Tag: LATEST

ഇന്ധന പ്രതിസന്ധി നേരിടുന്ന റഷ്യക്ക് ഇന്ത്യയുടെ സഹായം

യുക്രെയ്‌നുമായുള്ള യുദ്ധം മൂലം ഇന്ധന പ്രതിസന്ധി നേരിടുന്ന റഷ്യക്ക് ഇന്ത്യയുടെ സഹായം. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 1 മില്യൺ ബാരൽ ഗ്യാസൊലിൻ ആണ് ഇന്ത്യ റഷ്യയിലേക്ക് കയറ്റുമതി ചെയ്തത്. യുക്രെയ്ൻ ഡ്രോണുകൾ റഷ്യൻ ഇന്ധന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതോടെയാണ് ഇന്ധന പ്രതിസന്ധി ഉണ്ടായത്.ഓഗസ്റ്റിൽ മാത്രം റഷ്യയുടെ കടൽമാർഗമുള്ള പ്രതിദിന ഗ്യാസൊലിൻ ഇറക്കുമതി 125,000 ബാരലായി ഉയർന്നു. തുർക്കി, മൊറോക്കോ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ചേർന്നാണ് റഷ്യയെ ഗ്യാസൊലിൻ നൽകി സഹായിച്ചത്. ഇന്ത്യയിൽ നിന്നുള്ള വിതരണത്തിന്റെ ഭൂരിഭാഗവും ഗുജറാത്തിലെ […]
Read more

നേപ്പാൾ മിന്നൽ പ്രളയം: തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കും

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു. ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 2,500 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ, തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതും പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നതുമാണ് ഇത്തരമൊരു കടുത്ത നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചത്. ദുരന്തമുഖത്ത് നിന്ന് ഇപ്പോഴും മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ദുരന്തത്തിന്റെ യഥാർത്ഥ ചിത്രം ഇനിയും വ്യക്തമാകാനുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളിന് […]
Read more

മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്ക് വൻ വിജയം

മയാമി: മേജർ ലീഗ് സോക്കറിൽ അർജന്‍റീന സൂപ്പർ താരം ലയണൽ മെസിയുടെ പ്രകടന മികവിൽ ഇന്‍റർ മയാമിക്ക് വൻ വിജയം. മെസി നാലു ഗോളടിച്ച മത്സരത്തില്‍ മോൺട്രിയലിനെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ഇന്‍റർ മയാമി തകര്‍ത്തത്. തുടർച്ചയായ അഞ്ച് മത്സരങ്ങളിലെ ജയമില്ലായ്മക്ക് ശേഷമാണ് ഇന്‍റര്‍ മയാമി തകര്‍പ്പൻ ജയം കുറിച്ചത്. 20-ാം മിനിറ്റിൽ ടെലാസ്കോ സെഗോവിയയുടെ മനോഹരമായ കോർണർ കിക്കിൽ നിന്ന് ഹെഡ്ഡറിലൂടെ കാസെമിറോയാണ് മയാമിയുടെ ആദ്യ ഗോൾ നേടിയത്. 37-ാം മിനിറ്റിൽ നോഹ് സ്ട്രൈറ്റിന്‍റെ പാസിൽ […]
Read more

കുവൈത്തിൽ തീരദേശ സുരക്ഷ ശക്തമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ തീരദേശ, സമുദ്ര മേഖലകളിലെ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കിഴക്കൻ മേഖലയിലെ നഖ്അത് ഷംലാനിൽ വ്യാപക പരിശോധന നടത്തി. പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ്, ജനറൽ ഫയർ ഫോഴ്സ്, എൻവയോൺമെന്റൽ പോലീസ്, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു സംയുക്ത ക്യാമ്പയിൻ. മേഖലയിലെ വ്യക്തികളെയും ബോട്ടുകളെയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും […]
Read more

നേപ്പാൾ ദുരന്തം; മരണസംഖ്യ 768 ആയി

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 768 കടന്നു. ഇതിനിടെ ദുരന്തം നടന്ന ടിബറ്റിന്റെ ഭാഗത്ത് 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ചൈന ഞായറാഴ്ച അറിയിച്ചു. ദുരന്തത്തിൽ ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. ചൈനയിലെ ടിബറ്റ് സ്വയംഭരണ മേഖലാ അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാണാതായ വിദേശ പൗരന്മാരിൽ ഏറ്റവും കൂടുതൽ പേർ നേപ്പാളിൽ നിന്നുള്ളവരാണ്. 104 നേപ്പാൾ പൗരന്മാരെയാണ് കാണാതായിരിക്കുന്നത്. 49 ഇന്ത്യക്കാർ, 33 ലാത്വിയൻ […]
Read more

വാടകയേക്കാൾ പണം വേണം ചിലവിന്, മാസങ്ങൾ കഴിഞ്ഞാലും സാധനം വാങ്ങിത്തീരില്ല; അനുഭവം പങ്കുവച്ച് യുവതി

ഒരു വാടകവീട്ടിലേക്ക് താമസം മാറുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ലെന്ന് യുവതി. സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകുക, അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ വാങ്ങുക, പിന്നീട് മാസാമാസം വാടകയും കറന്റ് ബില്ലും അടയ്ക്കുക ഇത്ര മാത്രമേയുള്ളൂവെന്നാണ് പലരുടെയും ധാരണ. എന്നാൽ, താമസം മാറിക്കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാലും തീരാത്ത അപ്രതീക്ഷിത ചിലവുകളാണ് തന്നെ കാത്തിരുന്നതെന്ന് തുറന്നു പറയുകയാണ് സ്വാതി സിംഗ് എന്ന യുവതി. ഇൻസ്റ്റഗ്രാമിലാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തുടക്കത്തിലുള്ള ചിലവുകൾ മാത്രമാണ് വലിയ തുകയെന്നും പിന്നീട് വലിയ ചിലവുകൾ വരില്ലെന്നുമായിരുന്നു താൻ […]
Read more

ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് തലസ്ഥാന നഗരിയിൽ കൊടിയിറക്കം

തിരുവനന്തപുരം: ഓണത്തിന്‍റെ വര്‍ണപ്പകിട്ടും ആഘോഷങ്ങളും തീർത്ത ഉത്സവലഹരിക്ക് ഇന്ന് തലസ്ഥാന നഗരിയിൽ കൊടിയിറക്കം. ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 23 ന് തുടങ്ങിയ ഓണാഘോഷങ്ങൾക്ക് തലസ്ഥാനത്ത് വർണാഭമായ ഘോഷയാത്രയോടെയാണ് കൊടിയിറങ്ങുന്നത്. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് ഘോഷയാത്രക്ക് ഫ്ളാഗ് ഓഫ് ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശൻ, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്, ആരോഗ്യമന്ത്രി കെ മുരളീധരൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, വനിതാ ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, ഗതാഗത […]
Read more

എ കെ ബാലന് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള സിപിഎം-സിപിഐ തര്‍ക്കം രാഷ്ട്രീയമായി മുതലെടുക്കാനാകുമോയെന്ന് യുഡിഎഫ് ശ്രമിക്കുകയാണെന്ന സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മന്ത്രി കെ മുരളീധരന്‍. യുഡിഎഫിന് അതിന്റെ ആവശ്യമില്ല. ഇപ്പോള്‍തന്നെ 102 എംഎല്‍എമാരുണ്ട്. ഈ പോക്കാണ് പോകുന്നതെങ്കില്‍ അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് അവര്‍ നോക്കിയാല്‍ മതിയെന്നും കെ മുരളീധരന്‍ തിരിച്ചടിച്ചു. മുരളീധരന്റെ മറുപടി ഇങ്ങനെ. ‘ഞങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ലല്ലോ. ഇപ്പോള്‍ തന്നെ 102 എംഎല്‍എമാര്‍ ഇല്ലേ? പിന്നെന്തിനാ വേറെ അകിടിന്റെ പിന്നാലെ പോകുന്നത്? […]
Read more

എബോള; ചരിത്രത്തിലെ ഏറ്റവും വേഗത്തിലുള്ള വ്യാപനം

ഡി.ആർ.കോംഗോയിലെ എബോള വ്യാപനം ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പടരുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ പുതിയ രണ്ടു മേഖലകളിൽക്കൂടി രോഗവ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിത പ്രദേശങ്ങളുടെ എണ്ണം അറുപതായി ഉയർന്നു. നോർത്ത് കിവു പ്രവിശ്യയിലെ ബിയെന, മാംഗുരെജിപ പ്രദേശങ്ങളിലാണ് പുതുതായി രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്. ഇരുസ്ഥലങ്ങളിലും മൊത്തത്തിലുള്ള മരണനിരക്കായ 48%-ത്തേക്കാൾ വളരെ കൂടുതലാണ് മരണനിരക്ക്. രോഗബാധയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളേക്കാൾ അഭൂതപൂർവ്വമായ വേഗതയിലാണ് രോഗം പടരുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ രോഗബാധിതർ 5,794-ഉം മരണനിരക്ക് 2,786 -ഉം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Read more

യുറേനിയം കിട്ടും; ഉസ്‌ബെക്കിസ്താനുമായി കരാറായി

താഷ്‌കന്റ്‌: ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരുത്തുപകരുന്ന സുപ്രധാനമായ ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്‌ബെക്കിസ്താനും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്‌ബെക്കിസ്താൻ പ്രസിഡന്റ് ഷാവ്കത്ത് മിർസിയോയേവും തമ്മിൽ താഷ്‌കന്റിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് യുറേനിയം കരാറാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇതിനുപുറമെ, നഗരങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തിനായി മൂന്ന് ‘സിസ്റ്റർ സിറ്റി’, ‘സിസ്റ്റർ സ്റ്റേറ്റ്’ കരാറുകൾക്കും […]
Read more

Recent News