Tag: LATEST

ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു; 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരി

ബംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞു 2 മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തായിരുന്നു അപകടം. മൈസൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇരുവരും കെങ്കേരി ബിജിഎസ് നഴ്സിങ് കോളജിലെ ബിഎസ്‌സി നഴ്സിങ് നാലാം […]
Read more

സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ലെന്ന് പരാതി

പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് എതിരെയാണ് പരാതി ഉയർന്നത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ കുട്ടിയുമായി താലൂക്ക് ആശുപത്രിയിൽ എത്തിയ വാണിയംകുളം ചെറുകാട്ടുപുലം സ്വദേശികളായ നിതീഷ്-രേഷ്മ ദമ്പതികളുടെ മകനായ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ കുട്ടിയുടെ അവസ്ഥ നേരിട്ട് കണ്ടിട്ടും ടെമ്പറേച്ചർ പോലും പരിശോധിക്കാൻ തയ്യാറായില്ലെന്നും അവഗണിക്കുകയായിരുന്നു എന്നുമാണ് പരാതി. മുക്കാൽ മണിക്കൂറോളം കാത്തിരുന്നിട്ടും […]
Read more

യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകളുടെ സുരക്ഷ വർധിപ്പിച്ച് ഇറാൻ

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തി നിൽക്കേ, ഇറാനില്‍ നിന്നും പുതിയ വാര്‍ത്ത വരികയാണ്. ആണവപദ്ധതിയുടെ ഭാഗമായി അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരം യുഎസ് സൈന്യം പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെ, അതിന്റെ സുരക്ഷ അപകടകരമാം വിധം വർധിപ്പിച്ചിരിക്കുകയാണ് ഇറാൻ. യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകള്‍ ഇറാന്‍ അടച്ചുപൂട്ടുകയും അവിടെ കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും സ്ഥാപിക്കുകയും ചെയ്തു. ഇവിടെയുള്ള തുരങ്കങ്ങള്‍ തകര്‍ക്കുകയും പ്രവേശന കവാടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കെണിയൊരുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇറാനും […]
Read more

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും

ടെഹ്റാൻ: അമേരിക്കൻ – ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയിൽ നടക്കും. സംസ്കാര ചടങ്ങുകൾ പ്രഖ്യാപിച്ച് ഇറാൻ. ചടങ്ങുകൾ ജൂലൈ നാലിന് തുടങ്ങും. ജൂലൈ 9ന് ആണ് ഖബറക്കം. വടക്കുകിഴക്കൻ നഗരമായ മഷ്ഹദിലാണ് സംസ്കാരം. ഫ്രെബുവരിയിലാണ് ഖമനയി കൊല്ലപ്പെട്ടത്. സംസ്കാര ചടങ്ങുകളുടെ ഭാഗമായി രാജ്യത്തുടനീളം മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അന്തിമ ധാരണയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്‍റെ പ്രഖ്യാപനം. ആയത്തുള്ള അലി […]
Read more

വാഹന മോഡിഫിക്കേഷൻ: 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപ

തിരുവനന്തപുരം: വാഹന മോഡിഫേക്കഷനില്‍ നടപടി കടുപ്പിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വാഹനങ്ങളുടെ രൂപമാറ്റത്തില്‍ 44 ദിവസത്തിനിടെ പിഴയിട്ടത് ഒരു കോടി രൂപയാണ്. മെയ് മാസം മാത്രം 1,528 വാഹനങ്ങള്‍ക്ക് പിടിവീണു. 86,35,000 രൂപയാണ് മെയ് മാസത്തെ മാത്രം പിഴ തുക. 14,85,000 രൂപ പിഴ തുകയായി സര്‍ക്കാരിന് ഇതിനകം ലഭിച്ചു. 71,50,000 രൂപ മെയ് മാസം പിഴ കിട്ടിയവരില്‍ നിന്ന് ഈടാക്കാനുണ്ട്. ജൂണ്‍ മാസം ഇതുവരെ 480 കേസുകളിലായി 14 ലക്ഷം രൂപ പിഴ നല്‍കി. […]
Read more

വീണ്ടും തിരിച്ചടി; മുതിർന്ന ടിഎംസി നേതാവ് സുദിപ് ബന്ദോപാധ്യായ വിമതപക്ഷത്ത്

കൊല്‍ക്കത്ത: ദിവസം കഴിയുന്തോറും തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുകയാണ്. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നല്‍കി ലോക്സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായയും വിമതപക്ഷത്തേക്ക് നീങ്ങി. തൃണമൂലിലെ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദിപ് ബന്ദോപാധ്യായ് ഡൽഹിയിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ ചർച്ചകളുടെ ഭാഗമായി. നേരത്തെ മമത ബാനർജിക്കെതിരെ രംഗത്ത് […]
Read more

പുതിയ കരസേനാ മേധാവിയെ നിയമിച്ചു, ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്, ജൂൺ 30ന് ചുമതലയേൽക്കും

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി. നിലവിൽ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2026 ജൂൺ 30-ന് ഉച്ചയ്ക്ക് ശേഷമാണ് പുതിയ ചുമതലയേൽക്കുന്നത്. ഇതേ ദിവസം തന്നെയാണ് നിലവിലെ കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സർവീസിൽ നിന്ന് വിരമിക്കുന്നത്. നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ്വവിദ്യാർത്ഥിയായ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആർമഡ് കോർപ്സിൽ സേവനം ആരംഭിച്ചത്. നാലു പതിറ്റാണ്ടോളം നീളുന്ന അദ്ദേഹത്തിന്റെ സേവന ജീവിതം ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനക്ഷമതയ്ക്കും ദീർഘകാല […]
Read more

തൊപ്പിക്കെതിരായ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി

മലപ്പുറം: യൂട്യൂബറും ഓണ്‍ലൈന്‍ ഗെയിമറുമായ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷിച്ച് നടപടിയെടുക്കും എന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തെ മയക്കുമരുന്ന് മുക്തമാക്കണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പലരും ഇപ്പോള്‍ ലഹരി ഉപേക്ഷിച്ച് വരുന്നുണ്ടെന്നും അവരുടെ പേര് വെളിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. പോക്‌സോ, ലഹരി ആരോപണങ്ങളില്‍ അഭിഭാഷകന്‍ പരാതി നല്‍കിയതിന് പിന്നാലെ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. […]
Read more

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു. പാലക്കാട് കരിമ്പുഴ സ്വദേശി മറിയ (62) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ബാധിച്ചത്. എലുമ്പുലാശ്ശേരി കുടുബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി കടുത്തതിനെ തുടര്‍ന്ന് വമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുകയാണ്. ഇന്നലെ […]
Read more

ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തെ പിളർത്താൻ ബിജെപി നീക്കം

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനെ പിളർത്താൻ ബിജെപി നീക്കമെന്ന് സൂചന. ഉദ്ധവ് താക്കറെയുടെ പാർട്ടിയുടെ ഒമ്പത് എംപിമാരിൽ ആറ് പേരെ ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിലെത്തിക്കാനാണ് നീക്കം നടക്കുന്നത്. ഉദ്ധവ് താക്കറെയുടെ ശിവസേന എംപിമാരിൽ ചിലർ ഷിൻഡെ വിഭാഗവുമായി ബന്ധപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളുൾപ്പെടെ പാസാക്കിയെടുക്കാനുള്ള തന്ത്രങ്ങളാണ് ബിജെപി ആവിഷ്‌കരിക്കുന്നതെന്നാണ് സൂചന. ഉദ്ധവ് താക്കറെയുടെ ശിവസേനയ്ക്ക് ഒമ്പത് എംപിമാരാണ് ഉള്ളത്. ഏക്‌നാഥ് ഷിൻഡെയ്ക്ക് ഏഴുപേരും. ഇതിൽ ഉദ്ധവ് താക്കറെ വിഭാഗത്തിലുള്ള […]
Read more

Recent News