Tag: LATEST

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങ് വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മുഖ്യമന്ത്രി വി ഡി സതീശന്‍, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ തുളസി, സി പി ജോണ്‍, റോജി എം ജോണ്‍, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരുള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ടെന്നും […]
Read more

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; കെജിഎംഓഎയുടെ എതിർപ്പിൽ അതൃപ്തി അറിയിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ജില്ല, ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന സർക്കാർ പ്രഖ്യാപനത്തിലെ കെജിഎംഓഎയുടെ എതിർപ്പിൽ അതൃപ്തി അറിയിച്ച് ആരോഗ്യ മന്ത്രി കെ മുരളീധരൻ. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെജിഎംഓഎക്ക് പരാതിയുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും മുരളീധരൻ പറഞ്ഞു. മന്ത്രിയെ കാണണം എന്നുണ്ടെങ്കിൽ നേരിട്ട് വന്ന് കാണാം. ഒഴിവ് മന്ത്രിയെ ബോധിപ്പിച്ചാൽ മാത്രമല്ലേ അറിയൂ. ഇക്കാര്യങ്ങൾ പത്രത്തിൽ വായിച്ചല്ല അറിയേണ്ടതെന്നും കെജിഎംഒഎ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ പ്രഖ്യാപിച്ച തീരുമാനങ്ങളുമായി […]
Read more

പുതുപ്പള്ളിയിലെത്തി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി ക്രിസ് ഗെയില്‍

കോട്ടയം: വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയില്‍ പുതുപ്പള്ളിയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. ഒരുമണിയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. പുതുപ്പള്ളി കവലയില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ക്രിസ് ഗെയില്‍ പങ്കെടുത്തു. തുടർന്ന് ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ പൊതുപരിപാടിയിൽ പങ്കെടുത്തു. കൊച്ചി ബ്ലൂ ടൈഗേഴ്സ് സഹ ഉടമയായ ക്രിസ് ഗെയിൽ ശനിയാഴ്ച രാവിലെ 8.40-നുള്ള ബാംഗ്ലൂർ ഇൻഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.കേരളത്തിൽ ഒരുപാട് മികച്ച ക്രിക്കറ്റ് താരങ്ങളുണ്ടെന്നും അവര്‍ക്കുള്ള മികച്ച അവസരമാണ് കെസിഎല്‍ […]
Read more

ദുരിതത്തിലായി യാത്രക്കാര്‍; സ്‌പൈസ് ജെറ്റ് വീണ്ടും വൈകി

കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന് രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി ഫുജൈറ വിമാനമാണ് വൈകുന്നത്. വീണ്ടും തുടര്‍ച്ചയായി സ്‌പൈസ് ജെറ്റ് വൈകിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി വിമാനക്കമ്പനി നിരുത്തരവാദിത്തപരമായ നടപടികള്‍ സ്വീകരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ 12.25ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനം പുറപ്പെട്ടത് രാവിലെ 9.40നായിരുന്നു. എന്നാല്‍ സര്‍വീസ് വൈകുന്നതിന്റെ കാരണം അധികൃതര്‍ ഇതുവരെയും വ്യക്താക്കിയിട്ടില്ല. രാവിലെ […]
Read more

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറിന് സസ്‌പെൻഷൻ

കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിനെ കൂടാതെ ആറ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും സര്‍ക്കിളിലെയും ഉദ്യോഗസ്ഥര്‍ക്കും കോട്ടയം ആന്‍റി നാർക്കോട്ടിക് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് സസ്‌പെന്‍ഷന്‍. ബാറുകളിലെ പരിശോധനയ്ക്കായി എക്സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോള്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുകയായിരുന്നു. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാസപ്പടി പിരിക്കുന്നതായും കണ്ടെത്തിയിരുന്നു. ബാറുകളില്‍ നിന്ന് പണം പിരിച്ച് നല്‍കാന്‍ ഒരു […]
Read more

ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് മത്സരാര്‍ത്ഥി

കോഴിക്കോട്: കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനില്‍ നിന്നും സമ്മാനം വാങ്ങാന്‍ വിസമ്മതിച്ച് മത്സരാര്‍ത്ഥി. കോഴിക്കോട് നീന്തല്‍ മത്സരത്തിലെ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനിടെയായിരുന്നു പ്രതിഷേധം. മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിന്റെ കൊലയാളിയില്‍ നിന്ന് സമ്മാനം വാങ്ങില്ലെന്ന് കുട്ടിയുടെ രക്ഷിതാവ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറില്‍ നിന്നാണ് കുട്ടി സമ്മാനം സ്വീകരിച്ചത്. കോഴിക്കോട് ചെറൂട്ടി നഗറിലെ സ്വിമ്മിംഗ് പൂളിലായിരുന്നു മത്സരം നടന്നത്. ശേഷമാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ […]
Read more

നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂരിലെ തോൽവി പഠിക്കാൻ സമിതി രൂപീകരിച്ച് കോൺഗ്രസ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് തീരുമാനം. ഇതിനായി സമിതിയെ രൂപീകരിച്ചു. ബേപ്പൂർ തോൽവിയിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന പി വി അൻവർ അടക്കമുള്ളവർ ആവശ്യം ശക്തമാക്കിയിരിക്കുന്നതിനിടെയാണ്, കോഴിക്കോട് ഡി സി സിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്. അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങളുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. പി വി അൻവർ ബേപ്പൂരിൽ മികച്ച സ്ഥാനാർത്ഥി തന്നെയായിരുന്നുവെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ പ്രവീൺ കുമാർ വ്യക്തമാക്കി. അതേസമയം […]
Read more

ഓണം വാരാഘോഷത്തില്‍ വന്ദേമാതരം ആലപിക്കുന്നതിനെ ന്യായീകരിച്ച് മന്ത്രി പി. സി വിഷ്ണുനാഥ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തില്‍ വന്ദേമാതരം ആലപിക്കുന്നതിനെ ന്യായീകരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ടെന്നും അതില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആ പ്രോട്ടോക്കോള്‍ പ്രകാരമുള്ള കാര്യങ്ങള്‍ നടക്കുമെന്നും മന്ത്രി റഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉദ്ഘാടന വേദിയിലെ റിഹേഴ്‌സലില്‍ പൂര്‍ണ്ണമായും വന്ദേമാതരം പാടിയിരുന്നു. ലോക്ഭവന്‍ ഗേറ്റില്‍ വെച്ചാണ് ഉദ്ഘാടനം നടക്കുക. ഉപരാഷ്ട്രപതി സി […]
Read more

എമിലിയാനോ മാര്‍ട്ടിനെസിനെ സ്വന്തമാക്കി ചെല്‍സി

ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റീനിയന്‍ ലോകകപ്പ് ജേതാവായ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിനെ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി സ്വന്തമാക്കി. മൂന്ന് വര്‍ഷത്തെ കരാറിലാണ് 33-കാരനായ മാര്‍ട്ടിനെസ് ബ്ലൂസിന്റെ നിരയിലെത്തുന്നത്. പുതിയ സീസണിന് മുന്നോടിയായി തങ്ങളുടെ ഗോള്‍കീപ്പിംഗ് നിര ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ചെല്‍സിയുടെ ഈ നീക്കം. ചെല്‍സിയില്‍ ചേരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും തനിക്ക് ഇതൊരു എളുപ്പമുള്ള തീരുമാനമായിരുന്നുവെന്നും കരാര്‍ ഒപ്പിട്ട ശേഷം മാര്‍ട്ടിനെസ് പറഞ്ഞു. ‘ചെല്‍സി പോലുള്ള ഒരു വലിയ ക്ലബ്ബിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്. […]
Read more

നിവിൻ പോളിയെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ

നിവിൻ പോളിയെ നായകനാക്കി പുതിയ സിനിമ സംവിധാനം ചെയ്യുമെന്ന് വിനീത് ശ്രീനിവാസൻ. അടുത്ത വർഷം ആയിരിക്കും ചിത്രം ആരംഭിക്കുന്നതെന്നും എല്ലാം ഒന്ന് റെഡി ആയ ശേഷം മറ്റ് വിവരങ്ങൾ പറയാമെന്നും വിനീത് പറഞ്ഞു. ദുൽഖറും നിവിനും ഒരുമിച്ച് ഒരു പടം അവരുടെ പ്ലാനിൽ ഉണ്ടെന്നും വിനീത് കൂട്ടിച്ചേർത്തു. ‘ഞങ്ങൾ ഒരുമിച്ചൊരു പടം വരുന്നുണ്ട്…അടുത്ത വർഷം, നിവിൻ ആണ് നായകൻ. എന്റെ പ്ലാനിൽ നിവിനും ദുൽഖറും ഒരുമിച്ച് പടമില്ല, പക്ഷേ അവർ തമ്മിൽ എന്തോ സംസാരിച്ച് വച്ചിട്ടുണ്ട്. കോമ്പിനേഷൻ […]
Read more

Recent News