേക്ക് മീനുമായി പോയ ലോറി

വൈറ്റില: കൊച്ചി വൈറ്റിലയിലെ തൈക്കൂടം പാലത്തിൽ വാഹനാപകടം. മീൻ വണ്ടി മറിഞ്ഞ് വലിയ രീതിയിലുള്ള ഗതാഗത തടസ്സമാണ് മേഖലയിലുണ്ടായത്.രാവിലെ 6 മണിയോടെയാണ് പാലത്തിൽ ലോറി മറിഞ്ഞത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിന്ന് അരൂരിലേക്ക് മീനുമായി പോയ ലോറിയാണ് മറിഞ്ഞത്. മുന്നിൽ പോയ കാർ പെട്ടന്ന് ലോറിയുടെ ട്രാക്കിലേക്ക് കയറിയപ്പോൾ ബ്രേക്ക്‌ ചവിട്ടി എങ്കിലും നിയന്ത്രണം കിട്ടിയില്ല എന്ന് ഡ്രൈവർ പറഞ്ഞു. 2 മണിക്കൂർ തൈക്കൂടം പാലത്തിൽ ഗതാഗതം മുടങ്ങി. ക്രൈയിനുകൾ എത്തിച്ചാണ് വാഹനം ഉയർത്തിയത്. 8 മണിയോടെയാണ് ഗതാഗതം […]
Read more

തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി, ഒരാൾ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം. രാവിലെ വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയുടെ സമീപത്തായാണ് ഓട്ടത്തിനിടെ കാർ തീപിടിച്ചതായി കണ്ടത്. ഓടി വന്ന കാറിന് പെട്ടന്ന് തിപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം നടത്തും മുമ്പേ ആളിപ്പടർന്ന് വാഹനം മുഴുവനായി കത്തിയെന്നാണ് മൊഴി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും യാത്രക്കാരനെ രക്ഷിക്കാനായില്ല. കെഎൽ 5 എവി 3686 എന്ന നമ്പരിലുള […]
Read more

ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം

കണ്ണൂർ: അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിലെ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം. ഇന്ന് കണ്ണൂരിലെത്തുന്ന ആരോഗ്യമന്ത്രി കെ. മുരളീധരനനെ നേരിൽ കണ്ട് പരാതി നൽകും. കുട്ടിക്ക് അനസ്‌തീഷ്യ നൽകിയ ഡോക്‌ടറെ മാത്രമാണ് ഇതുവരെ പ്രതിചേർത്തിട്ടുള്ളത്. സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടാത്തതാണ് കൂടുതൽ ഡോക്‌ടർമാരെ പ്രതി ചേർക്കുന്നതിൽ തടസമെന്ന് പയ്യന്നൂർ പൊലീസ് പറയുന്നു. ജൂലൈ 10നാണ് കുഞ്ഞ് മരിച്ചത്. നിലവിൽ പ്രതി ചേർത്തത് അനസ്‌തീഷ്യ നൽകിയ ഡോക്‌ടറെ മാത്രമാണെന്നും സംസ്ഥാനതല […]
Read more

രേണുവിനെക്കുറിച്ച് കിച്ചു പറഞ്ഞത് ?

കൊല്ലം :അടുത്തിടെ ആയിരുന്നു അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയും നടിയുമായ രേണുവിന്‌ ബ്രെസ്റ്റ് കാൻസർ ആണെന്നും ചികിത്സ ആരംഭിച്ചെന്നും താരം സ്വയം വെളിപ്പെടുത്തിയത്. ഇതിനിടെ, കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകൻ കിച്ചു രേണുവിനെ കാണാൻ പോകാത്തതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദവും ചർച്ചകളും നടന്നിരുന്നു. കിച്ചു കാണാൻ വരാത്തതിനെ കുറിച്ചും ആദ്യ കീമോ ചെയ്തതിന്റെ വേദനയും അനുഭവങ്ങളുമെല്ലാം രേണുവും പങ്കുവെയ്ക്കാറുണ്ട്. കാൻസർ ചികിൽസക്കിടയിലും ഇരുവരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ വാക്‌തർക്കങ്ങൾ ഉണ്ടായിരുന്നു. […]
Read more

രാഹുൽ ഗാന്ധിക്കെതിരെ കേസ്

ഡൽഹി : മതപരമായ ഒരു ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ച് സംസാരിച്ചെന്ന ആരോപണത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുത്തു. ഹൽദ്വാനിയിലെ വാൽമീകി സമുദായ അംഗവും ശുദ്ധീകരണ പ്രക്രിയയിൽ പങ്കാളിയുമായിരുന്ന അമിത് കുമാർ നൽകിയ പരാതിയിലാണ് നടപടി. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ പിന്നീട് ശുദ്ധീകരണം നടത്തിയെന്ന വിഷയം കോൺഗ്രസ് ദേശീയതലത്തിൽ വലിയ രീതിയിൽ പ്രചരിപ്പിച്ചിരുന്നു. ഈ ശുദ്ധീകരണ പ്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിന് […]
Read more

ഓണാഘോഷത്തിൽ മുസ്ലിം ലീഗ് എവിടെ?

തിരുവനന്തപുരം : സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടിയിൽ മുസ്ലിം ലീഗ് മന്ത്രിമാരോ പ്രതിനിധികളോ ഇല്ലാത്തത് ചർച്ചയാക്കി മുൻ എംഎൽഎ കെടി ജലീൽ. മുസ്ലിം ലീഗിനെ മാറ്റി നിർത്തിയതാണോ അതോ അവർ മാറി നിന്നതാണോ എന്ന് ജലീൽ ചോദിക്കുന്നു. ആർഎസ്എസുകാരൻ കൂടിയായ ഉപരാഷ്ട്രപതി ഉദ്ഘാടകനായി എത്തിയതിനെയും ജലീൽ ചോദ്യം ചെയ്തു. മറ്റാരെയും കിട്ടിയില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഉപരാഷ്ട്രപതി വന്നതു കൊണ്ടാണ് വന്ദേമാതരം മുഴുവൻ പാടിയത് എന്നാണ് മന്ത്രി പിസി വിഷ്ണുനാഥ് പറയുന്നത്. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം […]
Read more

1800 കോടി കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ ലേലം ആർബിഐയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം വഴി ചൊവ്വാഴ്ച നടക്കും. ഓണത്തിന് ബോണസ്, ഉത്സവ ബത്ത, ക്ഷേമ പെൻഷൻ ഒരാഴ്ച നേരത്തെ, വിപിണി ഇടപടെലിന് പണം തുടങ്ങി ഓണക്കാല ചെലവ് പതിനായിരം കോടിയോളം രൂപയായതോടെയാണ് വീണ്ടും കടമെടുക്കുന്നത്. ഈ മാസം 2200 കോടി കടം വാങ്ങി. ഓണത്തിന് വിപണി ഉണരുമ്പോൾ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയോടെയാണ് കടം വാങ്ങിയും സർക്കാർ പണമിറക്കിയത്.. എന്നാൽ […]
Read more

നേപ്പാൾ പ്രളയം മരണ സംഖ്യ 800 കടന്നു

നേപ്പാൾ: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 800 കടന്നു. 2500 ലധികം പേരെ ഇപ്പോഴും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുന്നു. തങ്ങളുടെ 85 പൗരൻമാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. 9 പേരെയാണ് ഇതുവരെ രക്ഷിച്ചതെന്നും യുഎസ് വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കാണാതായ മലയാളികളെ കുറിച്ചും പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേർക്കായി ടിബറ്റിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. […]
Read more

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചിൽ ജോതാക്കളായി മേലുകര

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേളയിൽ മേലുകരയും കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ. എ ബാച്ചിൽ മേലുകര തുടർച്ചയായി രണ്ടാം വിജയം നേടിയപ്പോൾ ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിക്ക് ഹാട്രിക് ആണ്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ആണ് ജലമേള ഉദ്ഘാടനം ചെയ്തത്. എ ബാച്ച് പള്ളിയോടങ്ങളുടെ വാശിയേറിയ ഫൈനൽ മത്സരത്തിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് മേലുകര പള്ളിയോടം മന്നം ട്രോഫി നേടിയത്. കോയിപ്പുറം പള്ളിയോടം രണ്ടാം സ്ഥാനത്ത് എത്തി. ബി ബാച്ച് ഫൈനൽ മത്സരത്തിലും ഫോട്ടോ ഫിനിഷ് ആയിരുന്നു. […]
Read more

Recent News