Tag: LATEST

ചെങ്കൊടിയുടെ ഒരു തണൽ കിട്ടുമോ എന്നാണ് യുഡിഎഫ് നോക്കുന്നത്; എ.കെ ബാലൻ

പാലക്കാട്: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐ-സിപിഐഎം തർക്കം മുറുകുന്നതിനിടയിൽ പ്രതികരണവുമായി മുതിർന്ന സിപിഐഎം നേതാവ് എ. കെ ബാലൻ. രണ്ടും രണ്ട് പാർട്ടികളാണെന്നും അവരവരുടെ നയം പറയാൻ രണ്ട് പാർട്ടികൾക്കും അവകാശമുണ്ടെന്നും എ. കെ ബാലൻ പറഞ്ഞു. സിപിഐഎമ്മിൻ്റെ നിലപാടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത്. മുൻ കാലങ്ങളിലെ അനുഭവം വച്ചാണ് പ്രതിപക്ഷ നേതാവ് അഭിപ്രായം പറഞ്ഞത്. സിപിഐയുടെ നിലപാടാണ് ബിനോയ് വിശ്വം പറ‍ഞ്ഞതെന്നും എ. കെ ബാലൻ വ്യക്തമാക്കി. സന്തോഷ് കുമാറിന് രാജ്യസഭാ സീറ്റ് […]
Read more

കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം അറിയിച്ച് ടി.എൻ പ്രതാപൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവിക്കുവേണ്ടിയുള്ള അണിയറ നീക്കങ്ങൾ സജീവമാകുന്നു. ഏറ്റവും ഒടുവിൽ അധ്യക്ഷനാകാനുള്ള താത്പര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിച്ച് മുൻ എംപി ടി.എൻ പ്രതാപനും കളംപിടിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ വിശ്വസ്തൻ കൂടിയാണ് ടി.എൻ പ്രതാപൻ. കെപിസിസി അധ്യക്ഷ പദവി നിർണയിക്കുന്നതിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ നിലപാടുകളും നിർണായകമാകും. മുഖ്യമന്ത്രിയുടെ പിന്തുണയും പ്രതാപൻ തേടിയതായാണ് റിപ്പോർട്ട്‌. അതേസമയം അധ്യക്ഷ സ്ഥാനത്തിന് വേണ്ടി സമ്മർദ്ദവുമായി വിവിധ നേതാക്കൾ രംഗത്തുണ്ട്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ബെന്നി […]
Read more

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് റെക്കോർഡ് വരുമാനം; ചതയം ദിനത്തിൽ മാത്രം 8.07 കോടി

തിരുവനന്തപുരം: ഓണാവധിക്കാലത്ത് സർവ്വകാല റെക്കോർഡ് വരുമാനവും യാത്രക്കാരുടെ വർദ്ധനവും രേഖപ്പെടുത്തി കെഎസ്ആർടിസി. കാര്യക്ഷമമായി സർവീസുകൾ ആസൂത്രണം ചെയ്തതും അധികമായി നിരത്തിലിറക്കിയ സ്പെഷ്യൽ സർവീസുകളുമാണ് കോർപ്പറേഷന് ചരിത്രനേട്ടം സമ്മാനിച്ചത്. ചതയം ദിനമായ വെള്ളിയാഴ്ച മാത്രം 8.07 കോടി രൂപയുടെ റെക്കോർഡ് കളക്ഷനാണ് കെഎസ്ആർടിസി നേടിയതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചതയം ദിനത്തിൽ 3,787 ബസുകൾ സർവീസ് നടത്തുകയും 12.78 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 22,02,992 യാത്രക്കാർക്ക് യാത്രാസൗകര്യമൊരുക്കുകയും ചെയ്തു. ആകെ വരുമാനത്തിൽ 2.30 കോടി രൂപ സ്ത്രീകൾക്കായുള്ള ‘പ്രിയദർശിനി’ […]
Read more

ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷന്റെ ‘തേഴ്സ്റ്റ്-ക്വെഞ്ചേഴ്സ്’ സമാപിച്ചു

മനാമ: കഠിനമായ ചൂട് അനുഭവപ്പെടുന്ന മാസങ്ങളിൽ ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതിയുമായി സഹകരിച്ചുകൊണ്ട്, സിത്രയിലെ ഒരു തൊഴിലിടത്തിൽ ഐ.സി.ആർ.എഫ് ബഹ്റൈൻ കുപ്പിവെള്ളം, ജ്യൂസ്, ലാബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ഐസ്ക്രീം എന്നിവ വിതരണം ചെയ്തു. പരിപാടിയിൽ 500-ലധികം തൊഴിലാളികൾ പങ്കെടുത്തു. തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള പ്രതിനിധിയും ‘ഹെഡ് ഓഫ് വർക്കേഴ്സ്’ വിഭാഗം മേധാവിയുമായ എഞ്ചിനീയർ ഹുസൈൻ അൽ ഹുസൈനി, തൊഴിലാളികൾക്ക് മന്ത്രാലയം നൽകുന്ന പിന്തുണയെക്കുറിച്ച് സംസാരിച്ചു. ‘തേഴ്സ്റ്റ് ക്വെഞ്ചേഴ്സ്’ വേനൽക്കാല ബോധവൽക്കരണ […]
Read more

ഷൗക്കത്തിന്റെ ആത്മഹത്യയിൽ സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വാഹന മോഡിഫിക്കേഷന്റെ പേരിൽ ഉദ്യോഗസ്ഥർ ദുരുപയോഗിക്കുന്ന നിയമങ്ങൾ പരിഷ്കരിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി പാലിച്ചിരുന്നെങ്കിൽ ആ പാവം ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. കേരളത്തിലെ ആർടിഒ ഓഫീസുകളിൽ സാധാരണക്കാർ നേരിടുന്ന കൊടിയ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും നേർസാക്ഷ്യമാണ് ഷൗക്കത്തിന്റെ മരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം ഭരിച്ചപ്പോഴും ഇന്ന് കോൺഗ്രസ്-മുസ്ലിം ലീഗ് […]
Read more

താരമായി 10 ലക്ഷം ദിർഹം വിലയുള്ള പരുന്തുകൾ; അഡിഹെക്സിൽ ജനത്തിരക്കേറുന്നു

അബുദാബി : രണ്ടാംദിനത്തിലേക്ക് കടന്ന 23-ാമത് അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ കാഴ്ചക്കാരുടെ മനസ്സ് കവർന്ന് 10 ലക്ഷം ദിർഹം വരെ വിലമതിക്കുന്ന പരുന്തുകൾ. ശനിയാഴ്ച അവധി ദിനമായതിനാൽ നൂറുകണക്കിനാളുകളാണ് അബുദാബി അഡ്‌നെക് സെന്ററിലേക്ക് ഒഴുകിയെത്തിയത്. പരുന്ത് വളർത്തൽ, കുതിരസവാരി, ഒട്ടകങ്ങൾ, വേട്ടയാടൽ ഉപകരണങ്ങൾ, സഫാരി ടൂറിസം, പരമ്പരാഗത കരകൗശല വസ്തുക്കൾ തുടങ്ങി 15 മേഖലകളിലായി വൻ സജ്ജീകരണങ്ങളാണ് എക്‌സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായി യു.എ.ഇ.യുടെ പാരമ്പര്യവും സംസ്കാരവും പരിചയപ്പെടുത്തുന്ന പ്രത്യേക ശില്പശാലകളും സജ്ജമാക്കിയിട്ടുണ്ട്.
Read more

ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കമായി

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 2026-ലെ ഓണം, ചതയ ദിനാഘോഷങ്ങൾക്ക് തുടക്കമായി. എസ്.എൻ.സി.എസ് അംഗങ്ങൾ ആലപിച്ച ദൈവദശകത്തോടെയും, ഗഗന, ആത്മിക, നിരഞ്ജന, നക്ഷത്ര എന്നിവർ അവതരിപ്പിച്ച പൂജാ നൃത്തത്തോടെയും ചടങ്ങുകൾക്ക് തുടക്കമായി. പൊതുസമ്മേളനത്തിൽ എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി പ്രകാശ് കെ.പി സ്വാഗതം ആശംസിച്ചു. സംഘടന ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഭദ്രദീപം കൊളുത്തി ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ദേശഭക്തിഗാന മത്സരത്തിൽ പങ്കെടുത്ത പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. […]
Read more

റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ, സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

ബെംഗളൂരു: റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ രക്ഷിച്ച് പോലീസ്. വെസ്റ്റ് ബെംഗളൂരുവിൽ നിന്നുള്ള സ്കൂട്ടർ യാത്രികനായ രവി എന്ന മുപ്പത്തിനാലുകാരന്റെ ജീവനാണ് ഹൊയ്സാല പോലീസിന്റെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്താനായത് . ശനിയാഴ്ച മഗാഡി റോഡ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ജോലിക്കു പോകുന്നതിനായി ഇറങ്ങിയതായിരുന്നു രവി. യാത്രാമധ്യേ കടുത്ത നെഞ്ചുവേദന അനുഭവപ്പെ‌‌ടുകയും വഴിയരികിൽ വണ്ടിനിർത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു. സമീപത്ത് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സച്ചിദാനന്ദ മൂർത്തിയും കോൺസ്റ്റബിൾ […]
Read more

എല്ലാ മതങ്ങളെയും ഞാൻ വെറുക്കുന്നു’; അഫ്ഗാനിസ്ഥാനിൽനിന്നുള്ള ബാക്ക്പാക്കർ അരുണിമയുടെ കുറിപ്പ് വൈറൽ

അഫ്ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യുന്ന ബാക്ക്പാക്കർ അരുണിമയുടെ പുതിയ സമൂഹമാധ്യമ കുറിപ്പ് ചർച്ചയാകുന്നു. ഒരു മതത്തെ മാത്രം ലക്ഷ്യമിട്ടല്ല തന്റെ വിമർശനമെന്നും എല്ലാ മതങ്ങളോടും തനിക്ക് വിയോജിപ്പാണെന്നും അരുണിമ കുറിപ്പിൽ വ്യക്തമാക്കി. മതങ്ങളില്ലാത്ത രാജ്യങ്ങളിൽ കൂടുതൽ സന്തോഷവും സമാധാനവും ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അവർ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുമായി സംസാരിക്കാൻ അവസരം ലഭിച്ചതായും നിലവിലുള്ള നിയന്ത്രണങ്ങളോട് അവർക്ക് കടുത്ത വിയോജിപ്പാണുള്ളതെന്നും അരുണിമ പറയുന്നു. അഞ്ചുവർഷം മുമ്പ് സ്ത്രീകൾക്ക് പഠിക്കാനും തൊഴിലിടങ്ങളിൽ ജോലിചെയ്യാനും സാധിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണെന്നാണ് കുറിപ്പിലെ […]
Read more

കോളറെക്റ്റൽ കാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

ഡൽഹി : ജീവിതശൈലിയുമായി ബന്ധപ്പെട്ട അർബുദങ്ങൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അത്തരത്തിൽ ജീവിതശൈലിയും ആഹാരരീതിയും മൂലം രോഗസാധ്യത വർധിക്കുന്ന അർബുദങ്ങളിലൊന്നാണ് കോളറെക്റ്റൽ കാൻസർ. റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവ അമിതമായി കഴിക്കുന്നത്, നാരുകൾ കുറഞ്ഞ ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതവണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ കോളറെക്റ്റൽ കാൻസർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ കോളറെക്റ്റൽ കാൻസർ സാധ്യത കുറയ്ക്കുന്ന ആഹാരരീതികളേക്കുറിച്ചു പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൗരഭ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. […]
Read more

Recent News