Tag: LATEST

‘പിണറായി എന്തിനേയോ ഭയക്കുന്നു, ആരോപണങ്ങൾ വഴിതിരിച്ച് വിടാൻ ശ്രമിക്കുന്നു’; മാത്യു കുഴൽനാടൻ എംഎൽഎ

ഇടുക്കി: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണറായി എന്തിനേയോ ഭയക്കുന്നുണ്ട്. ആരോപണങ്ങൾ വഴിതിരിച്ച് വിടാൻ പിണറായി ശ്രമിക്കുന്നു. നടപടി എടുക്കുന്ന ഇഡിക്കെതിരേ അല്ലെങ്കിൽ മോദിക്ക് എതിരെ പിണറായി പറയില്ല. വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ വിമർശിക്കുന്നുവെന്നും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. ‌പിണറായി വിജയൻ പറയുന്നത് പച്ചക്കള്ളം ആണെന്ന് തെളിയിച്ചതാണ്. പിണറായി വിജയൻ എന്തിനെയോ ഭയക്കുന്നു. സിപിഎമ്മുകാർ പോലും അദ്ദേഹത്തെ വിശ്വസിക്കില്ല. നടന്നത് വിചിത്രമായ […]
Read more

മില്‍മ തിരുവനന്തപുരം യൂണിയന്‍ നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി

തിരുവനന്തപുരം: മില്‍മ ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍കരണവും വിപണന ശൃംഖല ശക്തിപ്പെടുത്തുകയും ലക്ഷ്യമിട്ട് മില്‍മ തിരുവനന്തപുരം യൂണിയന്‍ (ടിആര്‍സിഎംപിയു) നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി. തിരുവനന്തപുരം ലുലു മാളില്‍ നടന്ന ചടങ്ങില്‍ തൊഴില്‍ വനിതാ ശിശുക്ഷേമ മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണയും നടിയും അവതാരകയുമായ മീനാക്ഷി അനൂപും ചേര്‍ന്നാണ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയത്. പനീര്‍ പോപ്സ്-ചെട്ടിനാട്, പനീര്‍ പോപ്സ്-പെരി പെരി, സ്വീറ്റന്‍ഡ് യോഗര്‍ട്ട്, ബ്ലൂബറി യോഗര്‍ട്ട് എന്നിവയാണ് പുതിയ ഉല്‍പന്നങ്ങള്‍. ശാസ്ത്രീയമായും ശുചിത്വത്തോടെയും കുറ്റമറ്റ രീതിയിലുമാണ് മില്‍മ ഓരോ ഉല്‍പന്നവും […]
Read more

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റ് മരിച്ചു

തൃശൂർ: തൃശൂർ ദേശമംഗലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു. ആസാം സ്വദേശികളായ ഷെഫീഖുലും ഭാര്യ റുക്സാനയുമാണ് മരിച്ചത്. ദേശമംഗലം തലശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കോഴി ഫാമിലെ തൊഴിലാളികളാണിവർ. ഫാമിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കൊളജിലേക്ക് മാറ്റി. ചെറുതുരുത്തി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

ജെന്‍സികളെ ഒപ്പം നിര്‍ത്താന്‍ ബിജെപി; പ്രത്യേക സമിതി രൂപീകരിച്ചു

ഡല്‍ഹി: കേന്ദ്രമന്ത്രിമാര്‍ക്ക് പുറമെ ജെന്‍സികളെ ഒപ്പം നിര്‍ത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നേതാക്കളും കളത്തിലിറങ്ങുന്നു. നിതിന്‍ നബിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചു.ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ അധ്യക്ഷതയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് ചേര്‍ന്ന പുതിയ ദേശീയ ഭാരവാഹികളുടെ യോഗത്തിലാണ് ജെന്‍സികളെ കൂടെ നിര്‍ത്താനുള്ള നിര്‍ണായ തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്. ജെന്‍സികളെ കയ്യിലെടുക്കാന്‍ നിതിന്‍ നബിനിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച പാര്‍ട്ടി യുവതയുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും സോഷ്യല്‍ മീഡിയ […]
Read more

സാമ്പത്തിക യുദ്ധം തുടങ്ങിയാൽ അമേരിക്കയുടെ ക്യാമ്പുകൾ ആക്രമിക്കുമെന്ന് ഇറാൻ

ടെഹ്റാൻ: സാമ്പത്തിക യുദ്ധം തുടങ്ങിയാൽ മേഖലയിൽ അമേരിക്കയുടെ ക്യാമ്പുകൾ ആക്രമിക്കുമെന്ന് ഇറാൻ. സാമ്പത്തിക യുദ്ധത്തിൽ പങ്കാളികൾ ആകരുതെന്ന് മേഖലയിലെ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്. ഒരു തുള്ളി എണ്ണ പോലും പേർഷ്യൻ ഗൾഫ് മേഖല വഴി പുറത്തേക്ക് പോകില്ലെന്നാണ് ഭീഷണി. എല്ലാ എണ്ണ കയറ്റുമതി മാർഗങ്ങളും തടയുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെ, സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള സാദ്ധ്യതകൾ ചർച്ച ചെയ്യുകയാണ് ഇറാനും പാകിസ്ഥാനും.അമേരിക്ക സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ, സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള വഴികൾ ഒമാനും ഇറാനും ചർച്ച […]
Read more

ഇന്ത്യൻ യുവാവ് അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടൺ/ന്യൂഡൽഹി: ഇന്ത്യൻ യുവാവ് അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ​ഗുർദീപ് സിങ്(28) ആണ് ന്യൂയോർക്കിൽവെച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പിസ ഡെലിവറി ഏജന്റായ ​ഗുർദീപ് സിങ്ങിന് ജോലിക്കിടെയാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. കവർച്ചാശ്രമത്തിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. കൂടുതൽ വിവരങ്ങൾ പൊലീസിൽനിന്ന് ലഭ്യമായിട്ടില്ല.13 വർഷം മുൻപാണ് വായ്പയെടുത്ത് മകൻ യുഎസിലേക്ക് പോയതെന്ന് പിതാവ് പ്യാരാലാൽ പറഞ്ഞു. വലിയ കടബാധ്യതകളുമായാണ് മകൻ യുഎസിലേക്ക് പോയത്. അവിടെ എത്തിയശേഷവും ഒരുപാട് ദുരിതം അനുഭവിച്ചു. കുടുംബത്തിന് താങ്ങാനാകാനായി മകൻ രാവും പകലും […]
Read more

രാജ്യത്തെ മികച്ച ജില്ലാ പൊലീസ് മേധാവിമാരിൽ ഒരാളായി ആര്‍. ആനന്ദ് ഐപിഎസ്

പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസും. ഫെയിം ഇന്ത്യ-ഏഷ്യ പോസ്റ്റാണ് രാജ്യത്തെ ഏറ്റവും മികച്ച 100 ജില്ലാ പൊലീസ് മേധാവിമാരെ കണ്ടെത്തുന്നതിനായുള്ള ബൃഹത് പദ്ധതി സംഘടിപ്പിച്ചത്. ഫെയിം ഇന്ത്യ ഏഷ്യ പോസ്റ്റ് ഈയാഴ്ച ഇന്ത്യയിലെ 100 മികച്ച പൊലീസ് മേധാവികളുടെ പട്ടിക പുറത്തിറക്കി. അവരുടെ നേതൃത്വ പാടവം ഫലപ്രദമായ ക്രമസമാധാന മാനേജ്മെന്റ്, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ, പൗരകേന്ദ്രീകൃതമായ പോലീസിംഗ് എന്നിവയും കൂടാതെ പൊതുജനങ്ങൾക്ക് […]
Read more

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറിയുമായി ദേവ്ദത്ത് പടിക്കൽ

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടി ദേവ്ദത്ത് പടിക്കൽ. 169 പന്തിൽ നിന്നാണ് താരം 100 പിന്നിട്ടത്. 10 ഫോറുകൾ അടക്കമാണ് ഇന്നിങ്‌സ്. ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലും താരം സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്സിൽ 230 പന്തിൽ 15 ഫോറുകളും ഒരു സിക്‌സും അടക്കം 167 റൺസ് നേടി. രണ്ടാം ഇന്നിങ്സിൽ 44 റൺസും നേടി. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റ് അവസാനിച്ചപ്പോൾ‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് നേടിയിട്ടുണ്ട്. ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറി […]
Read more

താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്

കോഴിക്കോട്: ഗതാഗതക്കുരുക്ക് മൂലം താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹന പാർക്കിംങ്ങ് അനുവദിക്കില്ല, ചുരം റോഡിൽ കൂട്ടം കൂടാൻ അനുവധിക്കില്ല, ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് അറിയിച്ചു. ഗതാഗതം സുഗമമാക്കാൻ ചുരത്തിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചതായി താമരശ്ശേരി ട്രാഫിക് എസ് ഐ സത്യൻ അറിയിച്ചു. ഇന്നു മുതൽ ഈ മാസം 28 വരെയാണ് നിയന്ത്രണം.
Read more

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ വിതരണാവകാശം സ്വന്തമാക്കി സെൻട്രൽ പിക്ചേഴ്സ്

പാർവതി തിരുവോത്ത്, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. സെപ്റ്റംബർ 11നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സെൻട്രൽ പിക്ചേഴ്സ് ആണ്. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാതലത്തിലൂടെ റിയലിസ്റ്റിക്ക് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാർവ്വതി തിരുവോത്താണ്. പാർവ്വതിക്കു പുറമേ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് […]
Read more

Recent News