Tag: LATEST

ഈദ് സുറൂർ-സർഗോത്സവം 2026′ ശ്രദ്ധേയമായി

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷന് കീഴിലുള്ള സർഗ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “ഈദ് സുറൂർ-സർഗോത്സവം 2026” വിവിധ കലാ ആവിഷ്കാരങ്ങളാൽ ശ്രദ്ധേയമായി. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് എം.എം സുബൈർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് മുഹിയുദ്ദീൻ സ്വാഗതമാശംസിക്കുകയും ജനറൽ കൺവീനർ ജമാൽ നദ്വി സമാപനം നിർവഹിക്കുകയും ചെയ്തു. ‘ കുരുന്നുകൾ അവതരിപ്പിച്ച “ഈദ് സഈദ്” വെൽക്കം ഡാൻസ് (റിഫ ഏരിയ മലർവാടി), “താളം തുള്ളും തരിവളകൾ’ (മനാമ ഏരിയ മലർവാടി), […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്: പത്മകുമാറിന് സസ്പെൻഷൻ മാത്രം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാറിന് നേര്‍ക്കുള്ള പാര്‍ട്ടി നടപടി സസ്പെൻഷൻ മാത്രം. കടുത്ത നടപടിയെടുക്കാതെ പാർട്ടി. പത്മകുമാറിനെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ പാര്‍ട്ടി സമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് സൂചന. പലതും തുറന്നു പറയും എന്ന പദ്മകുമാറിൻ്റെ ഭീഷണി ഫലം കണ്ടുവെന്ന സൂചനയാണ് പുറത്തുവരുന്നത്. സുഹൃത്തുക്കളോട് നടത്തിയ വെളിപ്പെടുത്തലിൽ ആത്മകഥ എഴുതൽ ഭീഷണി എന്നിവ പദ്മകുമാർ ഉയർത്തിയിരുന്നു. കടുത്ത നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയര്‍ന്നിരുന്നു. കടുത്ത നടപടിയെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. […]
Read more

107 ദിവസങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്

വാഷിങ്ടൺ: 107 ദിവസം നീണ്ട സംഘർഷങ്ങൾക്ക് ശേഷം ലോകം സമാധാനത്തിലേക്ക്. ഇറാൻ – അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ചയെന്ന് ഉറപ്പായി. ധാരണ നിലവിൽ വന്നത് ഇറാനും അമേരിക്കയും സ്ഥിരീകരിച്ചു. ഹോർമൂസ് തുറക്കാനുള്ള നടപടികൾ ഇരുപക്ഷവും ഉടനെ തുടങ്ങും. ആഗോള എണ്ണ, സ്വർണം വിലയിലും ഓഹരി വിപണികളിലും പ്രഖ്യാപനം വൻ ചലനമുണ്ടാക്കി. ഇറാനിലും ഇസ്രയേലിലും ധാരണയ്ക്ക് എതിരെ വികാരമുണ്ട്. ആദ്യം ഒമാൻ, പിന്നെ പാക്കിസ്ഥാൻ, പലവട്ടം ചർച്ചകൾ നടന്നിട്ടും സംഘർഷം തുടർന്നുകൊണ്ടേയിരിക്കെയാണ് ഖത്തര്‍ പ്രധാന റോളിൽ എത്തുന്നത്. ഇക്കഴിഞ്ഞ […]
Read more

സബ്സ്ക്രിപ്ഷൻ കൊണ്ടാണോ കാർ വാങ്ങിയതെന്ന് ചോദിക്കുന്നവരോട്’; മറുപടിയുമായി ആദില

കൊച്ചി : ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും ഇന്ന് മലയാളികൾക്കാകെ സുപരിചിതരാണ്. ബിഗ്ബോസിൽ മൽസരാർത്ഥികളായി എത്തിയ ശേഷം ഇവർ കൂടുതൽ ആളുകൾക്കിടയിൽ സ്വീകാര്യരാകുയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ലോഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുകയാണ് ഇവർ. ഇരുവരും സ്വന്തമായി ഒരു കാർ വാങ്ങിയതും അടുത്തിടെയാണ്. ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ തുടങ്ങിയ ശേഷമുളള പണം ഉപയോഗിച്ചാണോ കാർ എടുത്തത് എന്നതടക്കമുളള ചോദ്യങ്ങൾ ചിലർ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ആദില. ”കാർ വാങ്ങിയപ്പോൾ ഒരുപാടു പേർക്ക് സന്തോഷമായിരുന്നു. […]
Read more

ടെലിവിഷൻ താരം സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ

മുംബൈ: പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ നടിയായ സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം വീട്ടിലെ ഫാനിൽ സാരി ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 30 വയസായിരുന്നു. ഇന്നലെ വൈകുന്നേരം 6.30നും 7.30നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സഹോദരിക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചിരുന്ന നടി സംഭവം നടക്കുമ്പോക്ഷൾ വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഈ കടുത്ത […]
Read more

കൊല്ലത്ത് മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന പ്രതികൾ പിടിയിൽ

കൊല്ലം: പട്ടത്തിൽ പ്രവർത്തിക്കുന്ന മൊത്തവ്യാപാര സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ച് ലക്ഷങ്ങൾ കവർന്ന പ്രതികൾ പിടിയിൽ. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ ഇളവ് വയൽ വീട്ടിൽ സജിൽ എസ് (30), ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ തോട്ടുവ തെക്കതിൽ അനന്തുരവി (22) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഏപ്രിൽ 26 ന് രാത്രി 12.45ഓടെയാണ് കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള സ്റ്റെയിൻസ് ട്രേഡിംഗ് കമ്പനിയുടെ പിൻഭാഗത്തെ ഷട്ടർ പൊളിച്ച് അകത്ത് കയറി ലോക്കർ കുത്തി തുറന്ന് ഇരുവരും മോഷണം നടത്തിയത്.20 […]
Read more

ഡോ. റീനയെ സ്ഥലം മാറ്റിയ ഉത്തരവ് തിരുത്തി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവ് തിരുത്തി ആരോഗ്യ വകുപ്പ്. ഡോ. റീന 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കിക്കൊണ്ടാണ് തിരുത്ത് വരുത്തിയത്. പുതിയ ഡി. എച്ച്. എസിന്റെ നിയമന നടപടികൾ നടക്കുന്നതിനാൽ മാറ്റം എന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. 15 ദിവസം അവധി അപേക്ഷിച്ചതിനാലാണ് മാറ്റം എന്ന ഉത്തരവിനെതിരെ നേരത്തെ റീനയടക്കം വലിയ വിമർശനം ഉയർത്തിയിരുന്നു. താൻ 15 ദിവസം അവധിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത കാരണം രണ്ടര […]
Read more

സ്ത്രീകൾക്ക് സൗജന്യയാത്ര; പ്രതിഷേധം സംഘടിപ്പിച്ച് പുരുഷ സംഘടന

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നൽകുന്നതിലെ വിവേചനത്തിനെതിരെ ഓൾ കേരള മെൻസ് അസോസിയേഷൻ സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. പുരുഷനായി ജനിച്ചതുകൊണ്ട് ഒരിടത്തും നീതി ലഭിക്കുന്നില്ലെന്നും പുരുഷന്മാരും ഒരു വോട്ട് ബാങ്ക് ആണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സാമ്പത്തിക മാനദണ്ഡം പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര നൽകുന്നതിനോടാണ് സംഘടന വിയോജിപ്പ് രേഖപ്പെടുത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്ക് ഈ ആനുകൂല്യം നൽകണമെന്നാണ് ഇവരുടെ വാദം. ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും […]
Read more

നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു

കണ്ണൂർ: നാടകപ്രവർത്തകൻ രാധൻ കണ്ണപുരം അന്തരിച്ചു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിൽ കണ്ണപുരം കുന്നുമ്മൽ വീട്ടിൽ ചന്ദ്രമതിയുടെയും പരേതനായ, ചുള്ളേരി വീട്ടിൽ കൃഷ്ണന്റെയും മകനാണ്. 40 വർഷത്തോളമായി നാടകരംഗത്ത് സജീവമാണ്. മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ നാടകാഭിനയത്തിനും സംവിധാനത്തിനും ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്. പെരുന്തച്ചൻ, തീപ്പൊട്ടൻ, നവരസനായകൻ, കോടീശ്വരൻ, കിനാവിലൊരു കളിവീട്, ഉള്ളത് പറഞ്ഞാൽ തുടങ്ങിയവ ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തിയ വിഖ്യാത നാടകങ്ങളിൽ ചിലതാണ്. കോഴിക്കോട് ചിരന്തന, വള്ളുവനാട് നാദം, കൊല്ലം കാളിദാസ കലാകേന്ദ്രം, […]
Read more

യുഎസിന്റെ കീഴിലല്ല ഞങ്ങൾ, ട്രംപിന്റെ കരാറിൽ പങ്കാളികളുമല്ല

ടെൽ അവീവ്: ഇറാൻ-യുഎസ് സമാധാന കരാറിനെ തള്ളി ഇസ്രയേൽ മന്ത്രിമാർ. ട്രംപിന്റെ കരാറിൽ ഇസ്രയേൽ പങ്കാളിയല്ലെന്നും അമേരിക്കയുടെ കീഴിലല്ല തങ്ങളുള്ളതെന്നും ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ പറഞ്ഞു. തെക്കൻ ലെബനനിൽനിന്ന് ഇസ്രയേൽ പിൻമാറില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും പറഞ്ഞു. ഇറാൻ-യുഎസ് കരാറിൽ ലെബനനിലെ സൈനിക നടപടി പിൻവലിക്കുന്നതടക്കം ഉൾപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇസ്രയേൽ മന്ത്രിമാർ കടുത്ത വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹു മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, നെതന്യാഹുവു നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര […]
Read more

Recent News