Tag: LATEST

സൗജന്യ ബസ് യാത്ര; ഉദ്ഘാടന ​ദിവസം ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകൾ

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവറായിരിക്കും ബസ് ഓടിക്കുക. പെരുമ്പാവൂർ ഡിപ്പോയിലെ ഡ്രൈവർ ഷീലയാണ് ബസ് ഓടിക്കുക. ഉദ്ഘാടന ദിവസം ബസിലെ കണ്ടക്ടറും വനിതയായിരിക്കും. 3125 ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിവിഐപികൾ ബസിൽ യാത്ര ചെയ്യും. തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുക. ഉദ്ഘാടന ബസിന്റെ മിനുക്ക് പണികൾ അന്തിമഘട്ടത്തിലാണ്. സൗജന്യ ടിക്കറ്റിൽ ‘പ്രിയദർശിനി’ എന്ന് […]
Read more

വിപണി കീഴടക്കാൻ തേനിന്റെ മധുരമുള്ള സൗദി മുന്തിരി; വാർഷിക ഉത്പാദനം 3,000 ടൺ കടന്നു

റിയാദ്: തനതായ രുചിയും മികച്ച ഗുണമേന്മയുമായി പ്രശസ്തമായ നജ്റാൻ മുന്തിരികൾ ഈ സീസണിലും വിപണി കീഴടക്കാൻ എത്തിക്കഴിഞ്ഞു. നജ്റാൻ മേഖലയിലെ വിവിധ ഗവർണറേറ്റുകളിൽ കർഷകർ വിളവെടുപ്പ് സജീവമാക്കിയതോടെ പ്രാദേശിക വിപണികൾ ഇപ്പോൾ മധുര സമൃദ്ധിയിലാണ്. കനത്ത ചൂടിനിടയിലും നജ്റാനിലെ അനുകൂലമായ കാലാവസ്ഥയും സവിശേഷമായ ഭൂപ്രകൃതിയുമാണ് ഇത്തവണയും മരുഭൂമിയിൽ ഈ മധുരവിപ്ലവം സാധ്യമാക്കിയത്. ഗുണമേന്മയിലും സ്വാദിലും ഏറെ മുന്നിൽ നിൽക്കുന്ന കറുപ്പ്, പച്ച ഇനങ്ങളിൽപ്പെട്ട മുന്തിരികളാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. നജ്റാൻ നഗരത്തിലും പരിസര പ്രദേശങ്ങളിലെ കാർഷിക […]
Read more

കുവൈത്തിൽ പ്രവാസിയുടെ കാറിന്‍റെ ചില്ല് തകർത്ത് മോഷണം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ താമസസ്ഥലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന പ്രവാസിയുടെ കാറിന്റെ ചില്ല് തകർത്ത് മോഷണം. കാറിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ, ഔദ്യോഗിക രേഖകൾ അടങ്ങിയ പഴ്സ്, പണം എന്നിവയാണ് മോഷ്ടാക്കൾ കവർന്നത്. മോഷണത്തെ തുടർന്ന് പ്രവാസി പോലീസിൽ പരാതി നൽകി. രാവിലെ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് ചെന്നപ്പോഴാണ് ഒരു വശത്തെ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനകത്തുണ്ടായിരുന്ന വിലപ്പെട്ട സാധനങ്ങളും പണവും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. വ്യക്തിപരമായോ ബിസിനസ്സ് […]
Read more

തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി

കൊല്ലം: കൊല്ലം തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി. വയോജനങ്ങൾക്ക് ക്രൂര പീഡനമേറ്റ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. സമാന സ്ഥാപനങ്ങളിൽ എന്തൊക്കെ നടക്കുന്നു എന്ന കാര്യത്തിൽ ആശങ്കയുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുമെന്നും ഇത്തരം സ്ഥാപനങ്ങൾ കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. അന്തേവാസികളിൽ നിന്ന് പണം ഈടാക്കിയ ശേഷം മതിയായ ചികിത്സയോ […]
Read more

നിലപാട് മയപ്പെടുത്തി കല്യാണ്‍ ബാനര്‍ജി: അഭിഷേക് മകനെ പോലെ

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് എതിരെയുള്ള നിലപാട് മയപ്പെടുത്തി മുതിര്‍ന്ന നേതാവും എംപിയുമായ കല്യാണ്‍ ബാനര്‍ജി. അഭിഷേക് തനിക്ക് മകനെ പോലെയാണെന്നും മകന്റെ തെറ്റുകള്‍ ക്ഷമിക്കുക എന്നത് ഒരു പിതാവിന്റെ കടമയാണെന്നും ബാനര്‍ജി പറഞ്ഞു. അതേസമയം മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രതികാരബുദ്ധിയുള്ള വ്യക്തിയാണെന്നും പ്രതിപക്ഷത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബാനർജി ആരോപിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ഉണ്ടായ പ്രതിസന്ധികള്‍ രൂക്ഷമായി തന്നെ തുടരുന്നതിന് ഇടയിലാണ് ബാനര്‍ജിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. […]
Read more

തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

തൃശൂർ: തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാലു വയസുള്ള പെൺകുട്ടിക്കും ഏഴു വയസുള്ള ആൺകുട്ടിക്കുമാണ് ഷിഗെല്ല സ്ഥീരീകരിച്ചത്. കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാണെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി 18 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. വയനാട് (7), തിരുവനന്തപുരം, കൊല്ലം, തൃശൂർ , മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഷിഗെല്ല […]
Read more

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രം മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറയുന്നു. ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ആണ് മഴ മുന്നറിയിപ്പുള്ളത്. മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തംതിട്ട ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് മഴമുന്നറിയിപ്പില്ല അതേസമയം കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര […]
Read more

എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും 6, 9 ക്ലാസുകളിൽ ഒരു സംസ്കൃതം സെക്ഷൻ നിർബന്ധമാക്കി

ന്യൂഡൽഹി: വരുന്ന 2026-27 അധ്യയന വർഷം മുതൽ ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും 6, 9 ക്ലാസുകളിൽ കുറഞ്ഞത് ഒരു സംസ്കൃതം സെക്ഷനെങ്കിലും ഉണ്ടായിരിക്കണമെന്ന് നിബന്ധനയുമായി കേന്ദ്രീയ വിദ്യാലയ സങ്തൻ (കെ.വി.എസ്.) ഒന്നാം ഭാഷയായ ഹിന്ദിക്കും രണ്ടാം ഭാഷയായ ഇംഗ്ലീഷിനും പുറമെ, ഭരണഘടനയുടെ ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള സംസ്കൃതമോ അല്ലെങ്കിൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയോ ആയിരിക്കണം മൂന്നാം ഭാഷയായി തിരഞ്ഞെടുക്കേണ്ടത്.വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യപ്രകാരം സംസ്കൃതമോ പ്രാദേശിക ഭാഷയോ തിരഞ്ഞെടുക്കാം. എന്നാൽ സ്ഥലംമാറ്റമുണ്ടാകുന്ന കേന്ദ്ര സർക്കാർ […]
Read more

കെ ബി പ്രദീപിന്റെ നിയമനം; രാഹുൽഗാന്ധി മറുപടി പറയണമെന്ന് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിൽ രാഹുൽഗാന്ധി മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം കെ എൻ ബാല​ഗോപാൽ എംഎൽഎ. എഐസിസി നേതൃത്വം ഇടപെട്ട കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്നും ബാല​ഗോപാൽ എംഎൽഎ ആരോപിച്ചു. രാഹുൽഗാന്ധിയെക്കൊണ്ട് മലയാളത്തിൽ പാട്ടുവരെ പാടിപ്പിച്ചു. പിണറായി വിജയനെ ഇ ഡി എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്ന് വരെ പറയിപ്പിച്ചു. സ്മാർട്ട് ക്രിയേഷന്റെ അഭിഭാഷകനാണെന്ന് അറിഞ്ഞിട്ടാണ് കെ ബി പ്രദീപിനെ നിയമിച്ചത്. മാധ്യമങ്ങൾ ഇത് പുറത്തുകൊണ്ട് വന്നില്ലായിരുന്നുവെങ്കിൽ […]
Read more

പിണറായിയെ വിമർശിച്ച് വീണ്ടും ബിനോയ് വിശ്വം

തൃശ്ശൂർ: പിണറായി വിജയെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നമ്മളെ തേടി വരുമെന്നും സൂക്ഷിക്കണം എന്നും പിണറായി പറഞ്ഞ അവതാരങ്ങൾ അടുത്തേക്ക് വന്നോ അകത്തു കയറിയോ സ്വാധീനിച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ വിമർ‌ശനം. ഈ അവതാരങ്ങളെ അകറ്റിയേ തീരൂ. താൽക്കാലിക ലാഭത്തിനായി വരുന്നവർ ബന്ധുക്കൾ അല്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു. അവതാരങ്ങൾ നമ്മളെ റാഞ്ചി കൊണ്ടുപോകില്ലെന്ന് ന്യൂനപക്ഷങ്ങളെ ബോധ്യപ്പെടുത്തണം. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിനൊപ്പമായിരുന്നുവെന്നും തിരിച്ചടികളിൽ നിന്ന് പാഠം പഠിക്കണെമെന്നും ബിനോയ് വിശ്വം പറഞ്ഞു. പാസ്റ്റ് […]
Read more

Recent News