കെ ബി പ്രദീപിന്റെ നിയമനം; രാഹുൽഗാന്ധി മറുപടി പറയണമെന്ന് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: കെ ബി പ്രദീപിനെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിച്ചതിൽ രാഹുൽഗാന്ധി മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അം​ഗം കെ എൻ ബാല​ഗോപാൽ എംഎൽഎ. എഐസിസി നേതൃത്വം ഇടപെട്ട കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടന്നതെന്നും ബാല​ഗോപാൽ എംഎൽഎ ആരോപിച്ചു. രാഹുൽഗാന്ധിയെക്കൊണ്ട് മലയാളത്തിൽ പാട്ടുവരെ പാടിപ്പിച്ചു. പിണറായി വിജയനെ ഇ ഡി എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല എന്ന് വരെ പറയിപ്പിച്ചു. സ്മാർട്ട് ക്രിയേഷന്റെ അഭിഭാഷകനാണെന്ന് അറിഞ്ഞിട്ടാണ് കെ ബി പ്രദീപിനെ നിയമിച്ചത്. മാധ്യമങ്ങൾ ഇത് പുറത്തുകൊണ്ട് വന്നില്ലായിരുന്നുവെങ്കിൽ കേസിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്നും കെ എൻ ബാല​ഗോപാൽ ചോദിച്ചു.

ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് നേരത്തെ രാജിവെച്ചിരുന്നു. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

Leave a Reply

Your email address will not be published. Required fields are marked *