Tag: LATEST

സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കെസിബിസി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. പുതിയ മദ്യനയം മദ്യലഭ്യത കുറച്ചുകൊണ്ട് വരുന്നതാവണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു. പഴയ യുഡിഎഫ് സര്‍ക്കാരുകളുടെ മദ്യനയത്തോട് കൂറ് പുലര്‍ത്തുന്നതാവണം സര്‍ക്കാരിന്റെ മദ്യനയം എന്നും വീര്യം കുറഞ്ഞ മദ്യ ഉല്‍പ്പാദനത്തിന് അനുമതി നല്‍കരുതെന്നും കെസിബിസി പറഞ്ഞു. മാരക ലഹരികള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നുവെന്നും മദ്യവും ലഹരിവസ്തുവാണ് എന്ന കാര്യം വിസ്മരിക്കരുതെന്നും കെസിബിസി വ്യക്തമാക്കി. വീര്യം കൂടിയ മദ്യത്തിന്റെ വീര്യം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് […]
Read more

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍

ഗ്ലാസ്ഗോ: ഗ്ലാസ്ഗോയിൽ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തിളക്കമാര്‍ന്ന പ്രകടനവുമായി ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ മുരളി ശ്രീശങ്കര്‍ ഫൈനലിലേക്ക് യോഗ്യത നേടി.2022 കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവായ ശ്രീശങ്കറിന് പുരുഷന്മാരുടെ ലോങ് ജംപ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ ഒറ്റ ശ്രമം മാത്രമേ വേണ്ടി വന്നുള്ളൂ. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ 8.01 മീറ്റര്‍ ചാടിയാണ് താരം ഫൈനലുറപ്പിച്ചത്. 8.00 മീറ്ററായിരുന്നു ഫൈനലിലേക്ക് നേരിട്ടുള്ള യോഗ്യതാ മാര്‍ക്ക്. നാല് വര്‍ഷം മുമ്പ് ബര്‍മിംഗ്ഹാമില്‍ […]
Read more

ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ തിരിച്ചുവരവ്

തുടർച്ചയായി അഞ്ച് വ്യാപാര ദിവസങ്ങളിലുണ്ടായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണി ശക്തമായ തിരിച്ചുവരവ് നടത്തി. സെൻസെക്സ് 700 പോയിന്റിലേറെ ഉയർന്നപ്പോൾ നിഫ്റ്റി 23,950ന് മുകളിലെത്തി. ആഗോള തലത്തിലെ അനുകൂല സൂചനകൾ, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് തുടങ്ങിയ ഘടകങ്ങളാണ് വിപണിക്ക് കരുത്തായത്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുമെന്ന ആശങ്ക ആഗോള വിപണികളെ സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി ശാന്തമായതോടെ നിക്ഷേപകരുടെ ആശങ്ക കുറഞ്ഞു. പശ്ചിമേഷ്യയിൽ വലിയ യുദ്ധസാഹചര്യം […]
Read more

കരൂർ ദുരന്തം; വിജയ് സർക്കാരിന് തിരിച്ചടി

ചെന്നൈ: കരൂർ ദുരന്തത്തിൽ വിജയ് സർക്കാരിന് തിരിച്ചടി. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകിയതിലാണ് തിരിച്ചടി. നിയമന ഉത്തരവ് ഹൈക്കോടതി റ​ദ്ദാക്കി. ആശ്രിത നിയമനത്തിലെ സുപ്രീം കോടതി ഉത്തരവുകളുടെ ലംഘനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ന‍ടപടി. മധുര ബഞ്ചാണ് നിയമന ഉത്തരവ് റദ്ദാക്കിയത്. എൻ ടി കെ അടക്കം കക്ഷികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ദിവസവും റോഡ് അപകടങ്ങളിൽ നിരവധി പേർ മരിക്കുന്നു, എല്ലാവർക്കും സർക്കാർ ജോലി നൽകുമോ എന്ന് കോടതി ചോദിച്ചു. 31 പേർക്കാണ് […]
Read more

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ മുഖ്യപ്രതി ഡോ. എം കെ റാം കസ്റ്റഡിയില്‍. അഞ്ച് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി സെഷന്‍സ് കോടതി കസ്റ്റഡിയില്‍ വിട്ടത്. പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. റാമിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ആഗസ്റ്റ് ഒന്നിന് പ്രതിയെ കോടതിയില്‍ ഹാജരാക്കണം. കണ്ണൂര്‍ ഡെന്റര്‍ കോളേജിലും സംഭവസ്ഥലങ്ങളിലും റാമിനെ എത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്. റാമിനെ അറസ്റ്റ് ചെയ്ത നടപടിയിലെ നിയമപരമായ വീഴ്ചകളില്‍ […]
Read more

വിദ്വേഷ പരാമർശം: ടിജി മോഹന്‍ദാസിനെതിരെ പരാതി നല്‍കി ഇടത് വിദ്യാര്‍ഥി സംഘടനകള്‍

തിരുവനന്തപുരം: ജന്തര്‍മന്തറിലെ വിദ്യാര്‍ഥികളെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവന നടത്തിയ ആര്‍എസ്എസ് പ്രചാരകന്‍ ടിജി മോഹന്‍ദാസിനെതിരെ പരാതി നല്‍കി എസ്എഫ്‌ഐയും എഐഎസ്എഫും. ടിജി മോഹന്‍ദാസ് യൂട്യൂബ് ചാനലിലൂടെ നടത്തിയ പ്രസ്താവനകള്‍ അത്യന്തം ഗൗരവമുള്ളതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പരാതിയില്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും സൈബര്‍ പൊലീസിനുമാണ് എഐഎസ്എഫ പരാതി നല്‍കിയത്. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കുമാണ് എഐഎസ്എഫിന്റെ പരാതി. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ സമരം ചെയ്യുന്നവരെ വെടിവെച്ചുകൊല്ലുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. ‘എനിക്ക് ഈ സിറ്റ്വേഷന്‍ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ എന്ത് ചെയ്യുമെന്ന് […]
Read more

ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസം; ഉത്തര്‍പ്രദേശിൽ എക്‌സ്പ്രസ്‌വേ തകര്‍ന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിൽ ഉദ്ഘാടനം കഴിഞ്ഞ് 12 ദിവസത്തിനുള്ളില്‍ ഹൈവേ തകര്‍ന്ന് താറുമാറായി. ഉന്നാവോയിലെ ലഖ്നൗ-കാണ്‍പൂര്‍ ഗ്രീന്‍ഫീല്‍ഡ് നാഷണല്‍ എലിവേറ്റഡ് എക്‌സ്പ്രസ്‌വേയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്നാണ് റോഡ് തകര്‍ന്നതെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതില്‍ ഗഡ്കരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്നാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്. ഹൈവേയുടെ 49 കിലോമീറ്ററില്‍ ഇവര്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു. ഏകദേശം അഞ്ച് മുതല്‍ ഏഴ് മീറ്റര്‍ […]
Read more

അയോധ്യ സംഭാവന തട്ടിപ്പ്: അന്വേഷണ സംഘത്തിൽ ഫൊറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിൽ ഒരു ഫൊറൻസിക് ഓഡിറ്ററെയും ഉൾപ്പെടുത്താൻ നിർദ്ദേശിച്ച് സുപ്രീം കോടതി. അന്വേഷണത്തിന്റെ നിലവിലെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് എസ്‌ഐടി കോടതിയിൽ സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. എസ്‌ഐടിയിൽ ഒരു ഫൊറൻസിക് ഓഡിറ്ററെ കൂടി ഉൾപ്പെടുത്തണമെന്ന ബെഞ്ചിന്റെ നിർദേശം സർക്കാർ അംഗീകരിച്ചു. രാമക്ഷേത്രത്തിനായി ലഭിച്ച സംഭാവനകളിൽ ക്രമക്കേടുകളും തട്ടിപ്പും നടന്നെന്ന ആരോപണത്തിൽ സിബിഐ അന്വേഷണവും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ […]
Read more

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഏഴുപുന്ന ശ്രീനാരായണപുരം ലെവല്‍ക്രോസിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് ഒളവണ്ണ സ്വദേശി നേഹ കൃഷ്ണനാണ് മരിച്ചത്. ട്രെയിനില്‍ നിന്ന് വീണ് മരിച്ചതാകാമെന്നാണ് നിഗമനം. 25 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് യുവതിയെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മരിച്ച യുവതി കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. വിവരം മരിച്ച യുവതിയുടെ വീട്ടുകാരെ അറിയിച്ചതായി പൊലീസ് പറഞ്ഞു. ട്രെയിനില്‍ നിന്ന് തെറിച്ചുവീണാതാകം മരണകാരണമെന്നാണ് […]
Read more

പത്തനംതിട്ടയിൽ കുടുംബ കല്ലറയുടെ ഗ്രാനൈറ്റ് മോഷണം പോയി

പത്തനംതിട്ട: പത്തനംതിട്ടയിൽ പള്ളി സെമിത്തേരിയിൽ കള്ളൻ കയറി. മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് മോഷണം നടന്നത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിട്ടുള്ള താണിക്കൽ കുടുംബ കല്ലറയുടെ മുകൾ ഭാഗത്ത് പാകിയിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. ഇടവക അധികൃതരുടെ പരാതിയിൽ കീഴ്‌വായ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
Read more

Recent News