ഡൽഹി പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി സുപ്രീം കോടതി അഭിഭാഷകർ
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഐക്യദാർഢ്യവുമായി സുപ്രീം കോടതി അഭിഭാഷകരും. സുപ്രീംകോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകർ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാന മൂല്യങ്ങളോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കാനാണ് ഈ നീക്കമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത അഭിഭാഷകർ വ്യക്തമാക്കി. സുപ്രീംകോടതി അഭിഭാഷകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിച്ച ശേഷം ജനാധിപത്യം, നീതി, […]
Read more

